മേരിക്കയുടെ ലോക പൊലീസ് പദവി നഷ്ടപ്പെട്ടുവെന്നും ആ സ്ഥാനം ചൈന കൈവശപ്പെടുത്തിയെന്നുമാണ് ഏറ്റവും പുതിയ സൂചന. അമേരിക്ക തന്നെ ഇക്കാര്യം സമ്മതിച്ചുവെന്ന് രഹസ്യ റിപ്പോർട്ടുണ്ട്.നിലവിൽ ചൈനയുമായി യുദ്ധം ചെയ്താൽ വിജയിക്കാൻ പ്രയാസമാണെന്ന് അമേരിക്ക സമ്മതിച്ചിട്ടുണ്ടത്രെ.ഇതിനാൽ കടലിടുക്കുകളിൽ യുദ്ധാന്തരീക്ഷം രൂപപ്പെടുമ്പോഴും യുദ്ധം ഒഴിവാക്കാനുള്ള നീക്കങ്ങൾ തകൃതിയാകുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള യുദ്ധമുണ്ടായാൽ ഇപ്പോൾ റെഡ് ആർമിയുടെ ശക്തിയാൽ ചൈന വിജയിക്കുമെന്ന് അമേരിക്കൻ കമാൻഡർമാർ ഭയപ്പെടുന്നുണ്ടെന്നാണ് സൂചന.

ചൈനയടക്കമുള്ള വിവിധ രാജ്യങ്ങൾ ഭാഗഭാക്കായ സൗത്ത് ചൈന കടൽ പ്രശ്‌നത്തിൽ തീവ്രവും ശക്തവുമാ രീതിയിലുള്ള ട്രംപിന്റെ ഇടപെടൽ ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. വിഭവസമൃദ്ധമായ ഈ മേഖലയെ ലക്ഷ്യം വച്ചുള്ള അമേരിക്കയുടെ നീക്കത്തിന് ചൈന തിരിച്ചടിച്ചാൽ തോൽക്കുമെന്ന് ട്രംപിന് വിദഗ്ദ്ധർ ഉപദേശം നൽകിയിട്ടുമുണ്ട്. ചൈനയുടെ ജിപിങ് ഭരണകൂടം ഈ പ്രദേശത്ത് കൃത്രിമ ദ്വീപുകളും റൺവേയും നിർമ്മിച്ച് പ്രവർത്തനം ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇതിനെ സംരക്ഷിക്കാനായി മിസൈൽ പിന്തുണയുള്ള ശക്തമായ സൈന്യത്തെ യും ചൈന വിന്യസിച്ചിട്ടുണ്ട്.

ഇതിന്റെ ആകാശത്ത്കൂടി പറക്കുന്ന വിമാനങ്ങളെ വെടിവച്ചിടാനും സമീപത്ത് കൂടെ പോകുന്ന പടക്കപ്പലുകളെ മുക്കാനുമുള്ള മുന്നൊരുക്കങ്ങൾ ചൈന നടത്തിയിട്ടുമുണ്ട്. ഇത്തരത്തിൽ ഈ പ്രദേശത്തുള്ള ചൈനയുടെ എന്തിനും തയ്യാറായിട്ടുള്ള നീക്കങ്ങൾ അമേരിക്കൻ കമാൻഡർമാരിൽ കടുത്ത ഭീതിയാണ് ജനിപ്പിച്ചിരിക്കുന്നത്. അമേരിക്ക ഈ പ്രദേശത്ത് സാന്നിധ്യവും അധികാരവും വർധിപ്പിക്കാൻ ശ്രമിച്ചാൽ കടുത്ത യുദ്ധത്തിലൂടെ തുരത്തിയോടിക്കുമെന്ന ശക്തമായ സൂചന ചൈന മാസങ്ങളായി നൽകി വരുന്നുമുണ്ട്. ലോകത്തിലെ ഒരു പ്രമുഖ നാവികശക്തിയായ അമേരിക്കയെ ഇവിടെ നിന്നും കെട്ട് കെട്ടിക്കാമെന്ന കടുത്ത ആത്മവിശ്വാസവും ചൈന പ്രകടിപ്പിക്കുന്നുണ്ട്.

ഇവിടെ ചൈന ഗെയിം പൊസിഷനായ ഗോ എന്ന പ്ലേയിൽ ഏർപ്പെടുമ്പോൾ അമേരിക്ക പോക്കർ പ്ലെയറായിട്ടാണ് വർത്തിക്കുന്നതെന്ന് ചില ചൈനീസ് നിരീക്ഷകർ പറയുന്നുണ്ടെന്ന് യുഎസ് നേവിയിലെ വാർഫയർ ഓഫീസറായ കമാൻഡർ തോമസ് ഷുഗാർട്ട് വെളിപ്പെടുത്തുന്നത്. ഇവിടെ സംഘർഷമുണ്ടായാൽ ചൈന മേൽക്കൈ നേടുമെന്നും അമേരിക്കയ്ക്ക് പരാജിതരായി മടങ്ങേണ്ടി വരുമെന്നും അദ്ദേഹം ഉത്കണ്ഠപ്പെടുന്നുണ്ട്. അതിനാൽ ഇവിടുത്തെ ഉരസലുകൾ യുദ്ധത്തിലേക്ക് വഴിമാറാതിരിക്കില്ലെന്ന് അമേരിക്കയ്ക്ക് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു.

ഇവിടെ ചൈനയുടെ അധീശത്വം അവസാനിപ്പിക്കാൻ ഹൈ ടെക്ക് ആയുധങ്ങൾ അമേരിക്ക വിന്യസിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം നിർദേശിക്കുന്നു. ചൈന സാങ്കേതിക തികവാർന്ന ആയുധങ്ങൾ ഇവിടെ വിന്യസിക്കുന്നത് അവഗണിച്ചാൽ അത് ട്രംപിന്റെ സൈന്യത്തിന്റെ തോൽവിക്ക് വഴിമരുന്നിടുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇവിടെ ചൈന നിർമ്മിച്ചിരിക്കുന്ന കൃത്രിമ ദ്വീപുകളിൽ 10,000 അടി നീളമുള്ള റൺവേകളും യുദ്ധക്കപ്പലുകൾക്കുള്ള തുറമുഖങ്ങളും ഫൈറ്റേർസിനും ബോംബേർസിനും ചാരവിമാനങ്ങൾക്കുമുള്ള ഹാംഗറുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതിലൊരു ദ്വീപായ മിസ്ചീഫ് റീഫിന് ഏതാണ്ട് വാഷിങ്ടൺ ഡിസിയുടെ അത്ര വലുപ്പമുണ്ട്. നിലവിൽ ചൈന ഇവിടെ കടലിൽ പൊങ്ങിക്കിടക്കുന്ന ന്യൂക്ലിയർ പവർ പ്ലാന്റുകൾ സ്ഥാപിക്കാനാണൊരുങ്ങുന്നത്. ഇതും ഇവിടെ അമേരിക്കയ്ക്ക് കടുത്ത ഭീഷണി ഉയർത്തും.