- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റ് ആക്രമണം; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു; 14 പേർക്ക് പരുക്ക്; ആക്രമണം, മാവോയിസ്റ്റ് ഓപ്പറേഷനു ശേഷം മടങ്ങിയ ജില്ലാ റിസേർവ് ഗാർഡ് സഞ്ചരിച്ച ബസിന് നേരെ; കുഴിബോംബ് സ്ഫോടനത്തിൽ ബസ് തല കീഴായി മറിഞ്ഞു; ഈ വർഷത്തെ ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണമെന്ന് റിപ്പോർട്ട്
റായ്പുർ: ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. 14 സുരക്ഷാ സൈനികർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ബസ്തർ ഐ.ജി. പി. സുന്ദർരാജ് പറഞ്ഞു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛത്തീസ്‌ഗഢിലെ നാരായൺപുർ ജില്ലയിലായിരുന്നു സംഭവം.
ജില്ലാ റിസേർവ് ഗാർഡ് (ഡിആർജി) സഞ്ചരിച്ച ബസിനു നേർക്കാണ് ആക്രമണം ഉണ്ടായത്. കദെനറിൽനിന്നും കൻഹർഗാവിലേക്കുപോകുകയായിരുന്ന ബസ് കുഴിബോംബിൽ കയറി പൊട്ടിത്തെറിക്കുകയായിരുന്നു. പൊലീസുകാർ മാവോയിസ്റ്റ് ഓപ്പറേഷനു ശേഷം തിരികെപോകുകയായിരുന്നു.
ജില്ലാ റിസർവ് ഗാർഡിലെ (ഡിആർജി) നാല് സുരക്ഷാ ഉദ്യോഗസ്ഥരും കോൺസ്റ്റബിൾ ഡ്രൈവറുമാണ് വീരമൃത്യു വരിച്ചത്. നക്‌സലൈറ്റ് ബാധിത പ്രദേശത്ത് ഇതുവരെ നടന്ന ഈ വർഷത്തെ ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണമാണിത്.
വനപ്രദേശത്തുവച്ച് ചൊവ്വാഴ്ച വൈകീട്ട് 4.30നാണ് സ്ഫോടനം നടന്നത്. 27 ജവാന്മാർ സഞ്ചരിച്ച വാഹനം സ്ഫോടനത്തിൽ പൂർണമായും തകർന്നു. പരിക്കേറ്റ ജവാന്മാരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി. പ്രദേശം വളഞ്ഞ സുരക്ഷാ സൈനികർ മാവോവാദികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
ഛത്തീസ്‌ഗഢിലെ ബസ്തറിൽ കഴിഞ്ഞ വർഷം മാർച്ച് 22 ന് മാവോവാദികൾ നടത്തിയ ആക്രമണത്തിൽ 17 ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.
ബസ് ഒരു കൊൽക്കത്തിന് മുകളിലൂടെ ഒരു പാലം കടക്കുകയായിരുന്നു, അതിനടിയിൽ മാവോയിസ്റ്റുകൾ ശക്തമായ ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തെത്തുടർന്ന് റോഡിൽ ആഴത്തിലുള്ള ഒരു ഗർത്തം രൂപപ്പെട്ടു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ വാഹനം തലകീഴായി മറിഞ്ഞ് മൂന്ന് ജവാന്മാർക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ ജീവൻ നഷ്ടമായി.
ആക്രമണത്തെ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അപലപിച്ചു. അബുജമദിലെ വനങ്ങളിൽ നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തിയതിന് ശേഷം ജവാന്മാർ ബസ്സിൽ മടങ്ങുകയായിരുന്നുവെന്ന് നാരായൺപൂർ പൊലീസ് സൂപ്രണ്ട് മോഹിത് ഗാർഗ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ചില മാവോയിസ്റ്റുകൾ സിവിലിയൻ വേഷത്തിൽ സ്ഥലത്ത് എത്തിയിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
നാരായൺപൂരിൽ നിന്നും ദന്തേവാഡയിൽ നിന്നും 90 ഓളം സൈനികർ രണ്ട് ദിവസത്തെ നക്സലൈറ്റ് വിരുദ്ധ പ്രവർത്തനത്തിനായി കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് എത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ ചില ജവാന്മാർ കടേനാർ ക്യാമ്പിലേക്ക് മടങ്ങിയെത്തിയിരുന്നു. മറ്റുള്ളവരെ ബസ് വഴി നാരായൺപൂരിലേക്ക് എത്തിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ഛത്തീസ്‌ഗഢിലെ ബിജാപുർ ജില്ലയിൽനിന്ന് അഞ്ച് മാവോയിസ്റ്റുകൾ അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസമാണ് സ്ഫോടനം നടത്തിയത്. 2015 ൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്ന് കരുതുന്നവരെ അടക്കമാണ് സുരക്ഷാസേനയുടെ പ്രത്യേക സംഘങ്ങൾ പിടികൂടിയത്. ബിജാപുർ ജില്ലയിലെ രണ്ട് സ്ഥലങ്ങളിൽനിന്നാണ് ഇവർ കഴിഞ്ഞ ദിവസം പിടിയിലായത്.
Chhattisgarh: Three District Reserve Guard (DRG) jawans and one police personnel lost their lives in an IED blast by naxals in Narayanpur today. 14 security personnel injured, including two critical.
(Pic Source: ITBP) pic.twitter.com/qlCPJmQXpl
- ANI (@ANI) March 23, 2021
ന്യൂസ് ഡെസ്ക്