- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളിപ്പിക്കുന്നതിനിടയിൽ കുട്ടിയുടെ ശരീരത്തിൽ അമ്മ രക്തം കണ്ടു; പീഡകന്റെ സ്വാധീനത്തിന് കുടുംബം വഴങ്ങിയതുമില്ല; കേസെടുത്തപ്പോൾ എഴുപതുകാരനായി കള്ളക്കളികൾ സജീവം; പേരമക്കളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കാനെത്തിയ ഏഴു വയസുകാരിയെ പീഡിപ്പിച്ച കമാൽ ഇപ്പോഴും ഒളിവിൽ
മലപ്പുറം: മലപ്പുറം പരവക്കലിൽ ഏഴു വയസുകാരിയെ ഉപദ്രവിച്ച സംഭവത്തിലെ പ്രതി ഇപ്പോഴും ഒളിവിൽ തന്നെ. പീഡനത്തിന് ശേഷം 5,000 രൂപ കൊടുത്ത് പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിച്ച കേസിൽ പൊലീസ് വേണ്ടത്ര കാര്യക്ഷ്മമായി ഇടപെടുന്നില്ലെന്ന പരാതിയും സജീവമാണ്. വിവാദത്തെ തുടർന്ന് 70 വയസുകാരനും മുസ്ലിം പള്ളിക്കമ്മിറ്റി ഭാരവാഹിയുമായ പ്രതിക്കെതിരേ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് ചേർത്ത് ബാല ലൈംഗിക പീഡനത്തിനു കേസ് രജിസ്റ്റർ ചെയ്തു. ബാലികയെ കുളിപ്പിക്കുന്നതിനിടയിൽ ശരീരത്ത് രക്തംകണ്ട മാതാവ് കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. വീട്ടുമുറ്റത്തുകളിക്കുന്നതിനിടയിൽ പ്രതി അകത്തേക്കു വിളിച്ചുകൊണ്ടുപോയി ഉപദ്രവിച്ചെന്നാണു കുട്ടിയുടെ മൊഴി. സംഭവം പുറത്തറിയാതിരിക്കാനും കേസ് കൊടുക്കാതിരിക്കാനും ആവശ്യപ്പെട്ട് പ്രതിയും ഭാര്യയും ഒന്നിച്ചാണ് 5,000 രൂപയുമായി എത്തിയത്. എന്നാൽ ബാലികയുടെ അമ്മ പൊട്ടിക്കരഞ്ഞു. ഇതോടെ അയൽക്കാർ ശ്രദ്ധിച്ചു. പണം വാങ്ങാതെ ഇവരെ ഇറക്കിവിടുകയും ചെയ്തു. കേസ് കൊടുത്തത് അറിഞ്ഞായിരുന്നു ഇവർ ഒത
മലപ്പുറം: മലപ്പുറം പരവക്കലിൽ ഏഴു വയസുകാരിയെ ഉപദ്രവിച്ച സംഭവത്തിലെ പ്രതി ഇപ്പോഴും ഒളിവിൽ തന്നെ. പീഡനത്തിന് ശേഷം 5,000 രൂപ കൊടുത്ത് പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിച്ച കേസിൽ പൊലീസ് വേണ്ടത്ര കാര്യക്ഷ്മമായി ഇടപെടുന്നില്ലെന്ന പരാതിയും സജീവമാണ്. വിവാദത്തെ തുടർന്ന് 70 വയസുകാരനും മുസ്ലിം പള്ളിക്കമ്മിറ്റി ഭാരവാഹിയുമായ പ്രതിക്കെതിരേ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് ചേർത്ത് ബാല ലൈംഗിക പീഡനത്തിനു കേസ് രജിസ്റ്റർ ചെയ്തു.
ബാലികയെ കുളിപ്പിക്കുന്നതിനിടയിൽ ശരീരത്ത് രക്തംകണ്ട മാതാവ് കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. വീട്ടുമുറ്റത്തുകളിക്കുന്നതിനിടയിൽ പ്രതി അകത്തേക്കു വിളിച്ചുകൊണ്ടുപോയി ഉപദ്രവിച്ചെന്നാണു കുട്ടിയുടെ മൊഴി. സംഭവം പുറത്തറിയാതിരിക്കാനും കേസ് കൊടുക്കാതിരിക്കാനും ആവശ്യപ്പെട്ട് പ്രതിയും ഭാര്യയും ഒന്നിച്ചാണ് 5,000 രൂപയുമായി എത്തിയത്. എന്നാൽ ബാലികയുടെ അമ്മ പൊട്ടിക്കരഞ്ഞു. ഇതോടെ അയൽക്കാർ ശ്രദ്ധിച്ചു.
