ൺലൈൻ ചാറ്റിങ്ങുകളും കൂട്ടുകൂടലുകളും ലോകത്ത് എത്രയോ പേരെയാണ് അബദ്ധത്തിലും അപകടത്തിലും കൊണ്ടെത്തിച്ചിട്ടുള്ളത്. എങ്കിലും അതിന്റെ മായികമായ വലയത്തിൽപ്പെട്ട് വീണ്ടും ഓരോരുത്തരും അതേ അബദ്ധത്തിൽച്ചെന്ന് പെടും. ഇവിടെ 19-കാരനായ സൗദി യുവാവിന് സംഭവിച്ചതും അതുതന്നെ.

ലൈവ് സ്ട്രീമിങ് വെബ്‌സൈറ്റായ യുനൗവിൽ അമേരിക്കൻ സോഷ്യൽ മീഡിയ സെകസ് ബോംബ് ക്രിസ്റ്റീന ക്രോക്കെറ്റുമായുള്ള ചാറ്റിങ്ങാണ് അബു സിന്നിന് വിനയായത്. പരിധിവിട്ട ചാറ്റിങ്ങ് അബുവിന്റെ നിയന്ത്രണം ഇല്ലാതാക്കി. ഇതെല്ലാവരും ഓ്ൺലൈനിലൂടെ കണ്ടതോടെ അബുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലിട്ടു.

സംസ്‌കാരത്തിന് ചേരാത്ത പ്രവർത്തികളുടെ പേരിലാണ് അബുവിനെ അറസ്റ്റ് ചെയ്തതെന്ന് റിയാദ് വക്താവ് കേണൽ ഫവാസ് അൽ മെയ്മാൻ പറഞ്ഞു. ഓൺലൈൻ ചാറ്റിങ്ങിനിടെ പരിധിവിട്ട് പെരുമാറിയ അബുവിനെ ശിക്ഷി്ക്കണമെന്ന ആവശ്യം ഒട്ടേറെപ്പേർ ഉയർത്തിയതായും അദ്ദേഹം പറയുന്നു.

യുനൗവിലെ ചാറ്റിങ്ങിനിടെയാണ് ക്രിസ്റ്റീനയും അബുവും കണ്ടുമുട്ടിയത്. ചാറ്റിങ്ങും അതിനിടയിലുള്ള നൃത്തവുമെല്ലാം യുട്യൂബിലൂടെ ലോകം മുഴുവൻ കാണുകയായിരുന്നു. അറബി ഭാഷയിലുള്ള അബുവിന്റെ സംസാരം മനസ്സിലായില്ലെങ്കിലും അതിലെ കൗതുകം തന്നെ വല്ലാതെ ആകർഷിച്ചതായി ക്രിസ്റ്റീന ഒരു യുട്യൂബ് വീഡിയോയിൽ പറയുന്നു.

ഭാഷ മനസ്സിലാകാത്തതുകൊണ്ടാണ് ഡാൻസ് ചെയ്തും മറ്റും ആശയവിനിമയം നടത്തിയിരുന്നതെന്നും ക്രിസറ്റീന പറയുന്നു. എന്നാൽ, അബുവിന്റെ അറസ്റ്റിലേക്ക് നയിച്ച സ്ഥിതിഗതികൾക്ക് താനുത്തരവാദിയല്ലെന്നും അവർ പറയുന്നു. ഓൺലൈൻ ചാറ്റിങ് വെബ്‌സൈറ്റുകളിൽ യുവാക്കളെ ആകർഷിക്കുന്ന തരത്തിൽ ചാറ്റ് ചെയ്യുകയും അതിലൂടെ വരുമാനമുണ്ടാക്കുകയുമാണ് ക്രിസ്റ്റീനയുടെ ജോലി.