ബംഗളൂരു: പന്തയം ജയിക്കാൻ അഞ്ചുകുപ്പി മദ്യം കുടിച്ചയാൾ മരിച്ചു. വടക്കൻ കർണാടകത്തിലെ ചിക്കബെല്ലാപുര സ്വദേശി പുരുഷോത്തമനാണ് (45) മരിച്ചത്. പ്രദേശത്തെ ഒരു ആഘോഷച്ചടങ്ങിനിടെയാണ് സുഹൃത്തായ നവീനുമായി പുരുഷോത്തമൻ പന്തയം വെച്ചത്.

തുടർന്ന് അഞ്ചുകുപ്പി മദ്യം അകത്താക്കിയ പുരുഷോത്തമൻ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിക്കബെല്ലാപുര പൊലീസ് കേസെടുത്തു.