- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
പ്രതിരോധ, വ്യോമയാന മേഖലകളിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രാനുമതി; ബ്രോഡ്കാസ്റ്റിങ്, ഇ കോമേഴ്സ് മേഖലകളിലും വിദേശ നിക്ഷേപത്തിന് പരിധിയില്ല: ഔഷധ മേഖലയിൽ 74 ശതമാനം വരെയും വിദേശ നിക്ഷേപം
ന്യൂഡൽഹി: രാജത്തെ പ്രതിരോധ, വ്യോമയാന മേഖലകളിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സർക്കാറിന്റെ പച്ചക്കൊടി. ഇത് സംബന്ധിച്ച നിർണ്ണായക തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടു. പ്രതിരോധ, വ്യോമയാന മേഖലയ്ക്ക് പുറമേ ബ്രോഡ്കാസ്റ്റിങ്, ഇ കോമേഴ്സ് മേഖലകളിലും നൂറു ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നൽകി. പ്രതിരോധ മേഖലയിൽ നൂറു ശതമാനം വിദേശനിക്ഷേപത്തിന് വഴിയൊരുക്കുന്നതോടെ രാജ്യത്തെ ആഭ്യന്തര ആയുധ ഉൽപ്പാദനത്തെയും മറ്റും ബാധിക്കുമെന്ന ആശങ്കയുണ്ട്. എന്നാൽ മുൻ സർക്കാർ കൈക്കൊണ്ട ഉദാരവൽക്കരണ പരിപാടികളുമായി മുന്നോട്ടു പോകുകയായിരുന്നു കേന്ദ്രസർക്കാർ. നിലവിൽ ആഭ്യന്തര വ്യോമയാന മേഖലയിൽ വിദേശ കമ്പനികൾ ഇല്ല. 100 ശതമാനം വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നതോടെ ഇന്ത്യയിലെ വിമാന സർവീസ് മേഖല വിദേശ കമ്പനികൾക്ക് കടന്നുവരാൻ സാധിക്കും. മാദ്ധ്യമപ്രവർത്തന രംഗത്തും വൻകിടക്കാർ കടന്നെത്തും വിധമാണ് ഈ മേഖലയിലെ വിദേശ നിക്ഷേപം നൂറ് ശതമാനമാക്കിയത്. ഡിടിഎച്ച്, കേബിൾ സേവനങ്ങളാണ് ബ്രോഡ്കാസ്റ്റിങ് മേഖലയിൽ വിദേശകമ്പനികൾക്കു ഇടം ലഭിക്കുക.
ന്യൂഡൽഹി: രാജത്തെ പ്രതിരോധ, വ്യോമയാന മേഖലകളിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സർക്കാറിന്റെ പച്ചക്കൊടി. ഇത് സംബന്ധിച്ച നിർണ്ണായക തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടു. പ്രതിരോധ, വ്യോമയാന മേഖലയ്ക്ക് പുറമേ ബ്രോഡ്കാസ്റ്റിങ്, ഇ കോമേഴ്സ് മേഖലകളിലും നൂറു ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നൽകി.
പ്രതിരോധ മേഖലയിൽ നൂറു ശതമാനം വിദേശനിക്ഷേപത്തിന് വഴിയൊരുക്കുന്നതോടെ രാജ്യത്തെ ആഭ്യന്തര ആയുധ ഉൽപ്പാദനത്തെയും മറ്റും ബാധിക്കുമെന്ന ആശങ്കയുണ്ട്. എന്നാൽ മുൻ സർക്കാർ കൈക്കൊണ്ട ഉദാരവൽക്കരണ പരിപാടികളുമായി മുന്നോട്ടു പോകുകയായിരുന്നു കേന്ദ്രസർക്കാർ. നിലവിൽ ആഭ്യന്തര വ്യോമയാന മേഖലയിൽ വിദേശ കമ്പനികൾ ഇല്ല. 100 ശതമാനം വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നതോടെ ഇന്ത്യയിലെ വിമാന സർവീസ് മേഖല വിദേശ കമ്പനികൾക്ക് കടന്നുവരാൻ സാധിക്കും.
മാദ്ധ്യമപ്രവർത്തന രംഗത്തും വൻകിടക്കാർ കടന്നെത്തും വിധമാണ് ഈ മേഖലയിലെ വിദേശ നിക്ഷേപം നൂറ് ശതമാനമാക്കിയത്. ഡിടിഎച്ച്, കേബിൾ സേവനങ്ങളാണ് ബ്രോഡ്കാസ്റ്റിങ് മേഖലയിൽ വിദേശകമ്പനികൾക്കു ഇടം ലഭിക്കുക. ഫാർമസി മേഖലയിൽ 74 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നൽകിയിട്ടുണ്ട്. ഇതോടെ വിദേശ മരുന്നു കമ്പനികൾ ഇന്ത്യയിൽ കൂടുതൽ ഉൽപ്പാദനം നടത്തും. ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാകാൻ ഇതിടയാക്കുമെന്ന കാര്യം ഉറപ്പാണ്. അതേസമയം മരുന്നു വിലയിൽ വർധവുണ്ടാകുമെന്നതാണ് ഇതിൽ ആശങ്കയ്ക്ക് ഇട നൽകുന്നത്.
രാജ്യത്തേക്കു നിക്ഷേപം കൊണ്ടുവരാനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനുമാണു തീരുമാനമെന്നാണു കേന്ദ്രസർക്കാർ വിശദീകരണം. കഴിഞ്ഞ വർഷം നവംബറിൽ നിരവധി മേഖലകളിൽ വിദേശ നിക്ഷേപത്തിന് പൂർണാനുമതി നൽകിയിരുന്നു. മാസങ്ങൾക്കു ശേഷം തന്ത്രപ്രധാന മേഖലകളിൽ അടക്കം നൂറു ശതമാനം വിദേശനിക്ഷേപത്തിന് വഴിയൊരുക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് വിദേശ നിക്ഷേപനയത്തിൽ മാറ്റങ്ങൾ വരുത്തിയത്. ആഭ്യന്തരം, സാമ്പത്തികം, വ്യവസായം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാരും നീതി ആയോഗ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.