- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുർന്നടപ്പും ധൂർത്തും മൂലം അമേരിക്കയിൽ നിൽക്കക്കള്ളിയില്ലാതെ നാട്ടിലെത്തി; വിവാഹവും ദുരന്തത്തിൽ കലാശിച്ചു; ഷെറിൻ പിതാവിനെ കൊന്നു ചുട്ടുകരിച്ചത് അമേരിക്കയിൽ ഡോക്ടറായ സഹോദരൻ ഉൾപ്പെടെയുള്ളവരുമായി നാട്ടിലെത്തി രണ്ടാഴ്ച തികയും മുൻപ്
ചെങ്ങന്നൂർ: അമേരിക്കയിൽ നിന്നെത്തിയ പ്രവാസിമലയാളിയായ പിതാവിനെ കൊലപ്പെടുത്തി ചുട്ടികരിച്ച ഷെറിൻ അമേരിക്കയിൽ നിൽക്കക്കള്ളിയില്ലാതെയാണ് മുമ്പിൽ നാട്ടിൽ തിരിച്ചെത്തിയതെന്ന് നാട്ടുകാരും അയൽക്കാരും. തുടർന്ന് ടെക്‌നോപാർക്കിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും ജീവിതം ദുരിതപൂർണമായി തുടർന്നുവെന്നും ഭാര്യയെ വിട്ടുപിരിയേണ്ടിവന്നതോടെ വിവാഹജീവിതവും ദുരന്തത്തിൽ കലാശിച്ചതോടെ ആകെ നിരാശനായിരുന്നു ഷെറിനെന്നും സഹപ്രവർത്തകരും പറയുന്നു. ഡോക്ടറായ ഇളയമകൻ ഡേവിഡിനോടൊപ്പമാണ് വാഴാർമംഗലം ഉഴത്തിൽ വീട്ടിൽ ജോയി വി ജോണും പത്‌നി മറിയാമ്മയും ഇക്കഴിഞ്ഞ 19ന് നാട്ടിലെത്തുന്നത്. ജോയി നാട്ടിലെത്തി രണ്ടാഴ്ച തികയുംമുമ്പ് നടന്ന കൊലപാതകം നാടിനെ നടുക്കിയിരിക്കുകയാണ്. കോടികളുടെ സമ്പാദ്യത്തെച്ചൊല്ലി കലഹിക്കുമായിരുന്ന ഷെറിന് ധൂർത്തടിക്കാൻ പണം വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു പിതാവ് ജോയ് വി ജോണും ഭാര്യയും. ഇതാണ ്ദിവസങ്ങൾക്കു മുമ്പു മാത്രം അമേരിക്കയിൽ നിന്നു നാട്ടിലെത്തിയ പിതാവിനെ മകൻ കൊലചെയ്യാൻ കാരണമെന്നാണ് ജനസംസാരം. സംഭവദിവസം ചെങ്ങന്നൂ
ചെങ്ങന്നൂർ: അമേരിക്കയിൽ നിന്നെത്തിയ പ്രവാസിമലയാളിയായ പിതാവിനെ കൊലപ്പെടുത്തി ചുട്ടികരിച്ച ഷെറിൻ അമേരിക്കയിൽ നിൽക്കക്കള്ളിയില്ലാതെയാണ് മുമ്പിൽ നാട്ടിൽ തിരിച്ചെത്തിയതെന്ന് നാട്ടുകാരും അയൽക്കാരും. തുടർന്ന് ടെക്‌നോപാർക്കിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും ജീവിതം ദുരിതപൂർണമായി തുടർന്നുവെന്നും ഭാര്യയെ വിട്ടുപിരിയേണ്ടിവന്നതോടെ വിവാഹജീവിതവും ദുരന്തത്തിൽ കലാശിച്ചതോടെ ആകെ നിരാശനായിരുന്നു ഷെറിനെന്നും സഹപ്രവർത്തകരും പറയുന്നു. ഡോക്ടറായ ഇളയമകൻ ഡേവിഡിനോടൊപ്പമാണ് വാഴാർമംഗലം ഉഴത്തിൽ വീട്ടിൽ ജോയി വി ജോണും പത്‌നി മറിയാമ്മയും ഇക്കഴിഞ്ഞ 19ന് നാട്ടിലെത്തുന്നത്. ജോയി നാട്ടിലെത്തി രണ്ടാഴ്ച തികയുംമുമ്പ് നടന്ന കൊലപാതകം നാടിനെ നടുക്കിയിരിക്കുകയാണ്.
