- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആണവദാതാക്കളുടെ ഗ്രൂപ്പിൽ ഇന്ത്യ അംഗമാകുന്നതിന് തടയിടുന്നത് ചൈന; ഇന്ത്യയ്ക്ക് നൽകുന്ന ആനുകൂല്യം പാക്കിസ്ഥാനും നൽകണമെന്ന് ചൈനയുടെ കടുംപിടിത്തം; സ്ഥാനമൊഴിയുംമുമ്പ് രഹസ്യങ്ങൾ വെളിപ്പെടുത്തി ഒബാമ ഭരണകൂടം
വാഷിങ്ടൺ: ആണവ ദാതാക്കളായ രാഷ്ട്രങ്ങളുടെ (എൻഎസ്ജി) ഗ്രൂപ്പിൽ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ എതിർക്കുന്നത് ചൈനയെന്ന് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് ഒബാമ ഭരണകൂടത്തിന്റെ വെളിപ്പെടുത്തൽ. എൻഎസ്ജിയിൽ അംഗത്വം നേടാൻ ഇന്ത്യ അടുത്തകാലത്ത് ഊർജിതമായി ശ്രമം നടത്തിയിരുന്നെങ്കിലും അവസാന നിമിഷമാണ് അതിനുള്ള സാഹചര്യം വഴിമാറിയത്. ഇത് ചൈനയുടെ ഇടപെടൽ മൂലമായിരുന്നുവെന്നും ഇന്ത്യക്ക് ഈ വിഷയത്തിൽ നൽകുന്ന ഏതൊരു ആനുകൂല്യവും പാക്കിസ്ഥാനും നൽകണമെന്ന് ചൈന നിർബന്ധം പിടിച്ചതോടെയാണ് ഇന്ത്യക്ക് ഗ്രൂപ്പിൽ അംഗത്വം ലഭിക്കാതെ പോയതെന്നുമാണ് ഇതോടെ സ്ഥിരീകരിക്കപ്പെടുന്നത്. പാക്കിസ്ഥാനിൽ വ്യവസായ താൽപര്യങ്ങളുള്ള ചൈന ഇന്ത്യക്ക് പ്രതികൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. അതേസമയം, താമസിയാതെ ഇന്ത്യക്ക് ഗ്രൂപ്പിൽ അംഗത്വം ലഭിക്കാൻ അവസരമൊരുങ്ങുമെന്നും അഭിപ്രായം ഉയരുന്നുണ്ട്. ആണവ നിർവ്യാപന കരാറിൽ ഒപ്പിടാത്ത ഒരു രാജ്യം എൻപിടിയിൽ ഒപ്പിടാത്ത മറ്റൊരു രാജ്യത്തിന് എൻഎസ്ജി അംഗത്വം ലഭിക്കുന്നതിനു തടസ്സം നിൽക്
വാഷിങ്ടൺ: ആണവ ദാതാക്കളായ രാഷ്ട്രങ്ങളുടെ (എൻഎസ്ജി) ഗ്രൂപ്പിൽ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ എതിർക്കുന്നത് ചൈനയെന്ന് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് ഒബാമ ഭരണകൂടത്തിന്റെ വെളിപ്പെടുത്തൽ. എൻഎസ്ജിയിൽ അംഗത്വം നേടാൻ ഇന്ത്യ അടുത്തകാലത്ത് ഊർജിതമായി ശ്രമം നടത്തിയിരുന്നെങ്കിലും അവസാന നിമിഷമാണ് അതിനുള്ള സാഹചര്യം വഴിമാറിയത്.
