ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ സഹോദരിമാരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച പെൺവാണിഭ സംഘത്തിനൊപ്പം പ്രവർത്തിച്ചത് വീട്ടമ്മമാരും കോളേജ് വിദ്യാർത്ഥിനികളും വരെ. മൊബൈൽ ഫോണിലിലൂടെ കരാർ ഉറപ്പിച്ച ശേഷം ലോഡ്ജ് കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. ഇന്നലെ പന്തളം പറന്തൽ സ്വദേശി ബീന(30), വെൺമണി സ്വദേശിയായ ബിനു(35) എന്നിവർ അറസ്റ്റിലായതോടെ സംഘവുമായി ബന്ധപ്പെട്ട് വീട്ടമ്മമാരും കോളേജ് വിദ്യാർത്ഥിനികളും പ്രവർത്തിച്ചിരുന്നു എന്നാണ് വ്യക്തമായത്.

ഡി.െവെ.എസ്‌പി: കെ.ആർ.ശിവസുതൻപിള്ളയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ജില്ലാ ആശുപത്രി ജങ്ഷനിലെ ലോഡ്ജിൽ നിന്നാണ് ഇവർ പിടിയിലായത്. ലോഡ്ജിനോടൊപ്പമുള്ള ഹോട്ടലിൽ ഇടപാടുകാരെ കാത്തിരിക്കുകയായിരുന്ന ഒരു പുരുഷനും രണ്ടു സ്ത്രീകളും പൊലീസിനെ കണ്ടതോടെ രക്ഷപ്പെട്ടു. മൊെബെൽ ഫോണിലൂടെ ബന്ധപ്പെടുന്നവരെ ഇതേ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ ശേഷം തുക പറഞ്ഞുറപ്പിച്ച് ഇടപാട് നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്ന പൊലീസ് പറഞ്ഞു. ആശുപത്രി ജങ്ഷനിലെ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യസംഘം പ്രവർത്തിക്കുന്നതായി മുമ്പു തന്നെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി റിപ്പോർട്ട് നൽകിയിരുന്നു.

സമ്പന്ന കുടുംബത്തിലെ യുവതികളെന്നു തോന്നിക്കുന്നതരത്തിൽ വസ്ത്രധാരണം ചെയ്താണ് യുവതികൾ എത്തിയിരുന്നത്. ഇരുചക്രവാഹനങ്ങളോട് യുവതികൾ തന്നെ നേരിട്ടെത്തുകയാണ് ചെയ്യാറ്. ഇടപാടുകാരിൽ നിന്നും രണ്ടായിരം മുതൽ പതിനായിരം രൂപ വരെ വാങ്ങിയിരുന്നതായും ഫോണിൽ വിളിക്കുന്നവരോട് ലോഡ്ജിനോടൊപ്പമുള്ള ഹോട്ടലിൽ കാത്തിരിക്കാൻ നിർദേശിക്കുകയുമാണ് ചെയ്യുന്നത്.

സ്ഥിരമായി ഹോട്ടലിൽ എത്തുന്നതിൽ സംശയം ഉണ്ടാകാതിരിക്കാനായി ചിലപ്പോൾ സ്‌കൂട്ടറിൽ കുട്ടിയുമൊത്ത് എത്തുന്ന യുവതികൾ ലോഡ്ജു മുറിയിലേക്ക് പോകുന്നതിനു മുമ്പ് കുട്ടിയെ സംഘത്തിലെ തന്നെ ഹോട്ടലിൽ കാത്തിരിക്കുന്ന മറ്റുള്ളവരെ ഏൽപിക്കും. സ്ഥിരമായി വാടകവീടുകൾ മാറി മാറി താമസിക്കുന്ന യുവതികളും കുട്ടിയും മാതാവും അടുത്ത കാലം വരെ മുളക്കുഴ അരീക്കരയിലാണ് താമസിച്ചിരുന്നത്. വിവാഹിതകളായ സഹോദരിമാരുടെ ഭർത്താക്കന്മാർ ഇവരോടൊപ്പമല്ല താമസിക്കുന്നത്. അരീക്കരയിലെ വീട്ടിൽ രാത്രികാലത്തും ഇടപാടുകാരെത്തി തുടങ്ങിയതോടെ നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണ് ഇവർ വീടു മാറിയത്.

ഇവരുടെ സംഘത്തിൽ വീട്ടമ്മമാർ, കോളജ് വിദ്യാർത്ഥിനികൾ എന്നിവർ ഉൾപ്പെട്ടതായും മൊെബെൽഫോണിൽ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് സംഘാംഗങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. രാത്രിസമയത്തെക്കാൾ കൂടുതൽ പകൽ നേരത്താണ് ഇവർ ലോഡ്ജ്മുറിയിലെത്തുന്നത്. റെയ്ഡിൽ പിടിയിലായതോടെ ലോഡ്ജ് നടത്തിപ്പുകാരനെയും മാനേജരെയും പൊലീസ് പ്രതികളാക്കിയിട്ടുണ്ട്. സഹോദരിമാരുടെ സംഘത്തെ പിടികൂടിയതറിഞ്ഞ് പൊലീസിനെ സ്വാധീനിക്കാനും ശ്രമം നടന്നു. എസ്.ഐമാരായ മുരളി, ഷാജി, വനിതാ സിവിൽ പൊലീസ് ഓഫീസർ രഞ്ജിനി, സിവിൽ പൊലീസ് ഓഫീസർമാരായ െഷെബു, സജൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.