- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
30 ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിക്കാൻ മാതാപിതാക്കളുടെ ശ്രമം; അടൂർ സ്വദേശികളായ ദമ്പതികൾ ചെങ്ങന്നൂർ സ്റ്റേഷനിലിറങ്ങിയത് കുഞ്ഞിനെ മുകളിലത്തെ ബർത്തിൽവച്ച്; കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണം രോഗത്തിനു ചികിത്സിക്കാൻ പണമില്ലാത്തതിനാലാണെന്ന്
ചെങ്ങന്നൂർ: മുപ്പത് ദിവസം പ്രായമായ കൈക്കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കളെ ആർപിഎഫ് പിടികൂടി. അടൂർ പെരിങ്ങനാട് കല്ലമ്പള്ളിൽ മദനോം പുത്തൻവീട്ടിൽ അജി(37) ഭാര്യ അഞ്ജന(37) എന്നിവരെയാണ് ആർപിഎഫ് എസ്ഐ എസ്. അരുണന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ വൈകിട്ട് 5.40ന് കായംകുളം എറണാകുളം പാസഞ്ചർ ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. കായംകുളത്തുനിന്നും കോട്ടയത്തേക്ക് ജനറൽ കമ്പാർട്ട്മെന്റിൽ യാത്രചെയ്ത ഇവർ ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തിയപ്പോൾ മുകളിലെ ബർത്തിൽ കുട്ടിയെ ഉപേക്ഷിച്ച് ഇറങ്ങുകയയിരുന്നു. കുട്ടിയെ എടുക്കാതെ ആദ്യം അജിയും പിന്നാലെ അഞ്ജനയും ഇറങ്ങുന്നതുകണ്ട് സംശയം തോന്നിയ യാത്രക്കാർ പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ഇവരെ പിടികൂടി ട്രെയിൻ പുറപ്പെടും മുൻപ് കുട്ടിയെ ട്രെയിനിൽ നിന്നും പുറത്തെടുത്തു. കുട്ടിക്ക് ജന്മനാ ശ്വാസകോശസംബന്ധയായി അസുഖം ഉണ്ടെന്നും, ചികിത്സക്കായി പണം ഇല്ലാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമിച്ചതെന്നും മാതാപിതാക്കൾ ആ
ചെങ്ങന്നൂർ: മുപ്പത് ദിവസം പ്രായമായ കൈക്കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കളെ ആർപിഎഫ് പിടികൂടി. അടൂർ പെരിങ്ങനാട് കല്ലമ്പള്ളിൽ മദനോം പുത്തൻവീട്ടിൽ അജി(37) ഭാര്യ അഞ്ജന(37) എന്നിവരെയാണ് ആർപിഎഫ് എസ്ഐ എസ്. അരുണന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇന്നലെ വൈകിട്ട് 5.40ന് കായംകുളം എറണാകുളം പാസഞ്ചർ ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. കായംകുളത്തുനിന്നും കോട്ടയത്തേക്ക് ജനറൽ കമ്പാർട്ട്മെന്റിൽ യാത്രചെയ്ത ഇവർ ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തിയപ്പോൾ മുകളിലെ ബർത്തിൽ കുട്ടിയെ ഉപേക്ഷിച്ച് ഇറങ്ങുകയയിരുന്നു.
കുട്ടിയെ എടുക്കാതെ ആദ്യം അജിയും പിന്നാലെ അഞ്ജനയും ഇറങ്ങുന്നതുകണ്ട് സംശയം തോന്നിയ യാത്രക്കാർ പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ഇവരെ പിടികൂടി ട്രെയിൻ പുറപ്പെടും മുൻപ് കുട്ടിയെ ട്രെയിനിൽ നിന്നും പുറത്തെടുത്തു.
കുട്ടിക്ക് ജന്മനാ ശ്വാസകോശസംബന്ധയായി അസുഖം ഉണ്ടെന്നും, ചികിത്സക്കായി പണം ഇല്ലാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമിച്ചതെന്നും മാതാപിതാക്കൾ ആർപിഎഫിനോട് പറഞ്ഞു. തുടർന്ന് കുട്ടിയെ ഏറ്റെടുക്കാൻ മാതാപിതാക്കൾ തയ്യാറായതോടെ കുട്ടിയെ വിട്ടുനൽകി ഇവരെ പോകാൻ അനുവദിക്കുകയായിരുന്നു.