- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്കു മാത്രമല്ല, കുടുംബത്തിനും പിആർ വർക്ക് സർക്കാർ വക! മകൻ ചാണ്ടി ഉമ്മൻ നിയമനടപടിക്ക് ഒരുങ്ങുന്ന കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കു മാത്രമല്ല മുഖ്യമന്ത്രിയുടെ മകനും പിആർ ജോലികൾ നടത്തുന്നത് സർക്കാരാണോ? സോഷ്യൽ മീഡിയ ഇങ്ങനെ ചോദിച്ചാൽ കുറ്റം പറയാനാകില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ സോളാർ കേസ് പ്രതി സരിത എസ് നായർക്കെതിരെ നിയമനടപടിക്ക് എന്ന വാർത്ത മാദ്ധ്യമങ്ങൾക്കു നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നിറക്കിയ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കു മാത്രമല്ല മുഖ്യമന്ത്രിയുടെ മകനും പിആർ ജോലികൾ നടത്തുന്നത് സർക്കാരാണോ? സോഷ്യൽ മീഡിയ ഇങ്ങനെ ചോദിച്ചാൽ കുറ്റം പറയാനാകില്ല.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ സോളാർ കേസ് പ്രതി സരിത എസ് നായർക്കെതിരെ നിയമനടപടിക്ക് എന്ന വാർത്ത മാദ്ധ്യമങ്ങൾക്കു നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നിറക്കിയ കുറിപ്പിലാണ്. ഇക്കാര്യം ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു.
'മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മനെതിരെ സോളാർ കേസിലെ പ്രതി സരിത എസ് നായർ മാദ്ധ്യമ പ്രവർത്തകരോടു നടത്തിയ പരാമർശങ്ങൾക്കെതിരെ സിവിലായും ക്രിമിനലായും കേസുകൾ നടത്താൻ അഡ്വ. എ സന്തോഷ് കുമാറിനെ ചുമതലപ്പെടുത്തി' എന്നാണു വാർത്താക്കുറിപ്പിൽ പറയുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രസ് സെക്രട്ടറിയുടെ ലെറ്റർ ഹെഡിൽ നിന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ മകനു വേണ്ടിയും പ്രസ്താവന. തൊട്ടുതാഴെ ടി പി ശ്രീനിവാസനെ മർദിച്ചത് കേരളത്തിനു നാണക്കേടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും അച്ചടിച്ചിട്ടുണ്ട്.
നേരത്തെ മുഖ്യമന്ത്രി തന്നെ മകൻ സരിതയ്‌ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നുവെന്നു വ്യക്തമാക്കിയിരുന്നു. വാർത്താസമ്മേളനത്തിൽ മകന്റെ കാര്യം പറയുന്നതിന് ഒരച്ഛനു തടസമില്ലെന്നും എന്നാൽ, ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ ഓഫീസിലെ ഔദ്യോഗിക ലെറ്റർഹെഡിൽ മകനുവേണ്ടി പിആർ ജോലി ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്നും സൈബർ ലോകം ചോദിക്കുന്നു.
ഇത്തരത്തിൽ ഔദ്യോഗിക സംവിധാനം മുഴുവൻ ദുരുപയോഗപ്പെടുത്തിയാണു മുഖ്യമന്ത്രിയുടെ ചെയ്തികളെന്ന വിമർശനവും ഉയരുന്നുണ്ട്. സോളാർ കേസിൽ ആദ്യം പറഞ്ഞതു കള്ളമെന്നു തെളിയിക്കുന്ന തരത്തിലാണ് ഇന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്.
സരിതയെ അറിയില്ലെന്നും കണ്ടിട്ടുള്ളതായി ഓർക്കുന്നില്ലെന്നും ചിലപ്പോൾ കണ്ടിട്ടുണ്ടാകാമെന്നുമൊക്കെ സോളാർ കമ്മീഷനു മുന്നിൽ മുഖ്യമന്ത്രി നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ, ഇന്നു വാർത്താസമ്മേളനത്തിൽ പറഞ്ഞത് സോളാർ ടീം തട്ടിപ്പാണെന്ന കാര്യം അവരുടെ അറസ്റ്റിനുശേഷമാണ് അറിഞ്ഞതെന്നാണ്. നേരത്തെ അവരെ കണ്ടിട്ടുണ്ടെന്നതു പരോക്ഷമായി മുഖ്യമന്ത്രി സമ്മതിക്കുന്നതിനു തുല്യമാണ് ഇതെന്നാണു സോഷ്യൽ മീഡിയ വാദിക്കുന്നത്.