- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബർ കൂട്ടായ്മയായാൽ ഇങ്ങനെ വേണം; കത്തിവയ്ക്കാൻ ഒരുമിച്ച് കൂടുന്നവരിൽ നിന്ന് വ്യത്യസ്തരായി സാമൂഹിക പ്രതിബന്ധതയോടെ ഒരു സംഘം; ചങ്ങാനാശ്ശേരിക്കാരുടെ കണ്ണീരൊപ്പിയ ഫെയ്‌സ് ബുക്ക് കൂട്ടം തമ്മിൽ കാണാൻ ടൗൺ ഹാളിൽ ഒരുമിക്കുന്നു
ഫേയ്‌സ് ബുക്കിലെ ചങ്ങനാശ്ശേരിക്കാരുടെ കൂട്ടായ്മ ആണ് ചങ്ങനാശ്ശേരി ജങ്ങ്ഷൻ ഗ്രൂപ്പ്. വ്യക്തികളെയും, മതങ്ങളെയും, പ്രസ്ഥാനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ അനുവദിക്കാത്ത കൂട്ടായ്മ. വെറും വാചകമടിയിൽ ഉപരി പലതുമവർ സമൂഹത്തിന് വേണ്ടി ചെയ്യുന്നുമുണ്ട്. ഫെയ്‌സ് ബുക്കിൽ അഭിപ്രായം പറയുന്നതിൽ ഉപരി ചങ്ങനാശ്ശേരിയുടേയും സമൂഹത്തി
ഫേയ്‌സ് ബുക്കിലെ ചങ്ങനാശ്ശേരിക്കാരുടെ കൂട്ടായ്മ ആണ് ചങ്ങനാശ്ശേരി ജങ്ങ്ഷൻ ഗ്രൂപ്പ്. വ്യക്തികളെയും, മതങ്ങളെയും, പ്രസ്ഥാനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ അനുവദിക്കാത്ത കൂട്ടായ്മ.
വെറും വാചകമടിയിൽ ഉപരി പലതുമവർ സമൂഹത്തിന് വേണ്ടി ചെയ്യുന്നുമുണ്ട്. ഫെയ്‌സ് ബുക്കിൽ അഭിപ്രായം പറയുന്നതിൽ ഉപരി ചങ്ങനാശ്ശേരിയുടേയും സമൂഹത്തിന്റേയും നന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ. ഈ കൂട്ടായ്മ സൈബർ ലോകത്തിനപ്പുറം വളരാനുള്ള ശ്രമത്തിലാണ്.
ഇതിന്റെ ഭാഗമായി ചങ്ങനാശ്ശേരി ജങ്ഷൻ ഗ്രൂപ്പിന്റെ കുടുംബ സംഗമം ജൂലൈ 24 നു ചങ്ങനാശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വൈകിട്ട് അഞ്ചു മണിക്ക് നടക്കും. ഫാഷൻ ഷോ, പാചക മത്സരം, ഗാനമേള , മിമിക്രി, ലേസർ ഷോ, കരി മരുന്ന് പ്രയോഗം എന്നിങ്ങനെ വിവിധ പരിപാടികൾ കുടുംബ സംഗമത്തിന് ഒരുക്കുന്നു.
യഥാർത്ഥത്തിൽ പ്രവാസികളായ മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള പ്രോചദനം കൂടിയാണ് ഈ സംഗമം. വിവിധ രാജ്യങ്ങളിൽ നിന്നും അംഗങ്ങൾ മേളയിൽ പങ്കെടുക്കാൻ ഇതിനോടകം തന്നെ എത്തി ചേർന്നു കഴിഞ്ഞു. സൈബർ ലോകത്തെ ആശയ സംവാദങ്ങൾക്കുമപ്പുറം നേരിട്ട് സ്‌നേഹം പങ്കുവയ്ക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
26,000ത്തോളം ആക്ടീവ് അംഗങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്. സ്‌നേഹവും അറിവും അലിവുമുള്ള ഒരു ചങ്ങാതിയുണ്ടായിരിക്കുക എന്നുള്ളത് ഏതു മനുഷ്യന്റെയും ഭാഗ്യമാണെന്ന തിരിച്ചറിവാണ് ഗ്രൂപ്പിന്റെ കരുത്ത്. ചങ്ങനാശ്ശേരി വാർത്തകൾ, തമാശ, ആശയസംവാദങ്ങൾ , പുതിയ അറിവുകൾ-എന്നിവയാണ് കൂട്ടായ്മയുടെയിലൂടെ കൈമാറപ്പെടുന്നത്.
