- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുകോൽ പുഴ ഹിന്ദു മഹാസമ്മേളനത്തിന് ഇന്ന് പമ്പാ തീരത്ത് തുടക്കമാകും; ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തുടങ്ങുന്ന കൺവെൻഷൻ ബെംഗളൂരു സുബ്രഹ്മണ്യ മഠാധിപതി വിദ്യാപ്രസന്ന തീർത്ഥ സ്വാമി തിരിതെളിക്കും: വിദ്യാധിരാജ നഗറിൽ തുടങ്ങുന്ന 106-ാമത് കൺവെൻഷൻ 11ന് സമാപനമാകും
പത്തനംതിട്ട: ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുമത കൺവെൻഷനായ ചെറുകോൽ പുഴ ഹിന്ദുമത പരിഷത്തിന്റെ 106ാമത് കൺവൻഷന് ഇന്ന് തുടക്കമാകും. 106-ാമത് ഹിന്ദുമത കൺവെൻഷൻ പമ്പാ മണൽ പുറത്ത് തയ്യാർ ചെയ്ത വിദ്യാധിരാജാ നഗറിലാണ് തുടക്കമാകുന്നത്. ഇന്ന് തുടങ്ങുന്ന സമ്മേളനം 11ന് സമാപിക്കും. ഇന്ത്യയുടെ പലഭാഗത്തു നിന്നുമുള്ള ഹിന്ദുമത സന്യാസിമാർ സമ്മേളനത്തിൽ പങ്കെടുക്കാൻ ചെറുകോൽ പുഴയിലേക്ക് എത്തും. എല്ലാ വർഷവും ചെറുകോൽ പുഴയിൽ പമ്പാ നദീതീരത്ത് നടക്കുന്ന സമ്മേളനത്തിന് വിദ്യാധിരാജാ നഗറിൽ തന്നെയാണ് തുടക്കമാകുന്നത്. ഇന്ന് തുടങ്ങുന്ന സമ്മേളനം മൂന്ന് മണിക്ക് ബെംഗളൂരു സുബ്രഹ്മണ്യ മഠാധിപതി വിദ്യാപ്രസന്ന തീർത്ഥ സ്വാമി തിരികൊളുത്തി ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സ്വാമി ശിവസ്വരൂപാനന്ദ, പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്‌നം ജ്ഞാനതപസി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. എട്ടിന് 2.30ന് അയ്യപ്പഭക്ത സമ്മേളനം കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ച
പത്തനംതിട്ട: ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുമത കൺവെൻഷനായ ചെറുകോൽ പുഴ ഹിന്ദുമത പരിഷത്തിന്റെ 106ാമത് കൺവൻഷന് ഇന്ന് തുടക്കമാകും. 106-ാമത് ഹിന്ദുമത കൺവെൻഷൻ പമ്പാ മണൽ പുറത്ത് തയ്യാർ ചെയ്ത വിദ്യാധിരാജാ നഗറിലാണ് തുടക്കമാകുന്നത്. ഇന്ന് തുടങ്ങുന്ന സമ്മേളനം 11ന് സമാപിക്കും.
ഇന്ത്യയുടെ പലഭാഗത്തു നിന്നുമുള്ള ഹിന്ദുമത സന്യാസിമാർ സമ്മേളനത്തിൽ പങ്കെടുക്കാൻ ചെറുകോൽ പുഴയിലേക്ക് എത്തും. എല്ലാ വർഷവും ചെറുകോൽ പുഴയിൽ പമ്പാ നദീതീരത്ത് നടക്കുന്ന സമ്മേളനത്തിന് വിദ്യാധിരാജാ നഗറിൽ തന്നെയാണ് തുടക്കമാകുന്നത്. ഇന്ന് തുടങ്ങുന്ന സമ്മേളനം മൂന്ന് മണിക്ക് ബെംഗളൂരു സുബ്രഹ്മണ്യ മഠാധിപതി വിദ്യാപ്രസന്ന തീർത്ഥ സ്വാമി തിരികൊളുത്തി ഉദ്ഘാടനം ചെയ്യും.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സ്വാമി ശിവസ്വരൂപാനന്ദ, പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്‌നം ജ്ഞാനതപസി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. എട്ടിന് 2.30ന് അയ്യപ്പഭക്ത സമ്മേളനം കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അധ്യക്ഷത വഹിക്കും. മന്ത്രി മാത്യു ടി. തോമസ് പങ്കെടുക്കും.
ഒൻപതിന് മൂന്നിന് ആചാര്യ അനുസ്മരണ സമ്മേളനം മഹാരാഷ്ട്ര ക്യാലാഹ്പൂര് ശ്രീക്ഷേത്ര സിദ്ധിഗിരി മഠാധിപതി അദൃശ്യ കാട് സിദ്ധേശ്വര സ്വാമി ഉദ്ഘാടനം ചെയ്യും. വാഴൂർ തീർത്ഥപാദാശ്രമത്തിന്റെ സ്വാമി ഗരുഡധ്വജാനന്ദ അധ്യക്ഷത വഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കാസർകോട് ഇളവീർ മഠത്തിലെ കേശവാനന്ദ ഭാരതി എന്നിവർ പങ്കെടുക്കും. പത്തിനു മൂന്നിനു വനിതാ സമ്മേളനം അശ്വതി തിരുനാൾ ലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. സാന്ദാനന്ദമഠം ഋഷിജ്ഞാന സാധനാലയം മഠാധിപതി ദേവി ജ്ഞാനാഭനിഷ്ഠ അധ്യക്ഷത വഹിക്കും.
11ന് ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. വാഴൂർ തീഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും.
പമ്പാ തീരത്താണ് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് നടക്കുന്നത്. ആത്മീയ പ്രഭാഷണങ്ങളിലൂടെയും മറ്റ് സാംസ്കാരിക നവോത്ഥാനമാണ് കൺവെൻഷന്റെ ലക്ഷ്യം. എല്ലാ വർഷവും ഫെബ്രുവരി മാസത്തിലാണ് ചെറുകോൽ പുഴ ഹിന്ദു മഹാസമ്മേളനം പമ്പാ നദീ തീരത്ത് നടക്കുന്നത്. ലോകത്തിന്റെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും ഹിന്ദു സന്യാസി വര്യന്മാർ ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ പമ്പാ തീരത്തേക്ക് എത്തും.