- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റുള്ളവരുടെ മുമ്പിൽ എന്നെ പരിഹസിച്ചു; മുതിർന്ന ശേഷവും എന്നെ തല്ലാൻ മടികാട്ടിയില്ല; കൊന്നു തള്ളിയതിൽ ഒരു കുറ്റബോധവുമില്ല: പിതാവിനെ പല കഷ്ണമാക്കിയ ഷെറിന് അൽപ്പം പോലും കൂസലില്ല; കോടികൾ സമ്പാദിച്ചു കൂട്ടിയിട്ടും ജീവിതം കൈവിട്ടു പോയ ഈ കുടുംബത്തിന്റെ കഥ എല്ലാവർക്കും പാഠമാകട്ടെ
കോട്ടയം: ദാരിദ്ര്യമെന്ന യഥാർത്ഥ്യത്തിൽ നിന്നും കുറ്റവാളികൾ ജനിക്കുന്നതാണ് ലോകത്തിന്റെ സഹജമായ ക്രമം. എന്നാൽ, പണത്തിന്റെ അധിക ധാരാളിത്തത്തിൽ നിന്നും കുറ്റവാളികൾ ജന്മം കൊള്ളുന്നു എന്നതിന്റെ തെളിവാണ് ചെങ്ങന്നൂരിൽ അമേരിക്കൻ മലയാളിയെ മകൻ വെടിവച്ച് കൊന്ന് വെട്ടിനുറുക്കി പലയിടങ്ങളിലായി ഉപേക്ഷിച്ച് സംഭവം തെളിയിക്കുന്നത്. സ്വന്തം പിതാവിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത് നിരന്തരമായ അവഗണനകളായരുന്നു എന്നാണ് ഷെറിൻ പൊലീസിനോട് പറഞ്ഞത്. ഇതിന്റെ പേരില് ലോകം മുഴുവൻ കുറ്റം പറയുമ്പോഴും പകയടങ്ങാതെ യാതൊരു കുറ്റബോധവുമില്ലാത്ത സ്ഥിതിയിലാണ് ഷെറിൻ. 'ഞാൻ തന്നെയാണ് കൊന്നത്. കൊന്നു കത്തിച്ച് പല കഷണങ്ങളായി മുറിച്ച് പുഴയിലൊഴുക്കിയത്'- എന്ന് പൊലീസ് മുമ്പാകെ പറയുമ്പോഴും യാതൊരു ചാഞ്ചല്യവും അയാളുടെ മുഖത്തുണ്ടായിരുന്നില്ല. ഇനിയും അടങ്ങാത്ത പക മാത്രമാണ് അയാളുടെ വാക്കുകളിൽ നിഴലിക്കുന്നത്. ഞാനും അയാളുടെ മകനല്ലേ... എന്നിട്ടും എന്നെ എന്തുകൊണ്ടാണ് അംഗീകരിക്കാതിരുന്നത് എന്ന ചോദ്യമാണ് ഷെറിൻ ഉന്നയിക്കുന്നത്. എനിക്ക് യാതുരൊ പരിഗണനയ
കോട്ടയം: ദാരിദ്ര്യമെന്ന യഥാർത്ഥ്യത്തിൽ നിന്നും കുറ്റവാളികൾ ജനിക്കുന്നതാണ് ലോകത്തിന്റെ സഹജമായ ക്രമം. എന്നാൽ, പണത്തിന്റെ അധിക ധാരാളിത്തത്തിൽ നിന്നും കുറ്റവാളികൾ ജന്മം കൊള്ളുന്നു എന്നതിന്റെ തെളിവാണ് ചെങ്ങന്നൂരിൽ അമേരിക്കൻ മലയാളിയെ മകൻ വെടിവച്ച് കൊന്ന് വെട്ടിനുറുക്കി പലയിടങ്ങളിലായി ഉപേക്ഷിച്ച് സംഭവം തെളിയിക്കുന്നത്. സ്വന്തം പിതാവിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത് നിരന്തരമായ അവഗണനകളായരുന്നു എന്നാണ് ഷെറിൻ പൊലീസിനോട് പറഞ്ഞത്. ഇതിന്റെ പേരില് ലോകം മുഴുവൻ കുറ്റം പറയുമ്പോഴും പകയടങ്ങാതെ യാതൊരു കുറ്റബോധവുമില്ലാത്ത സ്ഥിതിയിലാണ് ഷെറിൻ.
