- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനെ മദോന്മത്തനാക്കി ബ്ലൂഫിലിം കാട്ടി മകൾക്ക് പീഡനം: മുഖ്യ പ്രതിയെ രക്ഷിക്കാൻ പൊലീസിന്റെ തിരക്കഥ: പ്രതി കുറ്റം ചെയ്തത് പ്രായപൂർത്തിയാകുന്നതിനു മുമ്പെന്നു വരുത്തി; മാദ്ധ്യമങ്ങളിൽ പടം വരാതിരിക്കാനും കള്ളകളി
പത്തനംതിട്ട: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതിയെ രക്ഷപ്പെടുത്താൻ പൊലീസും സിപിഎമ്മും ഒത്തുകളിച്ചു. പുതിയ തിരക്കഥ തയാറാക്കി പ്രതിയെ കോടതിയിൽ കീഴടങ്ങാൻ അനുവദിച്ച പൊലീസ് വിവരം മാദ്ധ്യമങ്ങളിൽ നിന്നൊളിച്ചു വച്ചു. ദിവസങ്ങൾക്കു ശേഷം വിവരമറിഞ്ഞ് സ്റ്റേഷനിൽ ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരോട് പൊലീസ് വാർത്ത നൽകരുതെന്നു
പത്തനംതിട്ട: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതിയെ രക്ഷപ്പെടുത്താൻ പൊലീസും സിപിഎമ്മും ഒത്തുകളിച്ചു. പുതിയ തിരക്കഥ തയാറാക്കി പ്രതിയെ കോടതിയിൽ കീഴടങ്ങാൻ അനുവദിച്ച പൊലീസ് വിവരം മാദ്ധ്യമങ്ങളിൽ നിന്നൊളിച്ചു വച്ചു. ദിവസങ്ങൾക്കു ശേഷം വിവരമറിഞ്ഞ് സ്റ്റേഷനിൽ ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരോട് പൊലീസ് വാർത്ത നൽകരുതെന്നും വിലക്കി. വള്ളംകുളത്ത് പിതാവിനെ മദ്യം നൽകി മയക്കി, എട്ടുവയസുകാരിയെ നാളുകളായി പ്രകൃതി വിരുദ്ധ പീഡനം നടത്തി വന്ന കേസിലെ പ്രതിക്കുവേണ്ടിയാണ് പൊലീസ് പുതിയ തിരക്കഥ രചിച്ചത്.
ഈ കേസിലെ മൂന്നാം പ്രതി വള്ളംകുളം കണ്ണങ്കര മോടിയിൽ വീട്ടിൽ അനോജ് (20) ആണ് കഴിഞ്ഞ പതിമൂന്നിന് പത്തനംതിട്ട ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. കേസിലെ മറ്റു പ്രതികളായ വള്ളംകുളം സ്വദേശികളായ കണ്ണങ്കര മോടിയിൽ പുതുപറമ്പിൽ രാജൻ (48), പുത്തൻ വീട്ടിൽ സന്തോഷ് (മായാകൃഷ്ണൻ-46), പുളിമൂട്ടിൽ ഫിലിപ്പ് (48), ചാരങ്ങാട്ട് തോട്ടത്തിൽ ബിജി (27) കണ്ണഞ്ചിറ വീട്ടിൽ രാജേഷ് (36)എന്നിവരെ ജനുവരി ഏഴിന് റിമാൻഡ് ചെയ്തിരുന്നു. ഇവരെ അഭിഭാഷകർ മുഖേന സി.ഐ ഓഫീസിൽ ഹാജരാക്കുകയായിരുന്നു.
മൂന്നാം പ്രതിയും ഡിവൈഎഫ്ഐ- സിപിഐ(എം) പ്രവർത്തകനുമായ അനോജിനെ മാത്രം ഹാജരാക്കിയില്ല. തുടർന്നാണ് പൊലീസ് നാടകം കളിച്ചത്. തിരുവല്ലാ സി.ഐ വി. രാജീവ് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിൽ കഴിയുന്നതിനാൽ മല്ലപ്പള്ളി സിഐ ബിനു വർഗീസിനാണ് ചുമതല. വള്ളംകുളം സ്വദേശിയായ സിപിഐ(എം) സംസ്ഥാന നേതാവ് അടക്കം ഇടപെട്ടതോടെ അനോജിനായി പുതിയ തിരക്കഥ രചിച്ചു. എന്നിട്ട്, ആരെയും അറിയിക്കാതെ പത്തനംതിട്ട കോടതിയിൽ കീഴടങ്ങാൻ സമ്മതിച്ചു.
