- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസ്‌ക് ധരിക്കാത്ത കുട്ടിയെ ഉപദേശിച്ച് സെക്ടറൽ മജിസ്ട്രേറ്റ്; ഗസറ്റഡ് ഓഫീസറെ തൊട്ടടുത്ത വീട്ടിൽ നിന്ന് മാസ്‌ക് ധരിക്കാതെ ഇറങ്ങി വന്ന് തെറി അഭിഷേകം നടത്തി പൊലീസുകാരി; വനിതാ എസ് ഐക്കെതിരെ വകുപ്പ് തല അന്വേഷണമെന്ന് റിപ്പോർട്ട്
കണ്ണൂർ: മാസ്‌ക് ധരിച്ചു നടക്കാൻ കുട്ടിയെ ഉപദേശിച്ചതിന് സെക്ടറൽ മജിസ്‌ട്രേറ്റിന് വനിതാ എസ്‌ഐയുടെ പൂരപ്പാട്ട്. വനിതാ എസ്‌ഐയാണ് സെക്ടറൽ മജിസ്‌ട്രേറ്റിനെ തെറിയിൽ കുളിപ്പിച്ചത്.സംഭവത്തെ തുടർന്ന് എസ്‌ഐക്കെതിരെ വകുപ്പ് തല അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണ പരിശോധനക്ക് നിയമിച്ച സെക്ടറൽ മജിസ്ട്രേറ്റിനോടാണ് ചെറുപുഴ വനിത എസ്‌ഐ തനിനിറം പുറത്തെടുത്തത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് റോഡരികിലൂടെ മാസ്‌ക് ധരിക്കാതെ നടന്നുപോകുകയായിരുന്ന കുട്ടിയെ ഇതുവഴി വാഹനത്തിൽ പോവുകയായിരുന്ന സെക്ടറൽ മജിസ്ട്രേറ്റ് കാണുകയുണ്ടായി. തുടർന്ന് വാഹനം നിർത്തി കുട്ടിയോട് മാസ്‌ക് ധരിക്കാത്തെ പോകരുതെന്ന് ഉപദേശിക്കുമ്പോഴാണ് തൊട്ടടുത്ത വീട്ടിൽ നിന്നും മാസ്‌ക് ധരിക്കാതെ വനിതാ എസ്‌ഐ ഇറങ്ങിവന്നത്.
പരിയാരം പൊലീസ് പരിധിയിൽ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഏര്യം കണ്ണങ്കൈയിലുള്ള വീട്ടിൽ അവധിയിൽ കഴിയുകയായിരുന്നു എസ്‌ഐ. നിയമം എന്നെ പഠിപ്പിക്കേണ്ട എന്ന ധിക്കാരത്തോടെ സെക്ടറൽ മജിസ്ട്രേറ്റിനെ എസ്‌ഐ ശകാരിച്ചതയാണ് പരാതി. ഈ സമയം മജിസ്ട്രേറ്റിനൊപ്പം പരിയാരം സ്റ്റേഷനിലെ വനിത സിവിൽ പൊലീസ് ഓഫിസറുമുണ്ടായിരുന്നു.
ഡ്യൂട്ടിക്കിടെ അപമര്യാദയായി പെരുമാറിയ എസ്‌ഐക്കെതിരേ പരിയാരം ഇൻസ്പെക്ടർക്ക് വിവരം കൈമാറിയിട്ടുണ്ട്. കൃഷി ഓഫിസിലെ ഗസ്റ്റഡ് ഉദ്യോഗസ്ഥനാണ് സെക്ടറൽ മജിസ്ട്രേറ്റ്. ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയിൽ നിന്നും ദുരനുഭവമുണ്ടായ സംഭവം വിവാദമായതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും റിപോർട്ട് നൽകിയിട്ടുണ്ട്.
വനിത എസ്‌ഐയുടെ പെരുമാറ്റത്തിൽ ഗസ്റ്റഡ് ഓഫിസർമാരും പരാതി ഉന്നയിച്ചിട്ടുണ്ട്.നേരത്തെ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അസഭ്യം പറഞ്ഞതിന് ചെറുപുഴ എസ്‌ഐയെ അന്വേഷണ വിധേയമായി എ.ആർ ക്യാംപിലേക്ക് സ്ഥലം മാറ്റിയിരുന്നു.