- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ശബരിമലയും 'വിനോദസഞ്ചാരകേന്ദ്രം': ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ദേശീയ സെമിനാർ ശബരിമലയിൽ, ഒപ്പം ട്രെക്കിങ്ങും; മൂന്നു ദിവസത്തെ പാക്കേജ് ആളൊന്നിന് 8500 രൂപ; ഡോളി വേണമെങ്കിൽ 5000 വേറെ കൊടുക്കണം
പത്തനംതിട്ട: മലമുകളിലുള്ള ടൂറിസം സെന്ററുകളിൽ ദേശീയ സെമിനാറും ക്യാമ്പും ഒക്കെ സംഘടിപ്പിക്കുന്നത് ഇപ്പോഴത്തെ ഒരു ഫാഷനാണ്. അതുകൊണ്ടാണ് ഒട്ടുമിക്ക കേരളാ കോൺഗ്രസുകാരുടെയും ക്യാമ്പുകൾ കോഴഞ്ചേരിക്ക് അടുത്ത ചരൽക്കുന്നിൽ നടത്തുന്നത്. ആകെയൊരു മൂഡ് കിട്ടും. വൈകിട്ട് രണ്ടെണ്ണം വീശി, പാട്ടൊക്കെ പാടി അടിപൊളിയാക്കാം. ഇതുപോലെ തന്നെ ക്യാമ്പും സെമിനാറുമൊക്കെ നടത്താൻ പറ്റുന്ന മറ്റൊരു 'ഹിൽടോപ്പ്' നമ്മുടെ ദേവസ്വം ബോർഡും കണ്ടെത്തിക്കഴിഞ്ഞു. വേറെങ്ങുമല്ല, ശബരിമല. നമ്മുടെ കലിയുഗവരദൻ വാണരുളുന്ന, സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത സന്നിധാനം. ഇവിടെ ഒരു ദേശീയ സെമിനാർ ഈ മാസം 18 ന് ആരംഭിക്കുകയാണ്. മൂന്നുദിവസം നീണ്ടു നിൽക്കുന്ന സെമിനാർ അടിപൊളി ടൂർ പാക്കേജ് ആക്കി മാറ്റിയിരിക്കുന്നു സംഘാടകർ. ഡൽഹിയിലെ കപ്പാസിറ്റി ബിൽഡിങ് ഓഫ് മെമ്പേഴ്‌സ് ഇൻ പ്രാക്ടീസ് ഐ.സി.എ.ഐ, എസ്.ഐ.ആർ.സിയുടെ കൊല്ലം ശാഖ എന്നിവർ സംയുക്തമായിട്ടാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തുംനിന്നുമുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരാണ് പങ്കെടുക്ക
പത്തനംതിട്ട: മലമുകളിലുള്ള ടൂറിസം സെന്ററുകളിൽ ദേശീയ സെമിനാറും ക്യാമ്പും ഒക്കെ സംഘടിപ്പിക്കുന്നത് ഇപ്പോഴത്തെ ഒരു ഫാഷനാണ്. അതുകൊണ്ടാണ് ഒട്ടുമിക്ക കേരളാ കോൺഗ്രസുകാരുടെയും ക്യാമ്പുകൾ കോഴഞ്ചേരിക്ക് അടുത്ത ചരൽക്കുന്നിൽ നടത്തുന്നത്. ആകെയൊരു മൂഡ് കിട്ടും. വൈകിട്ട് രണ്ടെണ്ണം വീശി, പാട്ടൊക്കെ പാടി അടിപൊളിയാക്കാം. ഇതുപോലെ തന്നെ ക്യാമ്പും സെമിനാറുമൊക്കെ നടത്താൻ പറ്റുന്ന മറ്റൊരു 'ഹിൽടോപ്പ്' നമ്മുടെ ദേവസ്വം ബോർഡും കണ്ടെത്തിക്കഴിഞ്ഞു. വേറെങ്ങുമല്ല, ശബരിമല. നമ്മുടെ കലിയുഗവരദൻ വാണരുളുന്ന, സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത സന്നിധാനം.
ഇവിടെ ഒരു ദേശീയ സെമിനാർ ഈ മാസം 18 ന് ആരംഭിക്കുകയാണ്. മൂന്നുദിവസം നീണ്ടു നിൽക്കുന്ന സെമിനാർ അടിപൊളി ടൂർ പാക്കേജ് ആക്കി മാറ്റിയിരിക്കുന്നു സംഘാടകർ. ഡൽഹിയിലെ കപ്പാസിറ്റി ബിൽഡിങ് ഓഫ് മെമ്പേഴ്‌സ് ഇൻ പ്രാക്ടീസ് ഐ.സി.എ.ഐ, എസ്.ഐ.ആർ.സിയുടെ കൊല്ലം ശാഖ എന്നിവർ സംയുക്തമായിട്ടാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തുംനിന്നുമുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരാണ് പങ്കെടുക്കുന്നത്. ഭഗവദ് സാന്നിധ്യത്തിൽ നമുക്ക് വിജ്ഞാന കുതുകികളാകാം എന്നതാണ് സ്‌ളോഗൻ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് സെമിനാർ നടത്താൻ അനുമതി നൽകിയിരിക്കുന്നത് ദേവസ്വം കമ്മിഷണർ സി.പി. രാമരാജപ്രേമപ്രസാദാണ്. തങ്ങൾ ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് പറഞ്ഞ് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ കൈ കഴുകി. സന്നിധാനത്തുള്ള മണികണ്ഠ ബിൽഡിങ്‌സിലാണ് സെമിനാർ നടക്കുന്നത്.