കോടികളുടെ സമ്പാദ്യത്തെച്ചൊല്ലി കലഹിക്കുമായിരുന്ന ഷെറിന് ധൂർത്തടിക്കാൻ പണം വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു പിതാവ് ജോയ് വി ജോണും ഭാര്യയും. ഇതാണ ്ദിവസങ്ങൾക്കു മുമ്പു മാത്രം അമേരിക്കയിൽ നിന്നു നാട്ടിലെത്തിയ പിതാവിനെ മകൻ കൊലചെയ്യാൻ കാരണമെന്നാണ് ജനസംസാരം. സംഭവദിവസം ചെങ്ങന്നൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ സ്വത്ത് വീതം വയ്ക്കൽ സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ബലപ്രയോഗമുണ്ടാവുകയും ജോയി തോക്കെടുത്ത് വെടിവയ്ക്കാൻ മുതിരുകയുമായിരുന്നു എന്നാണ് ഷെറിന്റെ മൊഴി. തുടർന്ന് തോക്ക് ബലമായി കൈവശപ്പെടുത്തിയ ഷെറിൻ പിതാവിനെ മകൻ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
കൊലയ്ക്ക് ശേഷം ഇക്കാര്യം മകൻ ആദ്യം വിളിച്ചു പറയുന്നതും അമ്മയോടാണ്. ഇരുവരും തിരുവനന്തപുരത്തേക്ക് കാർ നന്നാക്കാനെന്നു പറഞ്ഞു പോയെങ്കിലും അന്ന് തിരിച്ചെത്തിയില്ല. പിറ്റേന്നു രാവിലെ അമ്മയെ വിളിച്ച് 'അച്ഛനുമായി വഴക്കിട്ടു, അബദ്ധം പറ്റി, ക്ഷമിക്കണം' എന്നു പറഞ്ഞശേഷം ഷെറിൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. എന്നാൽ അവർക്കപ്പോൾ ഭർത്താവ്ിന് ദുരന്തം സംഭവിച്ചുവെന്ന തോന്നലുണ്ടായിരുന്നില്ല.
കൊലപാതകത്തിന് ശേഷം ജോയിയുടെ ശരീരം കത്തിച്ചുവെന്നും അവശിഷ്ടങ്ങൾ പമ്പാനദിയിൽ ഒഴുക്കിയെന്നും ഷെറിൻ പൊലീസിനോടു സമ്മതിച്ചതോടെയാണ് ഇന്നലെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അമേരിക്കൻ മലയാളിയെയും മകനെയും ദുരൂഹ സാഹചര്യത്തിൽ കാണാനില്ലെന്നായിരുന്നു ആദ്യ വാർത്തകൾ. തുടർന്നു നടന്ന അന്വേഷണത്തിനൊടുവിൽ കോട്ടയത്ത് സ്വകാര്യ ഹോട്ടലിൽ വച്ചു ഷെറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ ആദ്യം പരസ്പരവിരുദ്ധമായി പ്രതികരിച്ച ഷെറിൻ പിന്നീട് പിതാവിനെ കൊന്നെന്ന കാര്യം വെളിപ്പെടുത്തി. മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചെന്നും ശേഷിച്ച ഭാഗങ്ങൾ പമ്പാനദിയിൽ ഒഴുക്കിയെന്നും മൊഴി നൽകി. എന്നാൽ പരസ്പരവിരുദ്ധമായ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. കൃത്യം നടത്തിയ ശേഷം ആരിൽനിന്നോ നിയമോപദേശം തേടിയ പ്രതി രക്ഷപ്പെടാമെന്ന പ്രതീക്ഷയിൽ ജഡം കണ്ടെത്തുന്നതിന് സഹകരിക്കാതെ ഇരിക്കുകയാണെന്നാണ് പൊലീസ് നിഗമനം.
2010 ൽ ഷെറിനും ചെന്നൈ സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം ആർഭാടപൂർണമായാണു ചെങ്ങന്നൂരിൽ നടത്തിയത്. എന്നാൽ ഒരു വർഷത്തിനു ശേഷം ഇവർ വേർപിരിഞ്ഞെന്നും വിവാഹബന്ധം നിയമപരമായി വേർപെടുത്തിയെന്നും പറയപ്പെടുന്നുണ്ടെങ്കിലും നിജസ്ഥിതി വ്യക്തമല്ല. അതിനു ശേഷമാണ് ജോയിയും ഷെറിനും തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായതും ഇടയ്ക്കിടെ വഴക്കിൽ കലാശിച്ചതും.
