- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഷയും ചിത്രങ്ങളും സംയോജിപ്പിച്ച് പുതിയ രചനാമാദ്ധ്യമം സൃഷ്ടിച്ചു; കോമിക്കുകളിലൂടെ നരേന്ദ്ര മോദിയെ വിമർശിച്ചു; ഹൈന്ദവ അനാചാരങ്ങൾക്കെതിരെ പ്രതികരിച്ചു: ബലാത്സംഗ ഭീഷണിക്ക് വിധേയയായ ചേതന തീർത്ഥഹള്ളിയെക്കുറിച്ച് അറിയാം
ബംഗളൂരു: കഴിഞ്ഞ രണ്ടു ദിവസമായി ചർച്ചകളിൽ മുഴുവൻ ചേതന തീർത്ഥഹള്ളിയാണ്. ബീഫ് വിലക്കിനെതിരെയും ഹൈന്ദവ അനാചാരങ്ങൾക്കെതിരായും നടത്തിയ പരാമർശങ്ങളിൽ പ്രകോപിതരായ ഒരു കൂട്ടമാണ് എഴുത്തുകാരിയും ചലച്ചിത്ര സംവിധായികയുമായ ചേതനയ്ക്കു നേരെ ബലാൽസംഗഭീഷണി ഉയർത്തിയത്. എഴുത്ത് തുടർന്നാൽ ബലാൽസംഗവും ആസിഡ് ആക്രമണവും അടക്കം നിരവധി ഭയാനകമായ പ്രത്യ
ബംഗളൂരു: കഴിഞ്ഞ രണ്ടു ദിവസമായി ചർച്ചകളിൽ മുഴുവൻ ചേതന തീർത്ഥഹള്ളിയാണ്. ബീഫ് വിലക്കിനെതിരെയും ഹൈന്ദവ അനാചാരങ്ങൾക്കെതിരായും നടത്തിയ പരാമർശങ്ങളിൽ പ്രകോപിതരായ ഒരു കൂട്ടമാണ് എഴുത്തുകാരിയും ചലച്ചിത്ര സംവിധായികയുമായ ചേതനയ്ക്കു നേരെ ബലാൽസംഗഭീഷണി ഉയർത്തിയത്. എഴുത്ത് തുടർന്നാൽ ബലാൽസംഗവും ആസിഡ് ആക്രമണവും അടക്കം നിരവധി ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഫേസ്‌ബുക്കിലൂടെ ഭീഷണി സന്ദേശങ്ങൾ എത്തിയത്.
ആരാണ് ചേതന? അവർക്കെതിരെ എന്തിനാണ് ഭീഷണി? കന്നട സിനിമാരംഗത്തെ പ്രമുഖ തിരക്കഥാകൃത്തും സഹസംവിധായികയുമാണ് ചേതന. ബീഫ് ഉപയോഗത്തെ ന്യായീകരിച്ചു കൊണ്ടുള്ള ഒരു റാലിയിൽ മറ്റ് എഴുത്തുകാരോടും ഫെമിനിസ്റ്റുകളോടും ഒപ്പം ചേതനയും പങ്കെടുത്തിരുന്ന. അതിനു ശേഷം ഒരു മുസ്ലിം പബ്ലിക്കേഷനിൽ ഹൈന്ദവ അനാചാരങ്ങളെ കുറിച്ച് എഴുതുകയും ചെയ്തു. ഇതാണ് ഈ എഴുത്തുകാരിയുടെ മാനത്തിന് വില പറയാൻ ചിലരെ പ്രേരിപ്പിച്ച ഘടകം.
