- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴു വയസുകാരിയെ പീഡിപ്പിച്ച ശേഷം രക്തസ്രാവം തടയാൻ പഞ്ഞിക്കഷ്ണം തിരുകി കയറ്റിയ ക്രൂരനായ പൂജാരി അറസ്റ്റിൽ; പ്രതി മണികണ്ഠനെ അറസ്റ്റു ചെയ്തത് അശ്വതി ജ്വാലയുടെ ഇടപെടലിനാൽ; ബ്രാഹ്മണ സമുദായത്തിന് മാനക്കേടാകുമെന്ന് പറഞ്ഞ് മറച്ചുവെക്കപ്പെട്ട സംഭവത്തിൽ ഉചിതമായ ഇടപെടൽ നടത്തി ഡിജിപിയും
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴു വയസുകാരിയായ പെൺകുട്ടി ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയ ക്ഷേത്രപൂജാരി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്. ഇയാളെ ഫോർട്ട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകുന്നേരത്തോടെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കുട്ടിയുടെ മാതാവ് നൽകിയ പരാതിയ തുടർന്നാണ് വിഷയത്തിൽ പൊലീസ് നടപടി. അതിക്രൂരമായ പീഡന കേസ് പുറത്തുകൊണ്ടുവന്നത് സാമൂഹ്യപ്രവർത്തക അശ്വതി ജ്വാലയുടെ ഇടപെടലിനെ തുടർന്നായിരുന്നു. അശ്വതിയുമായി സംസാരിച്ച് സംഭവത്തെ കുറിച്ച് മറുനാടൻ മലയാൡവാർത്തയാക്കിയിരുന്നു. ഇതോടെ ഡിജിപി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടു. ഏഴുവയസായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം രക്തസ്രാവം തടയാൻ പഞ്ഞിക്കഷ്ണം ജനനേന്ദ്രിയത്തിൽ തിരുകി കയറ്റിയറ്റുകയാണ് പൂജാറിയായ മണികണ്ഠൻ ചെയ്തത് ചെയ്തത്. നവംബർ മാസത്തിൽ നടന്ന ഈ പീഡന വിവരം പുറത്തുവന്നത് ഒരു മാസം മുമ്പ് ഡോക്ടർ നടത്തിയ പരിശോധനയിലാണ്. തിരുവനന്തപുരത്തെ തമിഴ് ബ്രാഹ്മണ അഗ്രഹാരത്തിലുള്ള കുടുംബത്തിലെ പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. വ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴു വയസുകാരിയായ പെൺകുട്ടി ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയ ക്ഷേത്രപൂജാരി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്. ഇയാളെ ഫോർട്ട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകുന്നേരത്തോടെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കുട്ടിയുടെ മാതാവ് നൽകിയ പരാതിയ തുടർന്നാണ് വിഷയത്തിൽ പൊലീസ് നടപടി. അതിക്രൂരമായ പീഡന കേസ് പുറത്തുകൊണ്ടുവന്നത് സാമൂഹ്യപ്രവർത്തക അശ്വതി ജ്വാലയുടെ ഇടപെടലിനെ തുടർന്നായിരുന്നു. അശ്വതിയുമായി സംസാരിച്ച് സംഭവത്തെ കുറിച്ച് മറുനാടൻ മലയാൡവാർത്തയാക്കിയിരുന്നു. ഇതോടെ ഡിജിപി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടു.
ഏഴുവയസായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം രക്തസ്രാവം തടയാൻ പഞ്ഞിക്കഷ്ണം ജനനേന്ദ്രിയത്തിൽ തിരുകി കയറ്റിയറ്റുകയാണ് പൂജാറിയായ മണികണ്ഠൻ ചെയ്തത് ചെയ്തത്. നവംബർ മാസത്തിൽ നടന്ന ഈ പീഡന വിവരം പുറത്തുവന്നത് ഒരു മാസം മുമ്പ് ഡോക്ടർ നടത്തിയ പരിശോധനയിലാണ്. തിരുവനന്തപുരത്തെ തമിഴ് ബ്രാഹ്മണ അഗ്രഹാരത്തിലുള്ള കുടുംബത്തിലെ പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. വീട്ടിൽ ഏത് സമയവും കയറിചെല്ലാറുള്ള പൂജാരിയായ അയൽവാസിയാണ് ക്രൂരത പ്രവർത്തിച്ചത്.
