ന്യൂഡൽഹി: ചൈന ഓപ്പൺ പുരുഷ, വനിതാ വിഭാഗം ബാഡ്മിന്റണിൽ ഇന്ത്യയുടെ കെ.ശ്രീകാന്തും സൈന നേവാളും ഫൈനലിൽ പ്രവേശിച്ചു. ചൈനയിലെ ഫുഷുവിൽ നടന്ന സെമിഫൈനലിൽ ലോക റാങ്കിംഗിൽ പതിനേഴാം സ്ഥാനക്കാരിയായ ചൈനയുടെ ലി സിനിനെ 21-17 21-17എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് സൈന ഫൈനലിൽ കടന്നത്. കൊറിയയുടെ അഞ്ചാം സീഡ് ബേ യോൻ ജുവും ജപ്പാന്റെ അകാനെ യമഗുച്ചിയും തമ്മിലുള്ള മത്സരത്തിലെ വിജയിയാണ് ഫൈനലിൽ സൈനയുടെ എതിരാളി.

ലോകറാങ്കിംഗിൽ പതിനാറാം സ്ഥാനത്തുള്ള ശ്രീകാന്ത് ഫൈനലി, രണ്ട് തവണ ഒളിന്പിക് ചാമ്പ്യനും അഞ്ചു തവണ ലോക ചാന്പ്യനുമായ ലീ ഡാനിനെയാണ് നേരിടുക.