- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാരനൊപ്പം അയൽവീട്ടിൽ കളിക്കാനെത്തിയ ഭിന്നശേഷിയുള്ള പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ഗൃഹനാഥൻ; അശ്ലീലചിത്രങ്ങൾ കാട്ടി വശീകരിക്കാൻ ശ്രമിച്ചിട്ടും ഒഴിഞ്ഞുമാറിയ കുട്ടിയെ ആളില്ലാത്ത തക്കം നോക്കി ബലമായി പീഡിപ്പിച്ചു; കാടാമ്പുഴയിലെ പ്രമുഖൻ ലക്ഷദീപ് ഹനീഫയുടെ അറസ്റ്റ് വൈകുന്നു
മലപ്പുറം: പ്രായവും വൈകല്യങ്ങളും തിരിച്ചറിയാൽ ശേഷിയില്ലാത്തവിധം മലയാളിയുടെ മനസാക്ഷിക്കു ക്ഷതം സംഭവിച്ചോ? ഭിന്നശേഷിയുള്ള കുട്ടിയെ കൂട്ടുകാരന്റെ അച്ഛൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഞെട്ടിക്കുന്ന സംഭവമാണ് മറുനാടൻ മലയാളി പുറത്തു വിടുന്നത്. സംഭവം പുറത്തായതോടെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്. കാടാമ്പുഴ മാറാക്കരയിലാണ് കൊടുംക്രൂരത നടന്നത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ കാടാമ്പുഴ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹനീഫ ലക്ഷദീപ് എന്ന ഹനീഫ(41)ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ നാല് ദിവസം പിന്നിട്ടിട്ടും രാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവമായി പ്രവർത്തിക്കുന്ന ഇയാളെ പിടികൂടിയിട്ടില്ല. പ്രതി ഒളിവിൽ പോയതായാണ് പൊലീസ് നൽകുന്ന വിശദീകരണം. 11 വയസുമാത്രമാണ് കുട്ടിയുടെ പ്രായം. ഒഴിവ് സമയങ്ങളിൽ അടുത്തുള്ള കൂട്ടുകാരന്റെ വീട്ടിൽ കളിക്കാനെത്തുമായിരുന്നു. ഇത് മുതലെടുത്ത് കൂട്ടുകാരന്റെ അഛൻ പീഡനത്തിനിരയാക്കുകയായിരുന്നു. താൻ പൊലീസ് ആണെന്നു പറഞ്ഞാണ് പ്രതി കുട്ടിയെ വിശ്വസിപ്പിച്ചിരുന്നത്. പലപ്പോഴും കുട്ട
മലപ്പുറം: പ്രായവും വൈകല്യങ്ങളും തിരിച്ചറിയാൽ ശേഷിയില്ലാത്തവിധം മലയാളിയുടെ മനസാക്ഷിക്കു ക്ഷതം സംഭവിച്ചോ? ഭിന്നശേഷിയുള്ള കുട്ടിയെ കൂട്ടുകാരന്റെ അച്ഛൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഞെട്ടിക്കുന്ന സംഭവമാണ് മറുനാടൻ മലയാളി പുറത്തു വിടുന്നത്. സംഭവം പുറത്തായതോടെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്.
കാടാമ്പുഴ മാറാക്കരയിലാണ് കൊടുംക്രൂരത നടന്നത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ കാടാമ്പുഴ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹനീഫ ലക്ഷദീപ് എന്ന ഹനീഫ(41)ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ നാല് ദിവസം പിന്നിട്ടിട്ടും രാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവമായി പ്രവർത്തിക്കുന്ന ഇയാളെ പിടികൂടിയിട്ടില്ല. പ്രതി ഒളിവിൽ പോയതായാണ് പൊലീസ് നൽകുന്ന വിശദീകരണം.
11 വയസുമാത്രമാണ് കുട്ടിയുടെ പ്രായം. ഒഴിവ് സമയങ്ങളിൽ അടുത്തുള്ള കൂട്ടുകാരന്റെ വീട്ടിൽ കളിക്കാനെത്തുമായിരുന്നു. ഇത് മുതലെടുത്ത് കൂട്ടുകാരന്റെ അഛൻ പീഡനത്തിനിരയാക്കുകയായിരുന്നു. താൻ പൊലീസ് ആണെന്നു പറഞ്ഞാണ് പ്രതി കുട്ടിയെ വിശ്വസിപ്പിച്ചിരുന്നത്.
പലപ്പോഴും കുട്ടിയെ അടുത്ത് വിളിച്ചിരുത്തി അശ്ലീല ഫോട്ടോകളും വീഡിയോകളും കാണിച്ചുകൊടുക്കുമായിരുന്നു. ഈ സമയങ്ങളിലെല്ലാം കുട്ടി ഒഴിഞ്ഞു മാറുകയായിരുന്നു. നാലോ അഞ്ചോ തവണ ഇയാളുടെ കെണിയിൽ നിന്നും മുമ്പ് രക്ഷപ്പെട്ടിരുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. കൂട്ടുകാരനെ തേടി മറ്റൊരു ദിവസം വീട്ടിൽ എത്തിയപ്പോഴാണ് പ്രതി കുട്ടിയെ ബലമായി പിഡിച്ച് അശ്ലീല ചിത്രങ്ങൾ കാണിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തത്. ഈ സമയം മറ്റാരും ഇയാളുടെ വീട്ടിലുണ്ടായിരുന്നില്ല.
തിരിച്ച് വീട്ടിലെത്തിയ കുട്ടി വിവരം അമ്മയോട് പറഞ്ഞു. അമ്മ കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് മുമ്പും പലതവണ കെണിയിൽ നിന്നും രക്ഷപ്പെട്ടതായി കുട്ടി പറഞ്ഞത്. അമ്മ അടുത്ത ബന്ധുക്കളോടും അയൽവാസികളോടും വിവരം അറിയിച്ചു. തുടർന്ന് ഇവർ ചൈൽഡ് ലൈൻ ടോൾഫ്രീ നമ്പറിൽ പരാതിപ്പെടുകയായിരുന്നു.
മലപ്പുറം ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയെ കൗൺസിലിംങിന് വിധേയമാക്കിയപ്പോഴാണ് പീഡനത്തിന്റെ ക്രൂരത വ്യക്തമായത്. ചൈൽഡ് ലൈൻ കാടാമ്പുഴ പൊലീസിൽ റിപ്പോർട്ട് സമർപ്പിച്ചതനുസരിച്ചാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.
ലക്ഷദ്വീപ് സ്വദേശിയായ ഹനീഫ ഇരുപത് വർഷം മുമ്പ് ഇവിടെ എത്തിയതാണ്. വിവാഹം കഴിച്ച് പിന്നീട് ഇവിടെ താമസിച്ചു വരികയാണ്. സാമൂഹ്യ രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചു വരുന്ന ആളുകൂടിയാണ് പ്രതി. ഐപിസി 377 3(എ), 4,5 (കെ), 6,11, (3), പോക്സോ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. വളാഞ്ചേരി സിഐ ആണ് കേസ് അന്വേഷിക്കുന്നത്.