- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയായ ശീതൾ മറ്റൊരൊളുമായി പ്രണത്തിലാണെന്ന തോന്നൽ പ്രശാന്തിൽ വൈരാഗ്യം വളർത്തി; ബീച്ചിലെത്തിയത് വകവരുത്തണമെന്ന് മനസിൽ ഉറപ്പിച്ച്; കുത്തിയത് നേരത്തെ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച്: ഭർത്തൃമതിയായ ശീതളിന്റെ ജീവനെടുത്തത് വഴിവിട്ട പ്രണയത്തിലെ അസ്വാരസ്യമെന്ന് പൊലീസ്
കൊച്ചി: കൊച്ചിയിൽ ചെറായി ബീച്ചിൽ യുവതിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ അവിഹിത പ്രണയബന്ധത്തിലെ അസ്വാരസ്യങ്ങളാണെന്ന് പൊലീസ്. ആദ്യ വിവാഹത്തിലെ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ശീതൾ. വീടിന് മുകളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു കേബിൾ പണിക്കാരനായ പ്രശാന്ത്. ഇവർ തമ്മിലുള്ള ബന്ധം പ്രണയത്തിലേക്ക് വളർന്നുവെന്നാണ് പൊലീസിനോട് പ്രശാന്ത് പറഞ്ഞിരിക്കുന്നത്. രണ്ട് വർഷമായി യുവതിയും യുവാവും തമ്മിൽ അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തിലുണ്ടായ തർക്കങ്ങളാണ് യുവതിയുടെ ജീവനെടുത്തത്. ആദ്യ വിവാഹത്തിലെ ഭർത്താവുമായി അകന്നു കഴിഞ്ഞ ശീതളുമായി പ്രണയത്തിലായ പ്രശാന്ത് സംശയരോഗിയായിരുന്നു. ശീതളിന് താൻ കൂടാതെ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് തോന്നൽ തനിക്കുണ്ടായിരുന്നു എന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഈ തോന്നൽ വളർന്നതോടെ ഇരുവരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇതിനൊടുവിലാണ് യുവതിയെ കുത്തിക്കൊലപ്പെടുത്താൻ യുവാവ് തീരുമാനിച്ചത്. കാമുകിയെ കുത്തിക്കൊലപ്പെടുത്താൻ കരുതികൂട്ടി തന്നെയാണ് യുവാവ് ചേറായി ബീച്ചിലെത്തിയ
കൊച്ചി: കൊച്ചിയിൽ ചെറായി ബീച്ചിൽ യുവതിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ അവിഹിത പ്രണയബന്ധത്തിലെ അസ്വാരസ്യങ്ങളാണെന്ന് പൊലീസ്. ആദ്യ വിവാഹത്തിലെ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ശീതൾ. വീടിന് മുകളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു കേബിൾ പണിക്കാരനായ പ്രശാന്ത്. ഇവർ തമ്മിലുള്ള ബന്ധം പ്രണയത്തിലേക്ക് വളർന്നുവെന്നാണ് പൊലീസിനോട് പ്രശാന്ത് പറഞ്ഞിരിക്കുന്നത്. രണ്ട് വർഷമായി യുവതിയും യുവാവും തമ്മിൽ അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തിലുണ്ടായ തർക്കങ്ങളാണ് യുവതിയുടെ ജീവനെടുത്തത്.
ആദ്യ വിവാഹത്തിലെ ഭർത്താവുമായി അകന്നു കഴിഞ്ഞ ശീതളുമായി പ്രണയത്തിലായ പ്രശാന്ത് സംശയരോഗിയായിരുന്നു. ശീതളിന് താൻ കൂടാതെ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് തോന്നൽ തനിക്കുണ്ടായിരുന്നു എന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഈ തോന്നൽ വളർന്നതോടെ ഇരുവരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇതിനൊടുവിലാണ് യുവതിയെ കുത്തിക്കൊലപ്പെടുത്താൻ യുവാവ് തീരുമാനിച്ചത്.
കാമുകിയെ കുത്തിക്കൊലപ്പെടുത്താൻ കരുതികൂട്ടി തന്നെയാണ് യുവാവ് ചേറായി ബീച്ചിലെത്തിയത്. ഇതിനായി കയ്യിൽ കത്തിയും കരുതിയിരുന്നു. രാവിലെ 10.30തോടെ യുവതിയെ യുവാവ് കൊലപ്പെടുത്തുകയായിരുന്നു. സൗഹൃദഭാവം നടിച്ചാണ് യുവാവ് അടുത്തുകൂടിയത്. ഇതിന് ശേഷമാണ് കുത്തിയത്. കഴുത്തിൽ കുത്തേറ്റ യുവതി പ്രാണരക്ഷാർത്ഥം സമീപത്തേ റിസോർട്ടിലേയ്ക്കു ഓടിക്കയറി. റിസോർട്ട് ജീവനക്കാർ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു എങ്കിലും സ്ഥിതി വഷളായതിനെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുകയായിരുന്നു. എന്നാൽ അവിടെ എത്തും മുമ്പ് പെൺകുട്ടി മരിച്ചു.
ശീതളിന്റെ ശരീരത്തിൽ ആറ് കുത്തേറ്റിട്ടുണ്ട്. ഇവരുടെ മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രശാന്തിനെ നാട്ടുകാർ പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. നെടുങ്കണ്ടം സ്വദേശിയാണ് അറസ്റ്റിലായ പ്രശാന്ത്. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ടൂറിസ്റ്റുകൾ നിരവധി എത്തുന്ന ചേറായി ബീച്ച് അപ്രതീക്ഷിതമായി ഉണ്ടായ കൊലപാതകത്തിന്റെ ഞെട്ടലിലാണ്.