റിമാൻഡിലായ പ്രതിയെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് തെളിവെടുപ്പിന് ശേഷം അതീവരഹസ്യമായി ഇന്നലെ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. മൂന്നുവർഷം് മുമ്പ് കുട്ടിയെ ഇയാൾ പീഡിപ്പിച്ചതായിട്ടാണ് കേസ് മാറ്റിയെഴുതിയിരിക്കുന്നത്. അന്ന് അനോജിന് പ്രായപൂർത്തിയായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ജുവനൈൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ പ്രതിക്ക് ലഭ്യമാകും വിധമുള്ള വകുപ്പുകൾ മാത്രം ഉൾക്കൊള്ളിച്ച് കുറ്റപത്രം സമർപ്പിച്ച് പ്രതിയെ രക്ഷപ്പെടുത്താൻ പൊലീസിന്റെ ഭാഗത്തുനിന്നും ശ്രമം നടക്കുന്നതായാണ് ആരോപണം.
ഈ വിവരമറിഞ്ഞ് ഇന്നലെ സ്റ്റേഷനിൽ ബന്ധപ്പെട്ട മാദ്ധ്യമ പ്രവർത്തകനോട് വാർത്ത കൊടുക്കരുതെന്നാണ് എഎസ്ഐ ജയ്‌സൺ പറഞ്ഞത്. കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ഇദ്ദേഹം വാദിക്കുകയും ചെയ്തു. ഇതേപ്പറ്റി കൂടുതൽ വിശദീകരണം നൽകാൻ സി.ഐ മടിക്കുകയും ചെയ്തു.
ജോലിയും കൂലിയുമില്ലാതെ വീട്ടിലിരിക്കുന്ന പിതാവിന് മദ്യവുമായി എത്തിയായിരുന്നു പീഡനം. മദ്യപാനവും ചീട്ടുകളിയും കഴിഞ്ഞ് പിതാവ് മയങ്ങുമ്പോൾ മൊബൈൽഫോണിൽ എട്ടു വയസുള്ള മകളെ ബ്ലൂഫിലിം കാണിച്ച് ലൈംഗികമായി ചൂഷണം ചെയ്യും. സംഭവം പുറത്തറിഞ്ഞതോടെ ചൈൽഡ്‌ലൈൻ പ്രവർത്തകരുടെ നിർദ്ദേശാനുസരണമാണ് പൊലീസ് കേസെടുത്തത്. പ്രതികൾ കഴിഞ്ഞ ആറു മാസത്തോളമായി പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ബാലികയെ ഉപയോഗിച്ചു വരികയായിരുന്നുവെന്നായിരുന്നു അന്ന് പൊലീസ് അറിയിച്ചത്. പെൺകുട്ടിയുടെ സഹപാഠിയുടെ സഹോദരി മുഖേനെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് സംഭവത്തിൽ ഇടപെട്ട ചൈൽഡ്‌ലൈൻ പ്രവർത്തകരാണ് പൊലീസിൽ പരാതി നൽകിയത്.
പെൺകുട്ടിയുടെ മാതാവിന് സ്വകാര്യ സ്ഥാപനത്തിൽ ജോലിയാണ്. ഇവർ ദിവസവും രാവിലെ ജോലിക്ക് പോകും. ജോലിയില്ലാത്ത പിതാവും മകളുമാകും മിക്ക സമയവും വീട്ടിലുണ്ടാവുക. ഈ സമയം മദ്യവുമായി വീട്ടിലെത്തുന്ന പ്രതികൾ പിതാവിനെ കുടിപ്പിച്ചുകിടത്തും. ഇതിനുശേഷം ബാലികയെ മൊബൈലിൽ നീലച്ചിത്രം കാണിക്കും. അതിനുശേഷം ഇതുപോലൊക്കെ മാമന്മാർക്ക് ചെയ്തു തരാൻ ആവശ്യപ്പെടും. നിഷ്‌കളങ്കയായ ബാലിക ഇതൊക്കെ ചെയ്യും. ഈ വിവരം ബാലിക കൂട്ടുകാരിയോട് പറഞ്ഞു. കൂട്ടുകാരി സ്വന്തം സഹോദരിയോടും വീട്ടുകാരോടും പറയുകയുമായിരുന്നു.