പണം വാങ്ങാതെ ഇവരെ ഇറക്കിവിടുകയും ചെയ്തു. കേസ് കൊടുത്തത് അറിഞ്ഞായിരുന്നു ഇവർ ഒതുക്കി തീർക്കാനെത്തിയത്. കേസ് പിൻവലിച്ചില്ലെങ്കിൽ ഏറെ പ്രയാസപ്പെടേണ്ടിവരുമെന്നും കേസ് നടത്താൻ വൻ പണച്ചെലവുണ്ടാകുമെന്നും പറഞ്ഞ് മറ്റ് ചിലരും ഇവരെ സമീപിച്ചിരുന്നു. പ്രതി നാട്ടിലെ പ്രമുഖനും രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരനുമായതിനാൽ കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ സജീവമാണ്.
പേരമക്കളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കാനെത്തിയ ഏഴു വാസയുകാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. സംഭവത്തിൽ പോക്‌സോ ആക്റ്റ് ചുമത്തി പ്രതി കമ്മാലി(70)ക്കെതിരെ കോളത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കൊളത്തൂർ പടപ്പറമ്പിനടുത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൈൽഡ് ലൈനിൽ ലഭിച്ച വിവരത്തെ തുടർന്ന് പൊലീസിന് റിപ്പോർട്ട് നൽകിയത് കഴിഞ്ഞ ആഴ്ചയിലാണ്. എന്നാൽ ഈ സമയം പ്രതി നാട്ടിലുണ്ടായിരുന്നെങ്കിലും പൊലീസ് പിടികൂടാൻ തയ്യാറായിരുന്നില്ല. സ്വാധീനവും ഉന്നത ബന്ധങ്ങളുമുള്ളയാളാണ് പ്രതി. അറസ്റ്റ് ചെയ്യാൻ സാഹചര്യമുണ്ടായിട്ടും പ്രതിയെ പൊലീസ് വെറുതെ വിടുകയായിരുന്നെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
പീഡനത്തിനിരയായ കുട്ടി ഉപ്പൂപ്പയെന്നാണ് പ്രതിയെ വിളിച്ചിരുന്നത്. പ്രതിയുടെ ചെറുമക്കളോടൊപ്പം പതിവുപോലെ വീട്ടുമുറ്റത്ത് കളിക്കാനെത്തിയതായിരുന്നു കുട്ടി. ഇതിനിടെ പെൺകുട്ടിയോട് ഓരോ വിശേഷങ്ങൾ തിരക്കി വീട്ടിലേക്കു വിളിച്ചുവരുത്തി പ്രതിയോടൊപ്പമിരുത്തി. പിന്നീട് വീട്ടിനുള്ളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളിൽ പിടിച്ചതായി കുട്ടി ചൈൽഡ് ലൈനിന്റെ കൗൺസിലിങിൽ പറഞ്ഞു. പീഡനത്തിനു ശേഷം വിവരം പുറത്തു പറയരുതെന്ന് പെൺകുട്ടിയോട് ഇയാൾ പറഞ്ഞിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ കൗൺസിലിംങിന് വിധേയമാക്കിയതോടെ പ്രതിയുടെ ലൈംഗിക വൈകൃതങ്ങൾ വ്യക്തമായത്. തുടർന്ന് ചൈൽഡ് ലൈൻ കൊളത്തൂർ പൊലീസിൽ റിപ്പോർട്ട് നൽകി. പെൺകുട്ടിയുടെ വീട്ടുകാർ നിയമനടപടിക്കൊരുങ്ങുന്നതായി അറിഞ്ഞ പ്രതി കേസില്ലാതാക്കാൻ ചൈൽഡ് ലൈനിലും പൊലീസിലും സമ്മർദം ചെലുത്തിയിരുന്നു.