- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇല്ലാത്ത ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് 59 ലക്ഷം തട്ടിയ കേസ്; കൊളംബോ കുട ഉടമയായ ടിവി ന്യൂ ചെയർമാനെതിരെയും സിനിമാ നിർമ്മാതാവിനെതിരെയും കുറ്റപത്രം; ഉന്നത സ്വാധീനം കൊണ്ടൊന്നും രക്ഷപ്പെടാനാകാതെ പ്രതികൾ
കൊച്ചി: ഇല്ലാത്ത ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് 59 ലക്ഷം തട്ടിയ കേസിൽ ടിവി ന്യൂ ചെയർമാനും സിനിമാ നിർമ്മാതാവിനുമെതിരെയും കുറ്റപത്രം. ഉന്നതസ്വാധീനം ചെലുത്തിയിട്ടും കേസിൽ നിന്ന് ഊരിപ്പോകാനാകാതെ കുടുങ്ങിയിരിക്കുകയാണ് പ്രതികൾ. കേരള ചേംബർ ഓഫ് കൊമേഴ്‌സ് മുൻ പ്രസിഡന്റും കൊളംബോ കുട ഉടമയും കൂടിയായ കെ എൻ മർസൂഖ്, ചെറുപുഷ്പം ഫിലിംസ് പ്രൈവറ്റ് ലിമ
കൊച്ചി: ഇല്ലാത്ത ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് 59 ലക്ഷം തട്ടിയ കേസിൽ ടിവി ന്യൂ ചെയർമാനും സിനിമാ നിർമ്മാതാവിനുമെതിരെയും കുറ്റപത്രം. ഉന്നതസ്വാധീനം ചെലുത്തിയിട്ടും കേസിൽ നിന്ന് ഊരിപ്പോകാനാകാതെ കുടുങ്ങിയിരിക്കുകയാണ് പ്രതികൾ.
കേരള ചേംബർ ഓഫ് കൊമേഴ്‌സ് മുൻ പ്രസിഡന്റും കൊളംബോ കുട ഉടമയും കൂടിയായ കെ എൻ മർസൂഖ്, ചെറുപുഷ്പം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കെ ജെ ജോസഫ് എന്നിവർക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
റിട്ട. മേജർ പി എം മാത്യൂസ് എന്ന ബംഗളൂരു മലയാളിയെ കബളിപ്പിച്ച കേസിലാണ് ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.2004-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കേരള ട്രേഡ് സെന്റർ എന്ന ബഹുനില കെട്ടിടത്തിന്റെ 13-ാം നിലയിൽ ഫ്ലാറ്റ് നൽകാമെന്നു വിശ്വസിപ്പിച്ചാണ് മാത്യൂസിൽ നിന്ന് 59 ലക്ഷം രൂപ തട്ടിയെടുത്തത്. പ്രതികളുടെ നേതൃത്വത്തിലാണ് കേരള ട്രേഡ് സെന്ററിന്റെ നിർമ്മാണം നടന്നത്.
ഫ്ലാറ്റിന് 73 ലക്ഷം രൂപ വില കണക്കാക്കിയാണ് വിമുക്ത ഭടനിൽ നിന്ന് പ്രതികർ വിൽപ്പനക്കരാർ ഉണ്ടാക്കിയിരുന്നത്. ഇതിന്റെ ഭാഗമായാണ് 59 ലക്ഷം രൂപ മുൻകൂർ വാങ്ങിയത്. 13-ാം നിലയിലാണ് ഫ്ലാറ്റ് നൽകാമെന്ന് പി എം മാത്യൂസിനു വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ, 12 നില കെട്ടിടത്തിനാണു കോർപ്പറേഷനിൽ നിന്ന് അനുമതി ലഭിച്ചിരുന്നത്. ഈ കാര്യം മറച്ചുവച്ചാണ് താനുമായി വിൽപ്പനക്കരാർ ഉണ്ടാക്കിയതെന്നു കാട്ടിയാണ് മാത്യൂസ് പരാതി നൽകിയത്.