- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദലൈലാമയുടെ സന്ദർശനം ഇന്ത്യയുമായുള്ള ബന്ധം മോശമാകുമെന്ന് ചൈന; ദലൈലാമ ചൈനാ വിരുദ്ധ പ്രവർത്തനം നടത്തുന്നയാളെന്നും ചൈന; നയതന്ത്ര ബന്ധത്തിന് ദോഷം ചെയ്യുമെന്നും ചൈനീസ് വിദശകാര്യ വക്താവ്
ബീജിങ്: ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമയെ ഇന്ത്യൻ സന്ദർശനത്തിന് അനുവദിച്ചാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് ചൈന. അടുത്ത ആഴ്ച അരുണാചൽ പ്രദേശിലെത്തുന്ന ദലൈ ലാമയെ പ്രവേശിപ്പിക്കരുതെന്ന് രണ്ടാം തവണയാണ് ചൈന ആവശ്യപ്പെടുന്നത്. ദലൈ ലാമയുടെ സന്ദർശനം സംബന്ധിച്ച വാർത്തകളെ ഗൗരവത്തോടെയാണ് കാണുന്നത്. ഇന്ത്യ-ചൈന അതിർത്തിയുടെ കിഴക്കൻ ഭാഗത്തെ സംബന്ധിച്ച് ചൈനയുടെ നിലപാട് വ്യക്തമാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു. ദലൈ ലാമയും സംഘവും ചൈനാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏറെക്കാലമായി ഏർപ്പെട്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് ഇതിനെക്കുറിച്ച് വ്യക്തമായ അറിവുള്ളതാണ്. എന്നിട്ടും ഇപ്പോൾ ദലൈ ലാമയെ പ്രദേശം സന്ദർശിക്കാൻ ഇന്ത്യ ക്ഷണിച്ചിരിക്കുകയാണ്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് വലിയ ദോഷം ചെയ്യും- ലു കാങ് പറഞ്ഞു. ഏപ്രിൽ നാല് മുതൽ 13 വരെയാണ് ദലൈ ലാമ അരുണാചൽ പ്രദേശ് സന്ദർശിക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഇതുമായി ബന്ധപ്പെട്ട് ചൈന അഭിപ്രായപ്രകടനം നടത്തുന്ന
ബീജിങ്: ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമയെ ഇന്ത്യൻ സന്ദർശനത്തിന് അനുവദിച്ചാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് ചൈന. അടുത്ത ആഴ്ച അരുണാചൽ പ്രദേശിലെത്തുന്ന ദലൈ ലാമയെ പ്രവേശിപ്പിക്കരുതെന്ന് രണ്ടാം തവണയാണ് ചൈന ആവശ്യപ്പെടുന്നത്.
ദലൈ ലാമയുടെ സന്ദർശനം സംബന്ധിച്ച വാർത്തകളെ ഗൗരവത്തോടെയാണ് കാണുന്നത്. ഇന്ത്യ-ചൈന അതിർത്തിയുടെ കിഴക്കൻ ഭാഗത്തെ സംബന്ധിച്ച് ചൈനയുടെ നിലപാട് വ്യക്തമാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു. ദലൈ ലാമയും സംഘവും ചൈനാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏറെക്കാലമായി ഏർപ്പെട്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് ഇതിനെക്കുറിച്ച് വ്യക്തമായ അറിവുള്ളതാണ്. എന്നിട്ടും ഇപ്പോൾ ദലൈ ലാമയെ പ്രദേശം സന്ദർശിക്കാൻ ഇന്ത്യ ക്ഷണിച്ചിരിക്കുകയാണ്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് വലിയ ദോഷം ചെയ്യും- ലു കാങ് പറഞ്ഞു.
ഏപ്രിൽ നാല് മുതൽ 13 വരെയാണ് ദലൈ ലാമ അരുണാചൽ പ്രദേശ് സന്ദർശിക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഇതുമായി ബന്ധപ്പെട്ട് ചൈന അഭിപ്രായപ്രകടനം നടത്തുന്നത്. കഴിഞ്ഞ വർഷം സന്ദർശനം സംബന്ധിച്ച വാർത്ത പുറത്തുവന്നപ്പോഴും ചൈന പ്രതിഷേധം അറിയിച്ചിരുന്നു.അരുണാചൽ സന്ദർശനത്തിൽ തവാങിലെ ബുദ്ധവിഹാരത്തിൽ ദലൈ ലാമ പ്രസംഗിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയുമായി തർക്കം നിലനിൽക്കുന്ന സ്ഥലത്താണ് ബുദ്ധവിഹാരം എന്നാണ് ചൈന പറയുന്നത്. 2009ലെ ആഘോഷത്തിൽ ദലൈലാമ ഇവിടെ സന്ദർശനം നടത്തിയിരുന്നു.