'ഞാൻ തന്നെയാണ് കൊന്നത്. കൊന്നു കത്തിച്ച് പല കഷണങ്ങളായി മുറിച്ച് പുഴയിലൊഴുക്കിയത്'- എന്ന് പൊലീസ് മുമ്പാകെ പറയുമ്പോഴും യാതൊരു ചാഞ്ചല്യവും അയാളുടെ മുഖത്തുണ്ടായിരുന്നില്ല. ഇനിയും അടങ്ങാത്ത പക മാത്രമാണ് അയാളുടെ വാക്കുകളിൽ നിഴലിക്കുന്നത്. ഞാനും അയാളുടെ മകനല്ലേ... എന്നിട്ടും എന്നെ എന്തുകൊണ്ടാണ് അംഗീകരിക്കാതിരുന്നത് എന്ന ചോദ്യമാണ് ഷെറിൻ ഉന്നയിക്കുന്നത്. എനിക്ക് യാതുരൊ പരിഗണനയും തന്നില്ല. മറ്റുള്ളവരുടെ മുന്നിൽ ഒന്നിനും കൊള്ളാത്തവനായി അയാളെന്നെ ചിത്രീകരിച്ചു. എന്നും ശകാരമായിരുന്നു. മുതിർന്നപ്പോൾ പോലും അടിക്കുന്നത് പതിവായിരുന്നു. എന്നിട്ടും ഞാൻ പപ്പായെന്നാണ് വിളിച്ചത്. സ്വന്തം വീട്ടിൽ ഒരു അന്യനെ പോലെ കഴിയുന്ന അവസ്ഥ. മനം മുടത്തിട്ടാണ് ഞാൻ കൊലപ്പെടുത്തിയത്. - ഷെറിൻ പൊലീസിനോട് ഇതെല്ലാം വിവരിക്കുമ്പോഴും യാതൊരു കൂസലുമില്ലായിരുന്നു.
ഡോക്ടറായി മക്കളിൽ അഭിമാനിച്ച പിതാവ് ഐടിയിലേക്ക് തിരിച്ച മകനെ തഴഞ്ഞു
ഷെറിനെ കൂടാതെ രണ്ട് മക്കളായിരുന്നു ചെങ്ങന്നൂർ ഊഴുന്നേൽ ജോയി ജോണിന്. രണ്ട് ആണും ഒരു പെണ്ണും. അമേരിക്കൽ പൗരത്വമുള്ളവരായിരുന്നു അവർ. ഭാര്യ നഴ്‌സായി ജോലി നോക്കുകയായിരുന്നു ചെറുപ്പം മുതൽ പിതാവിന് ഷെറിനോടുള്ള സമീപനം കടുത്തതായിരുന്നു. നിസാര കാര്യങ്ങൾക്ക് പോലും ശകാരിക്കും. എന്നാൽ മറ്റു മക്കളോട് വലിയ സ്‌നേഹവുമായിരുന്നുവെന്ന് ഷെറിൻ വിശ്വസിച്ചു. അങ്ങനെ കുഞ്ഞു നാൾ മുതൽ അവഗണന തോന്നി ഷെറിന്. പിതാവിന്റെ സ്‌നേഹ ലാളനയോടെ രണ്ട് മക്കളും ഡോക്ടർമാരായി. അതേസമയം മുതിർന്നപ്പോൽ, ഷെറിൻ തിരഞ്ഞെടുത്തത് ഐടി പ്രൊഫഷനാണ്.
