- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുഴുവരിച്ച നിലയിൽ കണ്ട മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം; ചേവായൂർ കൂട്ടബലാത്സംഗ കേസിലെ ഇരയുടെ അമ്മ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; അമ്മയുടെ മരണം കേസിലെ മൂന്നാമത്തെ പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതിനിടെ
കോഴിക്കോട്: ചേവായുർ കൂട്ടബലാത്സംഗ കേസിലെ ഇരയുടെ അമ്മയെ ദൂരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയോടെ വീട്ടിനുള്ളിലാണ് പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടത്.
മൃതദേഹത്തിന് മൂന്നു ദിവസത്തെയെങ്കിലും പഴക്കം കാണുമെന്ന് പൊലീസ് പറഞ്ഞു. കേസിലെ മൂന്നാം പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി പുരോഗമിക്കവെയാണ് ഇരയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂലായിലാണ് 21 വയസുള്ള മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ മൂന്നംഗ സംഘം നിർത്തിയിട്ട ബസിനുള്ളിൽ വച്ച് പീഡിപ്പിച്ചത്.വീട്ടുകാരുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസിലെ പ്രതികളായ കുന്ദമംഗലം സ്വദേശി ഗോപീഷ്, പത്താംമൈൽ സ്വദേശി മുഹമ്മദ് ഷമീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൂന്നാമത്തെ പ്രതിയായ ഇന്ത്യേഷ് കുമാർ സംഭവത്തെതുടർന്ന് ഒളിവിലാണ്. ഒളിവിൽ പോയ ആളിിനു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പന്തീർപാടം സ്വദേശിയാണ് ഇന്ത്യേഷ് കുമാർ. കൊലക്കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിരുന്നു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന യുവതി രോഗം കൂടുമ്പോൾ വീട് വിട്ടിറങ്ങുന്നത് പതിവാണ്. ഇത്തരത്തിൽ വീട് വിട്ടിറങ്ങിയപ്പോഴാണ് പ്രതികൾ യുവതിയെ ഇരുചക്രവാഹനത്തിൽ കയറ്റി ബസിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തത്. തുടർന്ന് ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി കൊടുത്തശേഷം കുന്ദമംഗലം ഓട്ടോസ്റ്റാൻഡിനടുത്തുകൊണ്ടു വിട്ടു.
തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് ഞെട്ടിക്കുന്ന ക്രൂര ബലത്സംഗത്തിന്റെ വിവരം കുട്ടി വെളിപ്പെടുത്തിയത്. പീഡനത്തിന് ഇരയായ പെൺകുട്ടി സാമൂഹ്യ നീതി വകുപ്പിന്റെ നിർദ്ദേശപ്രകാരം സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷണ കേന്ദ്രത്തിലാണുള്ളത്. അമ്മ തനിച്ചാണ് താമസിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