- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ ആക്രമിച്ചു കൊണ്ടേയിരിക്കുന്ന ഭീകരന്മാരെ കുറിച്ച് പോലും മിണ്ടാൻ ഇന്ത്യയ്ക്ക് അവകാശമില്ലാതെ ഐക്യരാഷ്ട്രസഭാ നിയമങ്ങൾ! പത്താൻകോട്ട് അടക്കം നിരവധി ആക്രമണങ്ങളുടെ സൂത്രധാനരൻ മസൂദിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ രണ്ടാമതും വീറ്റോ ചെയ്ത് ചൈന; ഇനി വിഷയം ഉന്നയിക്കാൻ പോലും ആറ് മാസം കാത്തിരിക്കണം
ന്യൂയോർക്ക്: ഭീകരതയ്ക്ക് വളം വെയ്ക്കുന്ന പാക്കിസ്ഥാന് ചൂട്ടുപിടിക്കുന്ന നിലപാട് അമേരിക്ക തുടങ്ങിയിട്ട് കാലം കുറേയായി. ഇന്ത്യയെന്ന ശക്തിയുടെ വളർച്ചയ്ക്ക് വിഘാതമായിരിക്കുന്ന കാശ്മീർ പ്രശ്‌നത്തിൽ പലപ്പോഴും പാക്കിസ്ഥാന് പിന്തുണയ്ക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചു പോന്നത്. ഇപ്പോഴും ചൈനയുടെ പാക്കിസ്ഥാൻ സ്‌നേഹമാണ് ഇന്ത്യയ്ക്ക് വിനയാകുന്നത്. ഇന്ത്യയെ നിരന്തരം ആക്രമിക്കുന്ന ഭീകരന്മാർക്കെതിരെ മിണ്ടാൻ പോലും കഴിയാത്ത വിധത്തിലാണ് അമേരിക്കൻ സമ്മർദ്ദം രാജ്യത്തിന് മേൽ മുറുകുന്നത്. ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിന് യുഎന്നിൽ വീണ്ടും തടസവാദവുമായി ചൈന എത്തിയാണ് ഇന്ത്യൻ നീക്കങ്ങൾക്ക് തിരിച്ചടിയായത്. ചൈനയുടെ മുൻനടപടിയുടെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് പുതിയ നീക്കം. വീറ്റോ അധികാരം ഉപയോഗിച്ചാണ് മസൂദ് അസറിനെതിരായ യുഎന്നിലെ നീക്കത്തെ ചൈന തടഞ്ഞത്. ഇനി ഈ വിഷയത്തിൽ ഇന്ത്യയുടെ അപേക്ഷ ആറുമാസത്തിനുശേഷമേ പരിഗണിക്കൂ. പഠാൻകോട്ട് ഭീകരാക്രമണക്കേസിന്റെ മുഖ്യ സൂത്രധാരനെന്നു കരുതപ്പ
ന്യൂയോർക്ക്: ഭീകരതയ്ക്ക് വളം വെയ്ക്കുന്ന പാക്കിസ്ഥാന് ചൂട്ടുപിടിക്കുന്ന നിലപാട് അമേരിക്ക തുടങ്ങിയിട്ട് കാലം കുറേയായി. ഇന്ത്യയെന്ന ശക്തിയുടെ വളർച്ചയ്ക്ക് വിഘാതമായിരിക്കുന്ന കാശ്മീർ പ്രശ്‌നത്തിൽ പലപ്പോഴും പാക്കിസ്ഥാന് പിന്തുണയ്ക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചു പോന്നത്. ഇപ്പോഴും ചൈനയുടെ പാക്കിസ്ഥാൻ സ്‌നേഹമാണ് ഇന്ത്യയ്ക്ക് വിനയാകുന്നത്. ഇന്ത്യയെ നിരന്തരം ആക്രമിക്കുന്ന ഭീകരന്മാർക്കെതിരെ മിണ്ടാൻ പോലും കഴിയാത്ത വിധത്തിലാണ് അമേരിക്കൻ സമ്മർദ്ദം രാജ്യത്തിന് മേൽ മുറുകുന്നത്.
ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിന് യുഎന്നിൽ വീണ്ടും തടസവാദവുമായി ചൈന എത്തിയാണ് ഇന്ത്യൻ നീക്കങ്ങൾക്ക് തിരിച്ചടിയായത്. ചൈനയുടെ മുൻനടപടിയുടെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് പുതിയ നീക്കം. വീറ്റോ അധികാരം ഉപയോഗിച്ചാണ് മസൂദ് അസറിനെതിരായ യുഎന്നിലെ നീക്കത്തെ ചൈന തടഞ്ഞത്. ഇനി ഈ വിഷയത്തിൽ ഇന്ത്യയുടെ അപേക്ഷ ആറുമാസത്തിനുശേഷമേ പരിഗണിക്കൂ.