സഹോദരങ്ങളുടെ മുന്നിൽ വച്ച് ഷെറിനെ ഇക്കാര്യങ്ങൾ പറഞ്ഞ് പിതാവ് കുറ്റപ്പെടുത്തുമായിരുന്നു. നിരാശകൊണ്ടാണ് പിതാവ് ഇങ്ങനെ പറയുന്നതെന്ന് ഷെറിൻ തിരിച്ചറിഞ്ഞില്ല. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോഴൊന്നും അഭിപ്രായം ചോദിക്കുകയോ കുടുംബകാര്യങ്ങൾ ചർച്ചചെയ്യുമ്പോൾ വിളിക്കുകയോ ചെയ്തിരുന്നില്ലെന്നാണ് ഷെറിൻ പറയുന്നത്. ഒടുവിൽ അവൻ നാട്ടിലേയ്ക്ക് മടങ്ങി. നാട്ടിലെത്തിയ ഷെറിൻ ബാഗ്‌ളൂരിൽ ഒരു ഐ ടി സ്ഥാപനം തുടങ്ങി. ഇടയ്ക്കിടയ്ക്ക് ചെങ്ങന്നൂരിലെ വീട്ടിലെത്തും .ഒഴിവുകിട്ടുമ്പോൾ പിതാവും സഹോദരങ്ങളും ചെങ്ങന്നൂരിലെ വീട്ടിലെത്തുന്നതും പതിവായിരുന്നു. അങ്ങനെ അവരെത്തുന്ന സമയത്ത് ഷെറിനോട് അകൽച്ച സൂക്ഷിച്ചിരുന്നു. അതും പിതാവിനോടുള്ള അടങ്ങാത്ത പകയ്ക്ക് കാരണമായി.
മാനേജറോട് പണം ചോദിച്ച് മടുത്തപ്പോൾ വഴക്ക് പതിവായി
ഷെറിന് സ്‌നേഹം നല്കാതിരുന്നതുനിനൊപ്പം പണം നൽകുന്നതിലും വീഴ്‌ച്ച വരുത്തിയതിനാണ് ജോയി ജോണിനെ വകവരുത്തിയത്. വാഴാർ മംഗലത്തെ ആഡംബര വീട്ടിലാണ് ഷെറിൻ താമസിച്ചിരുന്നതെങ്കിലും ചെലവിന് പണം വേണമെങ്കിൽ പിതാവ് നിയമിച്ച മാനേജർ കനിയണമായിരുന്നു. ചെങ്ങന്നൂരിലെ ഷോപ്പിങ് കോംപ്ലക്‌സിലെ വാടകയും ഏജൻസി മുഖാന്തിരം പിതാവ് തന്നെയാണ് കൈപ്പറ്റിയിരുന്നത്. അമ്മയാണ് പിതാവ് അറിയാതെ ഷെറിന് ചിലവുകാശ് നല്കിയിരുന്നത്. അതുകൊണ്ടുതന്നെ ഷെറിന് അമ്മയോടായിരുന്നു സ്‌നേഹം. പിതാവിനെ കൊന്നശേഷം ''തനിക്കൊരു കൈ അബദ്ധം പറ്റിയെന്ന് '' ആദ്യം വിളിച്ചുപറഞ്ഞതും അമ്മയോടായിരുന്നു.
പിതാവും മറ്റു മക്കളും എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ കൂട്ടിക്കൊണ്ടു വരികയും ലെഗേജുകൾ എടുത്തു വയ്ക്കുന്നതുമായിരുന്നു ഷെറിന്റെ ജോലി. ഇത്തവണ പിതാവ് നാട്ടിലെത്തിയപ്പോൾ കുടുംബ ഓഹരി ചോദിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. തന്റെ കോടിക്കണക്കിന് സ്വത്തുക്കളിൽ ഒരു പൈസ പോലും നല്കില്ലെന്നും വേണ്ടിവന്നാൽ നിന്റെ വിഹിതം അനാഥാലയത്തിന് നല്കുമെന്നും പിതാവ് തറപ്പിച്ചു പറഞ്ഞുവെന്നാണ് ഷെറിൻ പൊലീസിനോട് പറഞ്ഞത്. അതോടെ എല്ലാം നിശ്ചയിച്ച് പിതാവിന്റെ തോക്ക് സൂത്രത്തിൽ കൈക്കലാക്കുകയായിരുന്നു. പിന്നെ അവസരം നോക്കിയുള്ള കാത്തിരിപ്പായിരുന്നു. അങ്ങനെയിരിക്കെയാണ് പുതിയതായി വാങ്ങിയ കാറിന്റെ എ.സി. സർവീസ് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകേണ്ടിവന്നത്. ഈ അവസരം മുതലാക്കാൻ ഷെറിൻ തീരുമാനിച്ചു. അങ്ങനെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം അരങ്ങേറിയതും ഷെറിൻ അഴിക്കുള്ളിലായതും.
