- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്നപ്പോൾ കണാത്തതു പോലെ ഇരുന്നു; തിരിച്ചു പോയപ്പോൾ എഴുന്നേറ്റു ചെന്നു മിണ്ടുകയും ചെയ്തു; തൃശൂർ പൊലീസ് അക്കാദമിയിലെ വേദിയിൽ ചെന്നിത്തലയോട് ഋഷിരാജ് സിങ് സംസാരിച്ചിരുന്നു
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എഡിജിപി ഋഷിരാജ് സിങ് സല്യൂട്ട് ചെയ്യാത്തതുമായി ബന്ധപ്പെട്ട് വന്ന വിവാദത്തിൽ എന്തോ ഒരു പന്തികേട്. ഋഷിരാജ് സിങ് മനപ്പൂർവ്വമല്ല ആഭ്യന്തര മന്ത്രിയെ സല്യൂട്ട് ചെയ്യാത്തതെന്ന വാദത്തെ ബലപ്പെടുത്തുന്ന ഫോട്ടോയും പുറത്തുവന്നു. തൃശൂർ പൊലീസ് അക്കാദമിയിലെ ചടങ്ങിൽ ആഭ്യന്തരമന്ത്രിയെ എഡി
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എഡിജിപി ഋഷിരാജ് സിങ് സല്യൂട്ട് ചെയ്യാത്തതുമായി ബന്ധപ്പെട്ട് വന്ന വിവാദത്തിൽ എന്തോ ഒരു പന്തികേട്. ഋഷിരാജ് സിങ് മനപ്പൂർവ്വമല്ല ആഭ്യന്തര മന്ത്രിയെ സല്യൂട്ട് ചെയ്യാത്തതെന്ന വാദത്തെ ബലപ്പെടുത്തുന്ന ഫോട്ടോയും പുറത്തുവന്നു. തൃശൂർ പൊലീസ് അക്കാദമിയിലെ ചടങ്ങിൽ ആഭ്യന്തരമന്ത്രിയെ എഡിജിപി കണ്ട ഭാവം നടിച്ചില്ലെന്ന വാദം തെറ്റാണെന്നാണ് ഇതോടെ പൊളിയുന്നത്. പരേഡിന് ശേഷം ചെന്നിത്തല മടങ്ങുമ്പോൾ ഋഷിരാജ് സിങ് വേദിയിൽ നിന്ന് എഴുന്നേറ്റ് അടുത്ത് ചെന്ന് സംസാരിക്കുന്നവെന്ന് വ്യക്തമാകുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വനിതാ പൊലീസുകാരുടെ പരേഡിന് ശേഷം ആഭ്യന്തരമന്ത്രിയുമായി ഋഷിരാജ് സിങ് സംസാരിച്ചിരുന്നു. പൊലീസ് അക്കാദമി മേധാവി സുരേഷ് രാജ് പുരോഹിത് അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ഇത്. ഈ ഫോട്ടോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. രമേശ് ചെന്നിത്തല പരേഡിനായി കടന്നു പോകുമ്പോൾ മൈൻഡ് ചെയ്യാതിരുന്ന ഋഷിരാജ് സിംഗിന്റെ ഫോട്ടോയും ഫെയ്‌സ് ബുക്കിലെത്തിയതോടെയാണ് വിവാദമായത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശ പ്രകാരം ഋഷിരാജ് സിംഗിനോട് ഡിജിപി വിശദീകരണം ചോദിക്കുകയും ചെയ്തു. എന്നാൽ താൻ പ്രോട്ടോകോൾ ലംഘനമെന്നും നടന്നിട്ടില്ലെന്ന് എഡിജിപി മറുപടിയും നൽകി.
വൈദ്യുത ബോർഡിലെ വിജിലൻസ് ഓഫീസറായിരിക്കെ ഉന്നത വ്യക്തികളുടെ സ്ഥാപനത്തിൽ ഋഷിരാജ് സിങ് റെയ്ഡ് നടത്തിയിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹത്തെ പൊലീസിലേക്ക് മാറ്റിയത്. ഋഷിരാജ് സിംഗും പൊലീസിലേക്ക് തിരിച്ചെത്താൻ താൽപ്പര്യം പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് എആർ ബറ്റാലിയൻ എഡിജിപിയായി ഋഷിരാജ് സിംഗിനെ ഒതുക്കിയത്. തൃശൂർ പൊലീസ് അക്കാദമിയിൽ എത്തുന്ന ആഭ്യന്തര മന്ത്രിയെ ഋഷിരാജ് സിങ് മൈൻഡ് ചെയ്യാതിരിക്കുന്ന ചിത്രം സോഷ്യൽ മീഡി ഏറ്റെടുത്തതോടെ വിവാദം വൈറലായി. ആഭ്യന്തര മന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചില്ലെന്നും പ്രോട്ടോകാൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നുമായിരുന്നു ഋഷിരാജ് സിംഗിന്റെ മറുപടി.
എതായാലും ചടങ്ങിന് ശേഷം ഋഷിരാജ് സിങ്, ചെന്നിത്തലയെ മൈൻഡ് ചെയ്തുവെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് പുറത്തുവന്നത്. എഡിജിപിയോട് മന്ത്രി സൗമ്യമായി പെരുമാറി. പ്രാതൽ ഒരുമിച്ചു കഴിച്ചുവെന്നും സൂചനയുണ്ട്. ഈ ഫോട്ടോ പുറത്തുവന്ന സാഹചര്യത്തിലും വിവാദം കെട്ടടങ്ങാൻ സാധ്യതയില്ല. ആഭ്യന്തര സെക്രട്ടറിയുടെ ഇടപെടലിലൂടെ ഋഷിരാജ് സിംഗിൽ നിന്ന് ഡിജിപി സെൻകുമാർ റിപ്പോർട്ട് തേടിയിരുന്നു. ആഭ്യന്തര മന്ത്രിയെ കാണുമ്പോൾ അഭിവാദ്യം ചെയ്യേണ്ടത് ഏതൊരു പൊലീസുകാരന്റേയും കടമയാണെന്ന നിലപടാണ് സെൻകുമാർ എടുത്തത്. ഇത് തന്നെയാണ് പൊതുവിൽ ഉയർന്ന വിലയിരുത്തലും. അതുകൊണ്ട് തന്നെ ഋഷിരാജ് സിംഗിനെതിരെ നടപടി വേണമെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി.
രമേശ് ചെന്നിത്തല വരുന്നത് അറിയാത്തതു കൊണ്ടാണ് ചെന്നിത്തലയെ ആദ്യം അഭിവാദനം ചെയ്യാത്തത് എന്ന് ഋഷിരാജ് സിങ് പറയുന്നില്ല. മറിച്ച് പ്രോട്ടോകോൾ പ്രകാരം എല്ലാം ചെയ്തുവെന്നാണ് വിശദീകരണം. പരേഡ് നടക്കുമ്പോൾ ദേശീയ ഗാനം കേൾക്കുമ്പോൾ മാത്രമേ എഴുന്നേൽക്കേണ്ടതുള്ളൂ എന്നാണ് പ്രോട്ടോകോൾ. അതുകൊണ്ട് ഋഷിരാജ് സിംഗിനെ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ കീഴ് വഴക്കം ലംഘിച്ച ഋഷിരാജ് സിംഗിനെ താക്കീത് ചെയ്യണമെന്നാണ് സർക്കാരിന്റെ നിലപാട്. ഈ അഭിപ്രായം അംഗീകരിച്ച് ഋഷിരാജ് സിംഗിനെ ഡിജിപി താക്കീത് ചെയ്യുമെന്നാണ് സൂചന.