ഹോട്ടലിൽ താമസിക്കവെ കാമുകന് തന്റെ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുക്കുമ്പോൾ കാമുകി കരുതിയില്ല തന്റെ വഞ്ചന കാമുകൻ തിരിച്ചറിയുമെന്ന്. ഹോട്ടലിൽ താൻ തനിച്ചാണെന്ന് സന്ദേശമയച്ച കാമുകി, പക്ഷേ താനയച്ച ചിത്രങ്ങളിൽ ബോസ്സിന്റെ സ്യൂട്ട്‌കേസ് ഉൾപ്പെട്ട കാര്യം മനസ്സിലാക്കിയില്ല. കാമുകി ഒറ്റയ്ക്കല്ലെന്നും, കൂടെ ബോസ്സുമുണ്ടെന്ന് മനസ്സിലാക്കിയ കാമുകൻ, യുവതിയുടെ കള്ളത്തരം കൈയോടെ പിടികൂടി.

അറ്റ്‌ലാന്റയിലേക്ക് തനിച്ചുപോയ കാമുകി ജാക്കിയുമായി സന്ദേശങ്ങൾ കൈമാറുന്നതിനിടെയാണ് കാമുകൻ ആ വഞ്ചന തിരിച്ചറിഞ്ഞത്.. മുറിയിൽ താൻ ഒറ്റയ്‌ക്കേയുള്ളൂവെന്ന് അവകാശപ്പെട്ട ജാക്കി, തന്റെ ചിത്രങ്ങൾ കാമുകന് അയച്ചുകൊടുക്കാൻ തുടങ്ങി. വസ്ത്രങ്ങൾ ഓരോന്നായി അഴിച്ച് ചിത്രങ്ങൾ അയക്കുന്നതിനിടെ, ബോസ്സിന്റെ സ്യൂട്ട്‌കേസിന്റെ ചിത്രങ്ങളും അതിൽപ്പെടുന്നുണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞില്ല.

നീ തനിച്ചാണോ എന്ന് കാമുകൻ എടുത്ത് ചോദിച്ചപ്പോൾ, അതെയെന്നും തനിക്ക് അറ്റ്‌ലാന്റയിൽ ആരെയും പരിചയമില്ലെന്നുമായിരുന്നു കാമുകിയുടെ മറുപടി. ഹോട്ടലിലെ റൂം നമ്പർ ചോദിച്ച് മനസ്സിലാക്കിയ കാമുകൻ ഹോട്ടലിലേക്ക് ഫോൺ ചെയ്ത് വിവരങ്ങൾ തിരക്കി. ജാക്കി പറഞ്ഞ 1422-ാം നമ്പർ മുറി അവളുടെ പേരിലല്ല ബുക്ക് ചെയ്തിരിക്കുന്നതെന്ന് കാമുകൻ മനസ്സിലാക്കുകയും ചെയ്തു. ജാക്കിയുടെ ബോസ്സിന്റെ പേരിലാണ് റൂം എന്നും കാമുകൻ മനസ്സിലാക്കി.

അതോടെ കാമുകൻ കാമുകിയെ ചീത്തവിളിച്ചുകൊണ്ട് സന്ദേശമയക്കാൻ തുടങ്ങി. തന്നെ വഞ്ചിച്ച ജാക്കിയോട് ഇനി ക്ഷമിക്കാനാവില്ലെന്നും ബന്ധം പിരിയുകയാണെന്നും അയാൾ പ്രഖ്യാപിച്ചു. ഈ സന്ദേശങ്ങളോട് ജാക്കി എങ്ങനെയാണ് പ്രതികരിച്ചതെന്ന് വ്യക്തമല്ല. റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്ത സന്ദേശങ്ങൾ ഇപ്പോൾ വൈറലാണ്.