സംഭവം നടന്ന് മൂന്നുമാസമായി കുട്ടി പ്രകടിപ്പിക്കുന്ന അസ്വസ്ഥതകൾക്ക് ഒടുവിൽ ശിശുരോഗവിദഗ്ധനെ കാണിച്ചപ്പോൾ പീഡനവിവരം പുറത്തു വന്നത്. ബ്രാഹ്മണ സമുദായത്തിൽ പെട്ട കുടുംബം സമുദായത്തെ ഭയന്ന് സംഭവം രഹസ്യമാക്കി വെക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് രഹസ്യമായി അറിഞ്ഞാണ് അശ്വതി കുട്ടിയുടെ വീട്ടുകാരുമായി സംസാരിക്കുന്നത്. വീടിനു തൊട്ടടുത്തുള്ള വ്യക്തിയാണ് ഇത് ചെയ്തതെന്ന് ബോധ്യമായെങ്കിലും പരാതി നൽകാൻ ആ അമ്മ തയ്യാറായിരുന്നില്ല. സമുദായത്തിനുള്ളിൽ നിന്നുള്ള സമ്മർദ്ദത്താലാണ് പൊലീസിനെ സമീപിക്കാനോ പുരാതി നല്കാനോ അവർ തയ്യാറാകാതിരുന്നത്. ഒടുവിൽ അശ്വതിയുടെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞദിവസം ഫോർട്ട് പൊലീസ് സംഭവത്തിൽ കേസെടുത്തത്.
വീട്ടിൽ സ്വാതന്ത്ര്യത്തോടെ കയറിവരാൻ കഴിയുന്ന പൂജാരിയായ യുവാവാണ് കുട്ടിയെ പീഡിപ്പിച്ചത്. രക്തശ്രാവമുണ്ടായതോടെ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പഞ്ഞി തിരികി വെക്കുകയായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ തിരുവനന്തപുരത്തെ ഡോക്ടർമാരെ കാണിക്കുകയുണ്ടായി. എന്നാൽ, ഇൻഫെക്ഷനുള്ള മരുന്നുകൾ നൽകി തിരിച്ചയക്കുകയായിരുന്നു. പിന്നീട് കുടുംബം തമിഴ്‌നാട്ടിൽ പോയ വേളയിലാണ് അവിടെ ഡോക്ടറെ കാണിച്ചത്. വിശദമായ പരിശോധനയിലാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പഞ്ഞി തിരുകിയ നിലയിൽ കണ്ടത്. ഇതോടെയാണ് പീഡനവിവരം വീട്ടുകാരും അറിയുന്നത്.
സംഭവം അറിഞ്ഞെങ്കിലും സമുദായത്തിൽ നിന്നുള്ള എതിർപ്പുകൾ ഭയന്നും കുട്ടിയുടെ ഭാവിയെ ഓർത്തും കുടുംബം പരാതി നൽകാൻ തയ്യാറായില്ല. വെള്ളത്തിൽ മുക്കിക്കൊല്ലുമെന്ന് പീഡകൻ കുഞ്ഞിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവം അറിഞ്ഞതോടെയാണ് അശ്വതി വിഷയത്തിൽ ഇടപെടുന്നത്. ഇതോടെയാണ് അമ്മ പരാതി നൽകാൻ തയ്യാറായത്. എന്നാൽ, ഫോർട്ട് പൊലീസ് സ്റ്റേഷനിൽ അമ്മ നൽകിയ പരാതിയുമായി അശ്വതി എത്തിയപ്പോൾ പൊലീസ് ആദ്യം സ്വീകരിക്കാൻ മടി കാണിക്കുകയായിരുന്നു. അമ്മ നേരിട്ടെത്തി പരാതി നൽകണമെന്നും ആവശ്യപ്പെട്ടതായി അശ്വതി പറയുന്നു.
പിന്നീട് വനിതാ പൊലീസുകാരി നേരിട്ടെത്തി പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായതോടെയാണ ്പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തെ കുറിച്ച് ബാലാവകാശ കമ്മീഷൻ, ചൈൽഡ് ലൈൻ എന്നിവിടങ്ങളിലും പരാതി നൽകിയിട്ടുണ്ട്. മാനസികമായി തകർന്നിരിക്കുന്ന കുഞ്ഞിന് പഠനം മുന്നോട്ടു കൊണ്ടുപോകണമെന്നാണ് അഗ്രഹം. അതിന് എല്ലാവരുടെയും സഹായവും അശ്വജി അഭ്യർത്ഥിച്ചു.