- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെട്ടികുളങ്ങര ഭരണി മഹോത്സവത്തിനിടെ ഉണ്ടായ സംഘർഷം സി.പി.എം കരുതിക്കൂട്ടി ആസൂത്രണം ചെയ്തത് എന്ന് ആരോപണം; ക്ഷേത്രഭരണം കൈവിട്ടുപോയതിലെ അതൃപ്തി തീർക്കാൻ സൃഷ്ടിച്ച സംഘർഷത്തിൽ കരക്കാർ പൊലീസിനെ വളഞ്ഞിട്ടു തല്ലി; ഫയർഫോഴ്‌സ് വാഹനം തല്ലിത്തകർത്തു; പരിക്കേറ്റത് 18 പൊലീസുകാർ അടക്കം 30 പേർക്ക്
ആലപ്പുഴ: ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവത്തിനിടെയുണ്ടായ സംഘർഷം സി.പി.എം നേതൃത്വം കരുതി കൂട്ടി ചെയ്തതെന്ന് വിവരം. ക്ഷേത്ര ഭരണം കൈവിട്ടു പോയതിലുള്ള അസംതൃപ്തിയാണ് സംഘർഷത്തിന് കാരണം. ദേവസ്വം ബോർഡ് ക്ഷേത്രമായ ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ നടത്തിപ്പ് ശ്രീദേവി വിലാസം ഹിന്ദു മത കൺവൻഷൻ എന്ന കമ്മിറ്റിക്കാണ്. വർഷങ്ങളായി ഇതിന്റെ ഭരണം സി പി എം നേതൃത്വത്തിലായിരുന്നു. ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും തന്നിഷ്ടപ്രകാരമുള്ള ഭരണവും മടുത്തതോടെ കഴിഞ്ഞ ഭരണ സമിതി തിരഞ്ഞെടുപ്പിൽ സംഘപരിവാർ നേതൃത്വത്തെയാണ് തിരഞ്ഞെടുത്തത്. ഇത് സി പി എം നേതൃത്വത്തിന് ദഹിച്ചില്ല. മൂന്ന് വർഷമാണ് ഭരണസമിതിയുടെ കാലാവധി. ഭരണി മഹോത്സവത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ച് ഉത്സവം അലങ്കോലപ്പെടുത്തി ഉത്തരവാദിത്വം സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ മേൽ അടിച്ചേൽപ്പിക്കാൻ ഇവർ ഗൂഢാലോചന നടത്തി. എന്നാൽ ഭരണ സമിതിയുമായ പലവട്ടം കൊമ്പ് കോർത്തെങ്കിലും സംയമനം പാലിക്കുകയായിരുന്നു. ഉത്സവ ദിവസം സംഘപരിവാറുമായി സംഘട്ടനം നടത്താൻ തീരുമാനിച്ചെത്തിയ സി.പി.എം സംഘം ക
ആലപ്പുഴ: ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവത്തിനിടെയുണ്ടായ സംഘർഷം സി.പി.എം നേതൃത്വം കരുതി കൂട്ടി ചെയ്തതെന്ന് വിവരം. ക്ഷേത്ര ഭരണം കൈവിട്ടു പോയതിലുള്ള അസംതൃപ്തിയാണ് സംഘർഷത്തിന് കാരണം. ദേവസ്വം ബോർഡ് ക്ഷേത്രമായ ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ നടത്തിപ്പ് ശ്രീദേവി വിലാസം ഹിന്ദു മത കൺവൻഷൻ എന്ന കമ്മിറ്റിക്കാണ്.
വർഷങ്ങളായി ഇതിന്റെ ഭരണം സി പി എം നേതൃത്വത്തിലായിരുന്നു. ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും തന്നിഷ്ടപ്രകാരമുള്ള ഭരണവും മടുത്തതോടെ കഴിഞ്ഞ ഭരണ സമിതി തിരഞ്ഞെടുപ്പിൽ സംഘപരിവാർ നേതൃത്വത്തെയാണ് തിരഞ്ഞെടുത്തത്. ഇത് സി പി എം നേതൃത്വത്തിന് ദഹിച്ചില്ല. മൂന്ന് വർഷമാണ് ഭരണസമിതിയുടെ കാലാവധി.
ഭരണി മഹോത്സവത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ച് ഉത്സവം അലങ്കോലപ്പെടുത്തി ഉത്തരവാദിത്വം സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ മേൽ അടിച്ചേൽപ്പിക്കാൻ ഇവർ ഗൂഢാലോചന നടത്തി. എന്നാൽ ഭരണ സമിതിയുമായ പലവട്ടം കൊമ്പ് കോർത്തെങ്കിലും സംയമനം പാലിക്കുകയായിരുന്നു.
