- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം നടിച്ച് ജിഞ്ചറിലേക്ക് വിളിച്ചു വരുത്തിയിട്ട് കാമുകിയെ കൊന്ന് പല കഷ്ണങ്ങളാക്കി; ട്രോളി ബാഗിലാക്കി യുവതിയുടെ സ്കൂട്ടറിൽ റെയിൽവേസ്റ്റേഷന്റെ പാർക്കിങിൽ ഉപേക്ഷിച്ചു; ബോംബ് സ്ക്വാഡിന്റെ പരിശോധന ഡോക്ടറുടെ ക്രിമിനൽ ബുദ്ധി പൊളിച്ചു; കൊല്ലപ്പെട്ടത് ജംഷഡ്പൂരിലെ ആശുപത്രി ജീവനക്കാരി; ചയനികയെ കൊന്നെന്ന് പൊലീസിനോട് സമ്മതിച്ച് ഡോക്ടർ മിർസ റഫീഖ് ഹഖും
റാഞ്ചി: വിവാഹാഭ്യർഥന നിരസിച്ച കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിച്ച് ബാഗിലാക്കി റയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു. ജംഷഡ്പുരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷൻ മാനേജരുമായ ചയനിക കുമാരിയാണ് (30) കൊല്ലപ്പെട്ടത്. സംഭത്തിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത സ്വദേശിയായ ഡോക്ടർ മിർസ റഫീഖ് ഹഖിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം ഝാർഖണ്ഡിലെ ബിസ്താപുരിലാണ് സംഭവം. ഹോട്ടൽ ജിഞ്ചറിലെ മുറിയിൽ വച്ച് കൊലപ്പെടുത്തിയശേഷം യുവതിയുടെ മൃതദേഹം മുറിച്ചു ട്രോളിബാഗിലാക്കി ജംഷഡ്പുർ ടാറ്റാനഗർ റയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ബാഗിലാക്കി യുവതിയുടെ സ്‌കൂട്ടറിലാണ് റയിൽവേ സ്റ്റേഷന്റെ പാർക്കിങ്ങിൽ ഉപേക്ഷിച്ചത്. സ്റ്റേഷൻ പരിസരത്ത് അജ്ഞാത ബാഗ് കണ്ട യാത്രക്കാർ പൊലീസിനെ വിവരമറിയിച്ചു. ബോംബാണെന്ന ആശങ്കയും ഉയർന്നു. ഇതിനെത്തുടർന്നു ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ജഡമാണെന്നു തിരിച്ചറിഞ്ഞത്. ചയനികയും ഡോക്ടറും കുറച്ചുനാളായി അടുപ്പത്തിലായിരുന്നുവെന്നും പ്രതി
റാഞ്ചി: വിവാഹാഭ്യർഥന നിരസിച്ച കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിച്ച് ബാഗിലാക്കി റയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു. ജംഷഡ്പുരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷൻ മാനേജരുമായ ചയനിക കുമാരിയാണ് (30) കൊല്ലപ്പെട്ടത്. സംഭത്തിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊൽക്കത്ത സ്വദേശിയായ ഡോക്ടർ മിർസ റഫീഖ് ഹഖിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം ഝാർഖണ്ഡിലെ ബിസ്താപുരിലാണ് സംഭവം. ഹോട്ടൽ ജിഞ്ചറിലെ മുറിയിൽ വച്ച് കൊലപ്പെടുത്തിയശേഷം യുവതിയുടെ മൃതദേഹം മുറിച്ചു ട്രോളിബാഗിലാക്കി ജംഷഡ്പുർ ടാറ്റാനഗർ റയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹം ബാഗിലാക്കി യുവതിയുടെ സ്‌കൂട്ടറിലാണ് റയിൽവേ സ്റ്റേഷന്റെ പാർക്കിങ്ങിൽ ഉപേക്ഷിച്ചത്. സ്റ്റേഷൻ പരിസരത്ത് അജ്ഞാത ബാഗ് കണ്ട യാത്രക്കാർ പൊലീസിനെ വിവരമറിയിച്ചു. ബോംബാണെന്ന ആശങ്കയും ഉയർന്നു. ഇതിനെത്തുടർന്നു ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ജഡമാണെന്നു തിരിച്ചറിഞ്ഞത്. ചയനികയും ഡോക്ടറും കുറച്ചുനാളായി അടുപ്പത്തിലായിരുന്നുവെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
ജോലിക്കുപോയ ചയനികയെ കാണാത്തതിനെ തുടർന്നു രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഫോൺ നമ്പർ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മിർസ പിടിയിലായത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് തെളിവായി. ഡോ. മിർസയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.