ചെന്നൈ: ഒരുമാസം മുമ്പ് മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം സിനിമ നടിയുടേതാണെന്ന് തെളിഞ്ഞു. തെന്നിന്ത്യൻ സിനിമകളിലെ സാന്നിധ്യമായ ശശിരേഖ(32) ആണ് കൊല്ലപ്പെട്ടത്. ശശിരേഖയുടെ രണ്ടാം ഭർത്താവിനേയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി അഞ്ചിനാണ് ചെന്നൈ രാമപുരത്തെ മാലിന്യക്കൂമ്പാരത്തിൽ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പിന്നീട് കോലപ്പാക്കത്തെ ഒരു കനാലിൽ നിന്ന് തലയും കണ്ടെത്തിയിരുന്നു. ശശിരേഖയുടെ ഭർത്താവ് രമേശ് ശങ്കറും സിനിമ നടിയും രമേശിന്റെ കാമുകിയും ആയ ലോക്യ കശ്യവിനേയും ആണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ചെന്നൈയ്ക്ക് സമീപം രാമപുരത്ത് ജനുവരി അഞ്ചിനാണ് മാലിന്യകൂമ്പാരത്തിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. രമേശും കാമുകിയും പിടിയിലായതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ ശശിരേഖയെ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് രമേശ് വിവാഹം ചെയ്തത്. എന്നാൽ കോകില്യയുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും കലഹം പതിവായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി, ഗാർഹിക പീഡനം തുടങ്ങി രമേശിനെതിരെ ശശിരേഖ പരാതിയും നൽകിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
അടുത്തകാലത്ത് റിലീസ് ചെയ്യാനിരിക്കുന്ന ചില ചിത്രങ്ങളിലും ശശിരേഖ സുപ്രധാന വേഷങ്ങൾ ചെയ്തിരുന്നു.

ശശിരേഖയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയാണ് രമേശിലേയ്ക്ക് അന്വേഷണം എത്തിച്ചത്. പരാതി കിട്ടുന്ന സമയത്ത് രമേശ് മുങ്ങി നടക്കുകയായിരുന്നു. ഇതും സംശയം ഉണ്ടാക്കി. മൊബൈൽ നമ്പർ പിന്തുടർന്ന് ഒളിസങ്കേതം കണ്ടെത്തി. രമേശിനേയും കശ്യവിനേയും വലസരവാക്കത്തുള്ള ഒരു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. താനും രമേശും ചേർന്നാണ് ശശിരേഖയെ കൊലപ്പെടുത്തിയതെന്ന് കശ്യവ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തലയ്ക്കടിച്ചാണ് ശശിരേഖയെ വധിച്ചത്. തുടർന്ന് തല വെട്ട് മാറ്റി. മൃതദേശം ബെഡ്ഷീറ്റുകൊണ്ട് പൊതിഞ്ഞു. തലയും ശരീരവും പ്ലാസ്റ്റിക്‌ബാഗിൽ ആക്കി. മൃതദേഹം രാമപുരത്തും തല കോലപ്പാക്കത്തെ കനാലിലും നിക്ഷേപിക്കുകയായിരുന്നു.

രമേശ് ശങ്കറും സിനിമയുമായി ബന്ധമുള്ള വ്യക്തിയാണ്. സിനിമാ മോഹമുള്ള പെൺകുട്ടികൾക്ക് അവസരമൊരുക്കുന്ന ഏജൻസി നടത്തിയിരുന്ന വ്യക്തിയാണ് രമേശ്. ഇയാളുടെ ആദ്യ ഭാര്യയും മാതാപിതാക്കളും ആത്മഹത്യ ചെയ്തിരുന്നു. ബിസിൻസ് തകർച്ചയെ തുടർന്നായിരുന്നു ഇത്. ഈ കുടംബത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് പിന്നിലും രമേശായിരുന്നു. അതിന് ശേഷമാണ് സിനിമാ ലോകവുമായി അടുപ്പം സ്ഥാപിച്ചത്. നായികമാരുടെ റിക്രൂട്ടിങ് ഏജന്റായുള്ള പ്രവർത്തനത്തിനിടെയാണ് ലോക്യയുമായി അടുത്തത്. ലോക്യ മലയാളിയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. വിവാഹം ഒഴിവാക്കാൻ നാടുവിട്ട് ചെന്നൈയിലെത്തിയ ലോക്യയുടെ മനസ്സിൽ അഭിനയ മോഹമായിരുന്നു.