ഉത്സവ ദിവസം സംഘപരിവാറുമായി സംഘട്ടനം നടത്താൻ തീരുമാനിച്ചെത്തിയ സി.പി.എം സംഘം ക്ഷേത്രത്തിന് സമീപം നിലയുറപ്പിച്ചു. പ്രകോപനങ്ങൾ പലതും സൃഷ്ടിച്ചെങ്കിലും സംഘപരിവാർ തിരിഞ്ഞു പോലും നോക്കിയില്ല. ഈ സമയമാണ് റോഡിലേക്ക് ചാഞ്ഞ് നിന്ന മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുന്നതും പൊലീസ് ഇടപെടുന്നതും. പൊലീസുമായി ഈരേഴ തെക്ക് കരക്കാർ കയ്യാങ്കളിയായി.
വിവരമറിഞ്ഞ് കുടുതൽ പൊലീസെത്തി. ഈ സമയം ഈരേഴ തെക്ക് കരയുടെ ഭാഗമായ പരുമല ഭാഗത്തുള്ള നിരവധി സി പി എം പ്രവർത്തകർ കൂട്ടമായെത്തുകയും പൊലീസിനെ വളഞ്ഞിട്ട് തല്ലുകയുമായിരുന്നു. ഇതിനിടെ മാവേലിക്കര സ്റ്റേഷനിലെ ഒരു പൊലീസുകാരന്റെ തല സോഡാ കുപ്പി ഉയോഗിച്ചടിച്ചു തകർത്തു.
അടി കൊണ്ട് വീണ പൊലീസുകാരനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ തുടങ്ങവേ സംഭവ സ്ഥലത്തെത്തിയ ചെട്ടികുളങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരകുറുപ്പിന്റെ നേതൃത്വത്തിലുള്ള സി പി എം പ്രവർത്തകർ തടഞ്ഞു. ആംബുലൻസ് എത്തിയപ്പോൾ സി പി എം അനുകൂല മുദ്രാവാക്യവുമായി ഇയാളും പ്രവർത്തകരും ആംബുലൻസിന് മുന്നിൽ കുത്തിയിരുന്നു.
പിന്നീട് ഏറെ പണിപെട്ടാണ് പൊലീസുകാരനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഉത്സവത്തിനിടെ യാതൊരനിഷ്ട സംഭവങ്ങളും ഉണ്ടാവാതിരിക്കാൻ ആലപ്പുഴ ജില്ലാ കലക്ടർ വിളിച്ച സർവകക്ഷി യോഗത്തിലെ പ്രതിനിധി കൂടിയാണ് പ്രഭാകരക്കുറുപ്പ്.
എ.ആർ.ക്യാമ്പിലെ സി.ഐ സനിൽകുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിനാണ് മർദ്ധനമേറ്റത്. പൊലീസുമായുണ്ടായ സംഘർഷത്തെ തുടർന്ന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ഫയർഫോഴ്‌സ് വാഹനവും നാട്ടുകാർ അടിച്ചു തകർത്തു. വാഹനത്തിലുണ്ടായിരുന്ന കായംകുളം ഫയർ സ്റ്റേഷനിലെ അഞ്ച് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
പൊലീസുകാരും കരക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ 18 പൊലീസുകാരടക്കം മുപ്പതോളം പേർക്ക് പരുക്കേറ്റു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്.
ഈരേഴ തെക്ക് കരക്കാരുടെ കെട്ടുകാഴ്‌ച്ച ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മൂന്ന് തവണ പൊലീസുകാരും കരക്കാരും തമ്മിൽ സംഘർഷമുണ്ടായി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എത്തി അധികൃതരുമായി ചർച്ച നടത്തി പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. പരുക്കേറ്റവരെ മാവേലിക്കര ജില്ലാ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്യപിച്ചെത്തിയ ഒരു സംഘം ആളുകൾ തമ്മിലുള്ള സംഘട്ടനം തടയാനാണ് പൊലീസ് അവിടെ എത്തിയത്. എന്നാൽ ഇവർ പൊലീസിനെതിരെ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന് ചെങ്ങന്നൂർ ഡി.വൈ.എസ്‌പി കെ.ആർ.ശിവസുദൻ പറഞ്ഞു. ആവശ്യത്തിലധികം ഫോഴ്‌സുണ്ടായിട്ടും പൊലീസ് തിരിച്ചടിക്കാഞ്ഞത് സംയമനം
ചിലച്ചതുകൊണ്ടാണെന്നും അദ്ധേഹം പറഞ്ഞു. അതേ സമയം സംഭവത്തിന്റെ ദൃശ്യങ്ങൾ
പരിശോധിച്ച് നടപടി സ്വീകരിക്കാൻ പൊലീസ് തുടങ്ങി.