- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ആഭ്യന്തരമന്ത്രി കളത്തിൽ ഇറങ്ങി; ചന്ദ്രബോസിന്റെ വീട്ടിലെത്തിയ ചെന്നിത്തലയെ കാത്തിരുന്നത് കണ്ണീരും പ്രതിഷേധവും; നിസാമിന് ശിക്ഷ വാങ്ങി കൊടുക്കുമെന്ന് ഉറപ്പ് നൽകി മടക്കം
തൃശൂർ: കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നീതിയെത്തിക്കുമോ? അവസാനം ചെന്നിത്തല നേരിട്ട് ചന്ദ്രബോസിന്റെ വീട്ടിലെത്തി. കൊലയാളി നിസാമിനെതിരെ എല്ലാ നിയമ നടപടിയും എടുക്കുമെന്ന് ഉറപ്പും നൽകി. ഇമേജ് കൂട്ടാൻ ചന്ദ്രബോസ് കൊലക്കേസ് ചെന്നിത്തല ആയുധമാക്കിയാൽ അത് പാവപ്പെട്ട ഒരു കുടുംബത്തിന
തൃശൂർ: കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നീതിയെത്തിക്കുമോ? അവസാനം ചെന്നിത്തല നേരിട്ട് ചന്ദ്രബോസിന്റെ വീട്ടിലെത്തി.
കൊലയാളി നിസാമിനെതിരെ എല്ലാ നിയമ നടപടിയും എടുക്കുമെന്ന് ഉറപ്പും നൽകി. ഇമേജ് കൂട്ടാൻ ചന്ദ്രബോസ് കൊലക്കേസ് ചെന്നിത്തല ആയുധമാക്കിയാൽ അത് പാവപ്പെട്ട ഒരു കുടുംബത്തിന് നീതി നൽകൽ കൂടിയാകും. ഇത് മനസ്സിലാക്കിയാണ് ആഭ്യന്തരമന്ത്രി ചന്ദ്ര ബോസിന്റെ വീട്ടിൽ നിന്ന് മടങ്ങിയത്. കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ പൊലീസ് ഇനിയെങ്കിലും നടത്തുമെന്ന പ്രതീക്ഷയിലാണ് ചന്ദ്രബോസിന്റെ കുടുംബം.
ചന്ദ്രബോസിന്റെ മ്മ അംബുജാക്ഷിയുടെ രോഷവും സങ്കടവും മന്ത്രി രമേശ് ചെന്നിത്തലയ്ക്കു മുന്നിൽ അണപൊട്ടിയൊഴുകിയപ്പോൾ കണ്ടു നിന്നവർക്ക് അവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ മന്ത്രി കുഴങ്ങി. അംബുജാക്ഷിയുടെ വിലാപം ഉയർന്നു പൊങ്ങുമ്പോൾ ആഭ്യന്തരമന്ത്രിയും കണ്ണുതുടച്ചു. ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയും മകൻ അമൽദേവും തങ്ങളുടെ വേദന മന്ത്രിയോട് പങ്കുവച്ചു. കൊലയാളിയെ വെറുതെ വിടരുതെന്ന് ആവശ്യപ്പെട്ടു. നിസാമിന്റെ ശിക്ഷയുടെ കാര്യത്തിൽ മന്ത്രി അമൽദേവിന് ഉറപ്പു നൽകി. അരമണിക്കൂറോളം ചന്ദ്രബോസിന്റെ വീട്ടിൽ ചെലവഴിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണു മന്ത്രി മടങ്ങിയത്.
'നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തിരിക്കും. അമല മെഡിക്കൽ കോളജിലെത്തിയ ഡിസിസി ജനറൽ സെക്രട്ടറിമാരിലൊരാളോട് ചന്ദ്രബോസ് ഗുരുതരാവസ്ഥയിൽ കിടക്കുകയാണെന്നു പറഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പോയെന്നായിരുന്നു സഹോദരന്റെ പരാതി. മന്ത്രിക്കരികിലുണ്ടായിരുന്ന അദ്ദേഹത്തോട് ഇക്കാര്യത്തിൽ തനിക്കുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു. വി എസ്. സുനിൽകുമാർ എംഎൽഎ മന്ത്രിയോടു വീടിന്റെ അവസ്ഥ ധരിപ്പിച്ചു.
ചന്ദ്രബോസിന്റെ ഭാര്യയ്ക്കു സർക്കാർ ജോലി നൽകണമെന്നാവശ്യപ്പെട്ടു നിവേദനവും നൽകി. ആർ. നിശാന്തിനി സിറ്റി പൊലീസ് മേധാവിയായി വന്നതിനു ശേഷമാണ് അന്വേഷണം നേർവഴിക്കു വരുമെന്നു തങ്ങൾക്കു വിശ്വാസമുണ്ടായതെന്നു വീട്ടുകാർ മന്ത്രിയെ ധരിപ്പിച്ചു. കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും പേരാമംഗലം സ്‌റ്റേഷനിൽനിന്ന് അന്വേഷണ സംഘത്തിലുള്ളവരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനവും മന്ത്രിക്കു നൽകി. എല്ലാം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.
ഐജി ടി.കെ. ജോസ്, സിറ്റി പൊലീസ് മേധാവി ആർ. നിശാന്തിനി എന്നിവരെ വിളിച്ച് അന്വേഷണ പുരോഗതി മന്ത്രി വിലയിരുത്തി.