ഇത് ചൈനയുടെ ഇടപെടൽ മൂലമായിരുന്നുവെന്നും ഇന്ത്യക്ക് ഈ വിഷയത്തിൽ നൽകുന്ന ഏതൊരു ആനുകൂല്യവും പാക്കിസ്ഥാനും നൽകണമെന്ന് ചൈന നിർബന്ധം പിടിച്ചതോടെയാണ് ഇന്ത്യക്ക് ഗ്രൂപ്പിൽ അംഗത്വം ലഭിക്കാതെ പോയതെന്നുമാണ് ഇതോടെ സ്ഥിരീകരിക്കപ്പെടുന്നത്. പാക്കിസ്ഥാനിൽ വ്യവസായ താൽപര്യങ്ങളുള്ള ചൈന ഇന്ത്യക്ക് പ്രതികൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. അതേസമയം, താമസിയാതെ ഇന്ത്യക്ക് ഗ്രൂപ്പിൽ അംഗത്വം ലഭിക്കാൻ അവസരമൊരുങ്ങുമെന്നും അഭിപ്രായം ഉയരുന്നുണ്ട്.
ആണവ നിർവ്യാപന കരാറിൽ ഒപ്പിടാത്ത ഒരു രാജ്യം എൻപിടിയിൽ ഒപ്പിടാത്ത മറ്റൊരു രാജ്യത്തിന് എൻഎസ്ജി അംഗത്വം ലഭിക്കുന്നതിനു തടസ്സം നിൽക്കരുതെന്നാണ് എൻഎസ്ജിയുടെ മുൻ ചെയർമാൻ റാഫേൽ മരിയാനോ ഗ്രോസി തയാറാക്കിയ റിപ്പോർട്ടിൽ നിർദേശിച്ചത്. എൻഎസ്ജിയുടെ ഇപ്പോഴത്തെ ചെയർമാന്റെ അനുമതിയോടെ തയാറാക്കിയ റിപ്പോർട്ടായതിനാൽ നിർദേശത്തിന് ഔദ്യോഗിക സ്വഭാവം കൈവരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഇസ്രയേലുമാണ് എൻപിടിയിൽ ഒപ്പിടാത്ത രാജ്യങ്ങൾ.
യുഎസ്. ഇന്ത്യയ്ക്ക് അംഗത്വം നൽകുന്ന കാര്യത്തിൽ ഒറ്റപ്പെട്ട നിലപാട് സ്വീകരിക്കുന്നത് ചൈനയാണെന്നത് വ്യക്തമാണെന്ന് യുഎസ് ഉദ്യോഗസ്ഥയാണ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അധികാരമേൽക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് നിലവിലുള്ള ഒബാമ ഭരണകൂടത്തിന്റെ അഭിപ്രായപ്രകടനം.
ഇന്ത്യയുടെ എൻഎസ്ജി അംഗത്വവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഒബാമ നിലപാട് വ്യക്തമാക്കിയതാണ്. ഇന്ത്യയുടെ അംഗത്വത്തിന് യുഎസിന്റെ പൂർണ പിന്തുണയുണ്ട്. പക്ഷേ, ചൈനയാണ് എതിർപ്പ് പ്രകടിപ്പിക്കുന്നത്. വിഷയത്തിൽ ഇന്ത്യയുമായി ചേർന്നു പ്രവർത്തിച്ചിരുന്നു. ശ്രമങ്ങൾ തുടരും. ഇപ്പോൾ മികച്ച പാതയിലൂടെയാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ അസിസ്റ്റന്റ് സെക്രട്ടറി ദേശായ് ബിസ്!വാൽ പറഞ്ഞു.
ആണവ നിർവ്യാപന കരാറിൽ (എൻപിടി) ഒപ്പിടാതെ തന്നെ എൻഎസ്ജി അംഗത്വം നേടാൻ ഇന്ത്യയ്ക്കു വഴിയൊരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് അംഗത്വം നൽകുകയും അതേസമയം ഇന്ത്യയെപ്പോലെതന്നെ എൻപിടിയിൽ ഒപ്പിടാത്ത പാക്കിസ്ഥാന് അംഗത്വം നൽകാതിരിക്കുകയും ചെയ്യുന്ന ഒരു നിർദേശമാണ് ഉരുത്തിരിയുന്നത്. എന്നാൽ, ഇന്ത്യയ്ക്ക് നൽകുന്ന ഏതു ആനുകൂല്യവും പാക്കിസ്ഥാനും ബാധകമാണെന്നാണ് ചൈനയുടെ നിലപാട്.