ചങ്ങനാശ്ശേരി ജങ്ങ്ഷന് ഗ്രൂപ്പിൽ എല്ലാ നാട്ടുകാർക്കും ജാതി, മത, രാഷ്ട്രീയ ഭേദമില്ലാത്ത പങ്കാളിയാകാം. അതുകൊണ്ട് തന്നെ ചങ്ങനാശ്ശേരി ജങ്ഷൻ ഗ്രൂപ്പിന്റെ കൂട്ടായ്മയിൽ കേരളത്തിന്റെ മുക്കും മൂലയിലും നിന്നുള്ള അംഗങ്ങളുണ്ട്. അവരെല്ലാം കുടുംബ സംഗമത്തെ വിജയമാക്കാനെത്തുമെന്നാണ് പ്രതീക്ഷ.
കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് ഓരോ മണിക്കൂറിലും സ്വർണ്ണ നാണയം സമ്മാനവും നറുക്കെടുപ്പ് വഴി നൽകുന്നു. അങ്ങനെ ആഘോഷം പൊലിപ്പിക്കാൻ പല മാർഗ്ഗങ്ങളുമുണ്ട്. ഇന്ത്യയിലും വിദേശത്തും ആയി 27000 ലധികം അംഗങ്ങൾ ഉള്ള ചങ്ങനാശ്ശേരി ജങ്ഷൻ ഗ്രൂപ്പ് നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു. അവയവ ദാനം, ആവശ്യമായ രോഗികൾക്ക് സാമ്പത്തിക സഹായം, നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായം, എച് ഐ വി രോഗികളെ ദെത്തെടുക്കൽ, കെ എസ് ആർ റ്റി സി യെ രക്ഷിക്കാൻ ജനകീയ യാത്ര, വെള്ളപ്പൊക്ക ദുരിതാശ്വാസം, അനാഥാലയങ്ങളിൽ അന്ന ദാനം, ജൈവ പച്ചക്കറി കൃഷിയും വിതരണവും, നിർദ്ധന കുടുംബത്തിലെ കുട്ടികൾക്ക് സ്‌കൂൾ യൂണിഫോം വിതരണം തുടങ്ങി നിരവധി സാമൂഹിക ഇടപെടലുകൾ കൂട്ടായ്മ നടത്തുന്നു.
ഇത് മുന്നോട്ട് കൊണ്ട് പോകാനുള്ള ആവേശവും സാഹചര്യങ്ങളും കുടുംബ സംഗമത്തിലൂടെ ഉയരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ശക്തിയായി മുന്നോട്ടു കൊണ്ടുപോകുവാൻ ആണ് തീരുമാനം. ഈ ഫേസ് ബുക്ക് കൂട്ടായ്മയുടെ ചീഫ് അഡ്‌മിനും ചങ്ങനാശ്ശേരി ജങ്ഷൻ ട്രസ്റ്റ് ചെയർമാനും ആയ വിനോദ് പണിക്കറാണ് കുടുംബ സംഗമത്തിനും ചുക്കാൻ പിടിക്കുന്നത്. ഗ്രൂപ്പ് അഡ്‌മിന്മാരായ ജിനോ ജോർജ് നീലത്തുമുക്കിൽ, ഡോക്ടർ ബിജു നായർ, രഞ്ജിത് പൂവേലി, സുനീഷ് നാസ്സർ ചന്തുകാൽപറമ്പിൽ, ഗ്രൂപ്പ് കോർഡ്‌നേറ്റർ നവാസ് പി എ എന്നിവർ നേത്രത്വം നൽകും.
ഫേസ്‌ബുക്ക് ഗ്രൂപ്പിന്റെ നിയമാവലിക്കനുസൃതമല്ലാത്ത എല്ലാ പോസ്റ്റുകളും പോസ്റ്റ് ചെയ്യുന്ന വക്തിയെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യപ്പെടുന്ന സന്ദേശം നൽകിയാണ് ഈ കൂട്ടായ്മയുടെ പ്രവർത്തനം.