- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ വീട്ടിൽ വളർന്ന പിള്ളേരാ.. അനിയത്തിമാരെ പോലെയാണെനിക്ക്; ചേട്ടായി ഓടി വാ എന്ന് പറഞ്ഞാ പിള്ളേര് ഫോണിൽ വിളിച്ചത്; ചീനിക്കുഴി ദുരന്തം വിവരിച്ച് വിങ്ങിപ്പൊട്ടി അയൽവാസി; തീ കത്തിപ്പടരുമ്പോഴും ഹമീദ് പെട്രോൾനിറച്ച കുപ്പി വീടിനുള്ളിലേക്ക് എറിഞ്ഞെന്നും രാഹുൽ രാജ്
തൊടുപുഴ: 'എന്റെ വീട്ടിൽ കിടന്ന് വളർന്ന പിള്ളേരാ... അനിയത്തിമാരെ പ്പോലെയാണെനിക്ക്' - കൺമുന്നിൽ നടന്ന ദുരന്തത്തിന്റെ ഞെട്ടലിൽ വിങ്ങി പൊട്ടുകയാണ് അയൽക്കാരൻ രാഹുൽ രാജ്. ഇന്നലെ വരെ ഒരു കുടുംബം പോലെ കഴിഞ്ഞ കുടുംബം വെന്തുമരിച്ച അവസ്ഥ നേരിട്ട് കാണേണ്ടി വന്നതിന്റെ നടുക്കം മാറുന്നില്ല ഇദ്ദേഹത്തിന്. രാത്രി സംഭവിച്ച അത്യാഹിതത്തെ കുറിച്ച് നടുക്കത്തോടെയും കണ്ണീരോടെയുമാണ് രാഹുൽ മാധ്യമങ്ങൾക്ക് മുന്നിൽ വിവരിച്ച്. തൊടുപുഴ ചീനിക്കുഴിയിലെ കൊലപാതകം ശരിക്കും പ്രദേശവാസികളെ ഞെട്ടിച്ചിട്ടുണ്ട്.
മകനെയും കുടുംബത്തെയും പിതാവ് തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വിതുമ്പലോടെയല്ലാതെ സമീപവാസികൾക്ക് പ്രതികരിക്കാനാകുന്നില്ല. സംഭവത്തെ കുറിചച് അയൽവാസിയായ രാഹുൽ രാജ് പറയുന്നത് ഇങ്ങനെ:
'പുലർച്ചെ 12.45 ഓടെയാണ് ചേട്ടായി ഓടി വാ എന്ന് പറഞ്ഞ് പിള്ളേര് ഫോണിൽ വിളിച്ചത്. കരച്ചിലും കേൾക്കാം. ഞാനവിടെയെത്തുമ്പോൾ മുൻവശത്തെ വാതിൽ പൂട്ടിയിരുന്നു. അത് ചവിട്ടിത്തുറന്ന് അകത്ത് കടന്നപ്പോൾ കിടപ്പുമുറിയുടെ വാതിൽ പുറത്ത് നിന്ന് പൂട്ടിയിരുന്നു. അപ്പോഴേക്കും കിടക്ക കത്തി തീപടർന്നു. അപ്പോഴും ഹമീദ് പെട്രോൾ നിറച്ച കുപ്പി വീടിനുള്ളിലേക്കെറിയുകയായിരുന്നു.
തീയണക്കാൻ വെള്ളമെടുക്കുന്നതിന് പൈപ്പ് തുറന്നപ്പോൾ വെള്ളമുണ്ടായിരുന്നില്ല. മോട്ടർ ഓണാക്കാൻ ശ്രമിച്ചപ്പോൾ കണക്ഷൻ അഴിച്ചിട്ടിരുന്നു. എവിടെയും വെള്ളമുണ്ടായിരുന്നില്ല. അപ്പോഴേക്കും ആളുകൾ ഓടിക്കൂടിയിരുന്നു. എന്റെ വീട്ടിൽ കിടന്ന് വളർന്ന പിള്ളേരാ...അനിയത്തിമാരെപ്പോലെയാണെനിക്ക്. രാഹുൽ വിങ്ങിപ്പൊട്ടി.
രണ്ടുമക്കളെയും കെട്ടിപിടിച്ചു കിടക്കുന്നനിലയിലായിരുന്നു ഫൈസലിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതിയായ ഹമീദ് രണ്ടാം വിവാഹം കഴിച്ചതിനു പിന്നാലെയാണ് സ്വത്ത് സംബന്ധിച്ച് കുടുംബവഴക്കുണ്ടാകുന്നത്. എനിക്ക് ജീവിക്കാൻ വശമില്ല, ജീവിതം മുട്ടിയെന്നായിരുന്നു കൃത്യം നടത്തിയ ശേഷം പ്രതിയുടെ പ്രതികരണമെന്നും നാട്ടുകാർ പറയുന്നു. ചീനിക്കുഴി ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ (49), ഭാര്യ ഷീബ (39), മക്കളായ മെഹ്‌റു (16), അസ്‌ന (13) എന്നിവരാണ് മരിച്ചത്.
പിതാവ് ഹമീദ് വീടിന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഉറങ്ങി കടന്നവരെ പെട്രോൾ ഒഴിച്ചു കൊല്ലുകയായിരുന്നു ഹമീദ്. തീ പടരുമ്പോൾ അണയ്ക്കാതിരിക്കാൻ വാട്ടർ കണക്ഷൻ അടക്കം വിച്ഛേദിച്ചു. പുറത്തേക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടയ്ക്കുകയും ചെയ്തു. അയൽവാസിയുടെ വാട്ടർ കണക്ഷനും വിച്ഛേദിച്ചിരുന്നു. വെള്ളം ഒഴിച്ച് തീ കെടുത്തുന്നില്ലെന്ന് ഉറപ്പിക്കാനായിരുന്നു ഇത്. സ്വത്ത് തർക്കമാണ് കൊലയ്ക്ക് കാരണം. കുറച്ചു കാലമായി ഇവിടെ പ്രശ്നമുണ്ടായിരുന്നു. പലവട്ടം എല്ലാം സംസാരിച്ചു തീർത്തതുമാണ്.
അർദ്ധരാത്രിയിലായിരു്നു ഹമീദ് പെട്രോൾ ഒഴിച്ച് തീകത്തിച്ചത്. രക്ഷപ്പെടാൻ പലവിധത്തിൽ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാർ തീ കണ്ട് എത്തിയപ്പോൾ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് പൊലീസ് അറസറ്റു ചെയ്തു. ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു. രാത്രി ഒരു മണിയോടെയാണ് കൊലപതാകം. ഹമീദും ഈ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. ഈ അവസരം ഉപയോഗിച്ചാണ് കൊല. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
ഹമീദ് വീട്ടിൽ പെട്രോൾ വാങ്ങി സൂക്ഷിച്ചിരുന്നു. രാത്രി ഒരു മണിയോടെ ഇവർ കിടന്നിരുന്ന മുറിയിൽ പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. എല്ലാ വാതിലുകളും അകത്തു നിന്ന് കത്തിച്ചിരുന്നു. മകനും കുടുംബവും കത്തുന്നത് ഇയാൾ കണ്ടു രസിക്കുകയും ചെയ്തു. കൊല്ലപ്പെട്ടുവെന്ന് ഉറപ്പിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്.
മറുനാടന് മലയാളി ബ്യൂറോ