ജോയി വി ജോണിന്റെ തലയിൽ നിന്നും കണ്ടെടുത്തത് നാല് വെടിയുണ്ടകൾ
മകന്റെ വെടിയേറ്റു മരിച്ച പ്രവാസി മലയാളി ജോയി വി.ജോണിന്റെ തലയിൽ നിന്നു നാലു വെടിയുണ്ടകൾ കണ്ടെടുത്തു. ശരീരഭാഗങ്ങൾ അറുത്തു മുറിച്ചതാണെന്ന സൂചനയാണു മുറിവുകളിൽ നിന്നു വ്യക്തമാകുന്നതെന്നു ഫൊറൻസിക് സർജൻ പൊലീസിനെ അറിയിച്ചു. തുടർ പരിശോധനയ്ക്കായി ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു.
ജോയ് വി.ജോണിന്റെ വലതുകൈ ഇന്നലെ ഉച്ചയോടെ പമ്പാനദിയിലെ മാന്നാർ പാവുക്കര ചിറയിൽ കടവിൽ നിന്നു ലഭിച്ചു. മൽസ്യബന്ധനം നടത്തിവന്ന തൊഴിലാളികളാണു കൈ കണ്ടത്. ഒഴുകിപ്പോകാതിരിക്കാൻ പായലും ചെറുചുള്ളി കമ്പുകളും ഉപയോഗിച്ചു തടഞ്ഞു നിർത്തിയ ശേഷം അവർ പൊലീസിൽ അറിയിച്ചു. മൃതദേഹം മുറിക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി കോട്ടയം പള്ളത്തിനു സമീപത്തെ വീടിന്റെ പറമ്പിൽ നിന്നു പൊലീസ് കണ്ടെടുത്തു.
കേസിൽ അറസ്റ്റിലായ മകൻ ഷെറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. കസ്റ്റഡിയിൽ ലഭിച്ചാൽ ഷെറിനുമായി തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി കെ.ആർ.ശിവസുതൻ പിള്ള പറഞ്ഞു. അമേരിക്കൻ പൗരനായതിനാൽ ഷെറിനെ അറസ്റ്റ് ചെയ്ത വിവരം അമേരിക്കൻ കോൺസുലേറ്റിൽ അറിയിച്ചതായും പൊലീസ് പറഞ്ഞു.
മൃതദേഹത്തിന്റെ ഭാഗങ്ങൾ തിരിച്ചറിഞ്ഞ് ഡോക്ടർമാരായ മക്കൾ
ജോയി വി ജോണിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങൾ തിരിച്ചറിഞ്ഞത് മക്കളായ ഡോ. ഷെറിലും ഡോ. ഷേർലിയുമാണ്. പോസ്റ്റ്‌മോർട്ടത്തിനു മുൻപായി ശരീരഭാഗങ്ങൾ ഇവർ തിരിച്ചറിഞ്ഞു. ആദ്യം കൈകളും പിന്നീടു തലയും ഒടുവിൽ കാലുകളും മൂർച്ചയുള്ള ആയുധം കൊണ്ട് അറുത്തുമാറ്റിയെന്നാണ് വ്യക്തമായത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ഷെറിൻ വെടി വയ്ക്കാൻ ഉപയോഗിച്ച തോക്കു സംബന്ധിച്ചു പൊലീസിനു സംശയമുണ്ട്. ഒന്നിൽ കൂടുതൽ തോക്കുകൾ ഷെറിന്റെ പക്കൽ ഉണ്ടായിരുന്നെന്നാണു സൂചന. പിതാവിന്റെ പക്കലുള്ള തോക്ക് ഷെറിനിൽ നിന്നു കണ്ടെടുത്തിരുന്നു. എന്നാൽ, വെടി വയ്ക്കാൻ ഉപയോഗിച്ച തോക്ക് ഷെറിൻ നശിപ്പിച്ചു കളഞ്ഞതായാണു സംശയം. മൃതദേഹവും കത്തിയും ഉപേക്ഷിക്കുകയും തുണി കത്തിച്ചുകളയുകയും ചെയ്ത ഷെറിൻ തോക്കു മാത്രം കൈയിൽ സൂക്ഷിച്ചെന്നു പൊലീസ് കരുതുന്നില്ല. ജോയ് വി.ജോണിന്റെ സംസ്‌കാരം ഇന്നു മംഗലം മൂന്നിനു ബഥേൽ മാർ ഗ്രിഗോറിയോസ് അരമനപ്പള്ളിയിൽ നടക്കും.