ഇതിനിടെയാണ് രമേശിനെ പരിചയപ്പെടുന്നത്. 2012 മുതൽ ഇരുവരും ലിവിങ് ടുഗദർ ജീവിതം തുടങ്ങി. ലോക്യയെ നായികയാക്കി രണ്ടാം കിട സിനിമകൾ എടുക്കാൻ രമേശിനും പദ്ധതിയുണ്ടായിരുന്നു. ഇത് പറഞ്ഞ് പലരിൽ നിന്നും കാശും തട്ടി. ഇതിനൊപ്പം സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞ് പലരിൽ നിന്നും പണം തട്ടുകയും ചെയ്തു. നിരവധി തട്ടിപ്പ് കേസുകൾ ഇയാൾക്കെതിരെ വിവിധ പൊലീസ് സ്‌റ്റേഷനിൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് ശശിരേഖയുമായി രമേശ് അടുക്കുന്നത്. ഒരിക്കൽ വിവാഹമോചനം നേടിയ വ്യക്തിയാണ് ശശിരേഖ. ആ ബന്ധത്തിൽ ഒരു ആൺകുഞ്ഞും ഉണ്ട്. ഒരു വർഷം മുമ്പാണ് രമേശിനെ വിവാഹം കഴിച്ചത്.

അതിന് ശേഷവും ലോക്യയുമായുള്ള ബന്ധം രമേശ് തുടർന്നു. രമേശും കശ്യവും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെയാണ് ശശിരേഖ പ്രശ്‌നങ്ങൾ തുടങ്ങിയത്. രമേശിനെതിരെ ശശിരേഖ പൊലീസിൽ പരാതിപ്പെടുക വരെ ഉണ്ടായി. ഗാർഹിക പീഡനത്തിന് ശശിരേഖ രമേശിനെതിരെ പരാതി നൽകിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ചും പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പീഡന പരാതി ശരിയാണെന്നും തെളിഞ്ഞു. ഒത്തു തീർപ്പിന്റെ ഭാഗമായി ശശിരേഖയ്‌ക്കൊപ്പം രമേശ് പോവുകയും ചെയ്തു. എന്നാൽ അതിന് ശേഷവും ലോക്യയുമായുള്ള ബന്ധം തുടർന്നു. ഇതിനെ ശശിരേഖ എതിർത്തു.

ഈ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. രമേശും ലോക്യയുമാണ് കൊല ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ശശിരേഖയെ അശ്ലീല സിനിമകളിൽ അഭിനയിക്കാൻ രമേശ് നിർബന്ധിച്ചതായും സൂചനയുണ്ട്. ഇതിന് വഴങ്ങാതെ വന്നതോടെയാണ് ഭിന്നതകൾ തുടങ്ങിയതെന്നാണ് സൂചന. ലോക്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതോടെ ശിശിരേഖയെ വകവരുത്താൻ രമേശ് ചീകുമാനിക്കുകയായിരുന്നു. രാമപുരത്തെ മാലിന്യക്കൂമ്പാരത്തിൽ തലയില്ലാത്ത മൃതദേഹം ശശിരേഖയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നില്ല. കഴിഞ്ഞ ആഴ്ചയാണ് തല, കോലപ്പാക്കത്തുള്ള കനാലിൽ നിന്ന് ലഭിച്ചത്. ഇതോടെയാണ് കൊല്ലപ്പെട്ടത് ശശിരേഖയാണെന്ന് തെളിഞ്ഞത്.

ശശിരേഖ ഒരു പ്രധാനവഷത്തിൽ എത്തുന്ന സിനിമയാണ് നാളൈ മുതൽ കുടിക്കമാട്ടേൻ. ഈ സിനിമ റിലീസിന് ഒരുങ്ങി നിൽക്കുകയാണ്. രമേശിന്റെ കാമുകി കശ്യവും സിനിമ താരമാണ്. ഇവർ അഭിനയിച്ച സിനിമയും ഉടൻ തന്നെ പുറത്തിറങ്ങാനിരിക്കുകയാണ്.