ഇതിന്റെ ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായി. കെട്ടിടത്തിന്റെ 24 മുറികളും ദേവസ്വം ഗസ്റ്റ് ഹൗസുകളും സെമിനാർ ഡെലിഗേറ്റ്‌സിനായി ബുക്ക് ചെയ്തു കഴിഞ്ഞു. ഒരു പ്രതിനിധിക്ക് രജിസ്‌ട്രേഷൻ ഫീസെന്ന പേരിൽ ടൂർ പാക്കേജായി നിശ്ചയിച്ചിരിക്കുന്നത് 8500 രൂപയാണ്. മല കയറാൻ കഴിയാത്തവർക്ക് ഡോളി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് 4000-5000 രൂപ നൽകണമെന്ന് ബ്രോഷറിൽ വ്യക്തമാക്കിയിട്ടുണ്ട്. 750 മുതൽ 1000 രൂപ വരെയാണ് സാധാരണ ഭക്തർ ഡോളിക്ക് നൽകുന്നത്. ആ സ്ഥാനത്താണ് അഞ്ചിരട്ടി ഈടാക്കുന്നത്. രണ്ടു മണിക്കൂർ ട്രെക്കിങ്ങും ഇവർക്ക് ലഭിക്കും. പമ്പയിൽ നിന്നും കെട്ടുമുറുക്കി സന്നിധാനത്തേക്ക് പോകാമെന്നാണ് ബ്രോഷറിൽ പറയുന്നത്. 10 നും അമ്പതിനുമിടയിൽ പ്രായമുള്ള വനിതകൾക്ക് പ്രവേശനമില്ല. ഇരുമുടിക്കെട്ടില്ലാത്തവരെ 18-ാം പടി ചവിട്ടാൻ അനുവദിക്കില്ല എന്നൊക്കെ ബ്രോഷറിൽ വിവരിക്കുന്നു.
കർക്കിടകമാസ പൂജകൾക്കായി ശബരിമല നട പതിനഞ്ചിന് വൈകിട്ട് അഞ്ചിനാണ് തുറക്കുന്നത്. സെമിനാർ നടത്താൻ ദേവസ്വം ബോർഡ് ആർക്കും അനുമതി നൽകിയിട്ടില്ലെന്നും ഇത് ആചാരങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ നിലപാട്. ബോർഡ് തീരുമാനം മറികടന്ന് തന്ത്രിയുടെ പോലും അഭിപ്രായം ചോദിക്കാതെയാണു സെമിനാറിന് ദേവസ്വം കമ്മിഷണർ സി.പി.രാമരാജപ്രേമ പ്രസാദ് അനുമതി നൽകിയിരിക്കുന്നതെന്നാണ് വിവരം. രാഷ്ട്രീയ സെമിനാർ അല്ലാത്തതിനാലാണ് അനുമതി നൽകിയതെന്നാണ് കമ്മിഷണറുടെ നിലപാട്. എന്നാൽ, ശബരിമലയിൽ ആചാരങ്ങളിൽ നിന്നും വ്യത്യസ്തമായി എന്തു കാര്യം നടത്തണമെങ്കിലും ദേവഹിതം അറിഞ്ഞിരിക്കണമെന്നാണ് നിർദ്ദേശം. കൂടാതെ നിർമ്മാണ പ്രവർത്തനങ്ങൾ അടക്കമുള്ള തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് ഹൈക്കോടതിയുടെ അഭിപ്രായവും അറിയേണ്ടതുണ്ട്.
അതീവ സുരക്ഷാമേഖലയായാണ് ശബരിമലയെ ആഭ്യന്തരവകുപ്പ് കണക്കാക്കിയിട്ടുള്ളത്. ഇവിടെ ദർശനത്തിന് എത്തുന്ന ഭക്തരെ പോലും വിശദമായി പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ആ നിലയ്ക്ക് സെമിനാർ പോലുള്ള പൊതുപരിപാടികൾ സന്നിധാനത്ത് നടത്താൻ എൻ.ജി.ഒകൾക്ക് അനുമതി നൽകുന്നത് ആചാരവിരുദ്ധവും സുരക്ഷാഭീഷണി ഉളവാക്കുന്നതുമാണ്. അടിപൊളി ടൂർ പാക്കേജാണ് ഇതിനായി നടപ്പിലാക്കിയിരിക്കുന്നതെന്ന് വ്യക്തം.