എഴുത്തുകാരി മാത്രമല്ല 35കാരിയായ ചേതന. ഫ്രീലാൻസ് ജേർണലിസ്റ്റ് ആയിരുന്ന അവർ കോമിക്ക് സ്‌ക്രിപ്റ്റ് ആർട്ടിസ്റ്റ് ആയാണ് പിന്നീട് അറിയപ്പെടുന്നത്. ഇംഗ്ലിഷ് കോമിക് സ്‌ക്രിപ്റ്റ് എഴുത്തുകാരായ ആരതി പാർത്ഥസാരഥി, രാജേഷ് രാജമാണി എന്നിവരുടെ കോമിക്ക് റൈറ്റിങ്ങിൽ ആകൃഷ്ടയായി കന്നടയിലും ഇതേരീതിയിലുള്ള ശൈലി കൊണ്ടു വരികയായിരുന്നു ചേതന. ഇന്ത്യൻ പെയ്ന്റിങ്ങുകളെ രാഷ്ട്രീയ കമന്ററികൾക്കായി ഇവർ ഉപയോഗിച്ചു. രാജമാനിയുടെ ഇൻക്രഡിബൽ ഇന്ത്യ ഇത്തരം കമന്ററികൾക്കായി ഉപയോഗിച്ചത് രവിവർമ ചിത്രങ്ങളായിരുന്നെങ്കിൽ റോയൽ എക്‌സിഡെൻഷ്യൽ ഇതിനായി ഉപയോഗിച്ചത് മുഗൾ പെയ്ന്റിങ്ങുകളായിരുന്നു.
രാജമാനിയുടെ പല കോമിക്കുകളും ചേതന കന്നടയിലേക്ക് വിവർത്തനം ചെയ്തു ഇതു കൂടാതെ ഈ രംഗത്ത് ഇവർ അവരുടേതായ സംഭനകളും നടത്തി. അങ്ങനെയാണ് ചേതനയുടെ സ്വന്തം ഇൻക്രഡിബിൾ ഇന്ത്യ ല ജനിക്കുന്നത്. അലവിക ലാ എന്ന തൂലികാ നാമത്തിൽ ബാഗ്ലൂർ കേന്ദ്രമാക്കിയുള്ള ന്യൂസ് കന്നട, ബാഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന അഗ്‌നി എന്നിവയ്ക്ക് വേണ്ടി ചേതന പംക്തികൾ എഴുതിയിരുന്നു. ഇതാണ് അവരുടെ കോമിക്കുകൾ ഇൻക്രഡിബിൾ ഇന്ത്യ ലാ എന്ന പേരിൽ പുറത്തു വരാൻ കാരണം. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളും രവിവർമയുടെ പെയ്ന്റിങ്ങുകളും അവർ ഉപയോഗിക്കുകയും ഇത് വൻ ജനപ്രീതി ആർജ്ജിക്കുകയും ചെയ്തു. ഭാഷയും ചിത്രങ്ങളും സംയോജിപ്പിച്ച് ചേതന പുതിയ ഒരു മാദ്ധ്യമം തന്നെ ഉണ്ടാക്കി.
നരേന്ദ്രമോദി ഗവൺമെന്റിനെ എക്കാലവും ചേതന തന്റെ കോമിക്കുകളിലൂടെ വിമർശിച്ചു. ഇന്ത്‌യയുടെ പ്രധാനമന്ത്രി എന്നതിലുപരി ഇന്ത്യയുടെ സിഇഒ ആണ് മോദി എന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു. ഗോദ്ര കലാപത്തിന്റെ പശ്ചാത്തലവും അവർ മോദിയെ വിമർശിക്കുന്നതിന് ഉപയോഗിച്ചു. മോദി എന്നും കേന്ദ്രീകരിക്കുന്നത് കോർപ്പറേറ്റുകളെയാണെന്നും സാമാന്യ ജനങ്ങളെയല്ലെന്നുമുള്ള നിലപാടാണ് അവർ സ്വീകരിച്ചത്.
നിങ്ങൾ എഴുതുന്നതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നാണു ചേതനയ്ക്ക് ഭീഷണി ഏൽക്കേണ്ടിവന്നത്. കഴിഞ്ഞ ഒരു വർഷമായി തുടരുന്ന ഭീഷണിയിൽ ബലാത്സംഗ ഭീഷണിയും ആസിഡ് ആക്രമണവും വരെ ഉൾപ്പെടുന്നതായും ചേതന പറഞ്ഞു. ബീഫ് നിരോധനത്തിനെതിരെ നടന്ന റാലിയിൽ പങ്കെടുത്തതിനും ഹൈന്ദ അനാചാരങ്ങളെ എതിർത്ത് ലേഖനങ്ങൾ എഴുതിയതിനുമാണ് ഈ ഭീഷണികൾ ഉണ്ടായതെന്നും ഇവർ വ്യക്തമാക്കി. അതേസമയം, ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ യുദ്ധം തുടരുമെന്നും ആരെതിർത്താലും എഴുത്ത് നിർത്തില്ലെന്നും ചേതന വ്യക്തമാക്കി.