പഠാൻകോട്ട് ഭീകരാക്രമണക്കേസിന്റെ മുഖ്യ സൂത്രധാരനെന്നു കരുതപ്പെടുന്ന മസൂദ് അസ്ഹറിനെ യുഎൻ രാജ്യാന്തര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഇന്ത്യയുടെ താൽപര്യം. ഭീകരസംഘടന എന്ന നിലയിലും ആഗോള ഭീകരസംഘടനയായ അൽ ഖായിദയുമായുള്ള ബന്ധത്തിന്റെ പേരിലും ജയ്‌ഷെ മുഹമ്മദിനെ 2001ൽ തന്നെ യുഎൻ രക്ഷാസമിതി ഉപരോധപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ജയ്‌ഷെ മുഹമ്മദ് തലവനെയും യുഎൻ രാജ്യാന്തര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. എന്നാൽ ചൈന ഇതിനെ എതിർത്തു. അസ്ഹറിനെ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ യുഎന്നിൽ ആവശ്യപ്പെട്ടപ്പോഴും ചൈന എതിർത്തിരുന്നു. അസ്ഹറിനെതിരെ നടപടിക്കു മതിയായ കാരണങ്ങളില്ലെന്നാണ് ചൈനയുടെ നിലപാട്.
അതിനിടെ നിയന്ത്രണരേഖയിൽ ആക്രമണമുണ്ടായത് നേരിട്ട് കണ്ടിട്ടില്ലെന്ന യു.എൻ വാദം തള്ളി ഇന്ത്യയും രംഗത്തെത്തി. ആരെങ്കിലും കണ്ടോ ഇല്ലയോ എന്നതുകൊണ്ട് മാത്രം യാഥാർഥ്യം ഇല്ലാതാകില്‌ളെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ സെയ്ദ് അക്‌ബറുദ്ദീൻ പറഞ്ഞു. നിയന്ത്രണരേഖയിൽ നിരീക്ഷണ ദൗത്യമുള്ള യു.എന്നിന്റെ ഇന്ത്യപാക് സൈനിക സംഘം ഇന്ത്യയുടെ മിന്നലാക്രമണം നേരിൽ കണ്ടിട്ടില്ലെന്ന് കഴിഞ്ഞദിവസം യു.എൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് ആണ് പറഞ്ഞത്. ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്‌ളെന്ന വാദമാണ് പാക്കിസ്ഥാനും ഉന്നയിക്കുന്നത്.
അതേസമയം ആര് നിഷേധിച്ചാലും യാഥാർഥ്യം യാഥാർഥ്യം തന്നെയാണെന്ന് അക്‌ബറുദ്ദീൻ വ്യക്തമാക്കി. ഇന്ത്യയുടെ ആക്രമണത്തെതുടർന്ന് യു.എന്നിൽ പാക്കിസ്ഥാൻ വിഷയം ഉന്നയിച്ചെങ്കിലും അവർക്ക് ഏതെങ്കിലും ലോകരാജ്യങ്ങളുടെ പിന്തുണ കിട്ടിയോ എന്ന് അദ്ദേഹം ചോദിച്ചു. ഏതെങ്കിലും രാജ്യം അവരെ പിന്തുണച്ച് രംഗത്തുവന്നിട്ടില്ല. ഈ വിഷയത്തിൽ തുടർ ചർച്ചകൾ നടന്നതായി ശ്രദ്ധയിൽപെട്ടിട്ടില്‌ളെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ സമാധാനാന്തരീക്ഷം വഷളാക്കുന്നതിന് ഉത്തരവാദി ഇന്ത്യയാണെന്ന് പാക്കിസ്ഥാൻ യു.എന്നിൽ ആരോപിച്ചു. തങ്ങൾ പരമാവധി സംയമനം പാലിക്കുമെന്നും എന്നാൽ, കടന്നാക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധി മലീഹ ലോധി സെക്രട്ടറി ജനറൽ ബാൻ കി മൂണിനെ ധരിപ്പിച്ചു. ഇന്ത്യ നിയന്ത്രണരേഖയിൽ മിന്നലാക്രമണം നടത്തിയിട്ടില്ല. എന്നാൽ, അതിർത്തി ലംഘിച്ചുവെന്ന് അവർതന്നെ സമ്മതിച്ചിരിക്കുകയാണ്. കശ്മീരിലെ ആഭ്യന്തരപ്രശ്‌നങ്ങളിൽനിന്ന് അന്താരാഷ്ട്ര ശ്രദ്ധതിരിക്കാനാണ് ഇന്ത്യ ഇപ്പോൾ പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നതെന്നും ലോധി ആരോപിച്ചു.
പ്രശ്‌നങ്ങൾക്ക് നയതന്ത്രരീതികളിലൂടെയും സംഭാഷണങ്ങളിലൂടെയും സമാധാനപരമായ പരിഹാരം കാണാൻ ഇന്ത്യയും പാക്കിസ്ഥാനും തയാറാകണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങൾക്കും സ്വീകാര്യമാണെങ്കിൽ യു.എൻ അതിന് അവസരമൊരുക്കും. ഇന്ത്യപാക് സംഘർഷാന്തരീക്ഷം വളരുന്നതിൽ അതീവ ആശങ്കയിലാണെന്ന് സെക്രട്ടറി ജനറലിന്റെ വക്താവ് പറഞ്ഞു.