കാറിന്റെ എസി ശരിയാക്കാൻ വേണ്ടി തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നു പറഞ്ഞാണു 25 നു ഇരുവരും അവസാന യാത്ര തിരിച്ചത് . അപ്പോൾ ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഇല്ലായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത് . എന്നാൽ യാത്രയ്ക്കിടെ സ്വത്ത് തർക്കത്തെ തുടർന്ന് തമ്മിൽ വാക്കുതർക്കമുണ്ടായി. തനിക്ക് നേരെ പിതാവ് തോക്കു ചൂണ്ടിയെന്നും പിടിവലിക്കിടെ തോക്ക് തട്ടിയെടുത്ത് പിതാവിനെ വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് ഷെറിൻ പൊലീസിനോട് പറഞ്ഞത്. പിന്നീട് പെട്രോളൊഴിച്ച് കത്തിച്ചശേഷം അവശിഷ്ടങ്ങൾ പമ്പയാറിൽ ഒഴുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച തോക്ക് പൊലീസ് ഷെറിന്റെ കയ്യിൽ നിന്നും കണ്ടെത്തി. ജോയിയുടെ ഭാര്യ മറിയാമ്മയുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. അതിനിടെ, ജോയിയുടെ വസ്ത്രങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തി. ജോയിയുടെ ഉടമസ്ഥതയിൽ ചെങ്ങന്നൂർ മാർക്കറ്റ് റോഡിലുള്ള കെട്ടിടത്തിന്റെ ഗോഡൗണിൽ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് ഇതു കണ്ടെത്തിയത്. മനുഷ്യമാംസം കത്തിച്ചതിന്റെ സൂചനകളും അവശിഷ്ടങ്ങളും രക്തക്കറപുരണ്ട ചെരുപ്പും ഇവിടെ നിന്നു കണ്ടെത്തി. ഇതോടെയാണ് അന്വേഷണം ഊർജിതമായത്.
നഗരമധ്യത്തിലെ ഈ ഗോഡൗണിന്റെ ഒരു ഭാഗത്ത് ഭിത്തിയിൽ രക്തം ചീറ്റിത്തെറിച്ച നിലയിലായിരുന്നു. തുണികൾ കൂട്ടിയിട്ടാണു പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഇവിടെനിന്നു ലഭിച്ച ചെരുപ്പും ഷർട്ടിന്റെ ഒരു ബട്ടണും ഭർത്താവിന്റേതാണെന്നു മറിയാമ്മ തിരിച്ചറിഞ്ഞതോടെ ജോയി കൊല്ലപ്പെട്ടെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തെപ്പറ്റി പൊലീസ് ഭാഷ്യം:
ചാരനിറത്തിലുള്ള കെ.എൽ 2-ടി 5550 സ്‌കോഡ കാറിൽ തിരുവനന്തപുരത്തുപോയ ഇവർ ഉച്ചയ്ക്കു 12.30-ന് ഷോറൂമിൽ നിന്നു മടങ്ങി. വൈകിട്ട് 4.30-നു മറിയാമ്മ വിളിച്ചപ്പോൾ ചെങ്ങന്നൂരിനു സമീപം മുളക്കുഴയിലെത്തിയെന്ന് ജോയി മറുപടി നൽകിയെങ്കിലും രാത്രിയായിട്ടും വീട്ടിലെത്തിയില്ല. ഫോണിലും ബന്ധപ്പെടാനായില്ല. തുടർന്ന് ഇളയ മകൻ ഡോ. ഡേവിഡും സുഹൃത്ത് ജിനുവും ചെങ്ങന്നൂർ ടൗണിലും ഇവർ പോകാനിടയുള്ള സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നു രാവിലെ എട്ടരയോടെയാണ് ഷെറിൻ മാതാവിനെ ഫോണിൽ വിളിച്ച് അബദ്ധം പറ്റിയെന്ന തരത്തിൽ പറഞ്ഞ് ഫോൺ കട്ട് ചെയ്തത്. ഇതോടെയാണ് പൊലീസിൽ പരാതി നൽകുന്നതും അന്വേഷണം ആരംഭിക്കുന്നതും.
ഡിവൈ.എസ്‌പി: കെ.ആർ. ശിവസുതൻ പിള്ളയുടെ മേൽനോട്ടത്തിൽ സിഐ അജയ്‌നാഥ്, മാന്നാർ സിഐ ഷിബു പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിൽ എട്ട് എസ്.ഐമാരടങ്ങുന്ന 22 അംഗ പൊലീസ് സംഘവും എസ്‌പിയുടെ സ്‌പെഷൽ സ്‌ക്വാഡുമാണ് അന്വേഷണം നടത്തുന്നത്. ജോയിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പമ്പാനദിയിൽ ഉപേക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം രണ്ടു സ്പീഡ് ബോട്ടുകളിലായി ആറാട്ടുപുഴ മുതൽ നെടുമുടി വരെയുള്ള രാത്രി വൈകിയും തെരച്ചിൽ നടത്തിയിരുന്നു. 20 സംഘങ്ങളാണ് തിരച്ചിലിൽ പങ്കെടുക്കുന്നത്. ഇപ്പോൾ ഒരു അഴുകിയ ഇടംകൈ കണ്ടെടുത്തെങ്കിലും ഇത് ജോയിയുടേതാണോ എന്ന് വിദഗ്ധ പരിശോധനയിലൂടെയേ ബോധ്യപ്പെടൂ.