- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിലെ എല്ലാ നിയമങ്ങളും ചൈനയിൽ അക്ഷരം പ്രതി നിർബന്ധം; ടേക്ക് ഓഫ് സമയത്ത് പാട്ട് കേട്ടതിനും ഫോണിൽ സംസാരിച്ചതിനും ഒക്കെ യാത്രക്കാരെ ജയിലിൽ അടച്ചത് അഞ്ചു ദിവസം വീതം
നിയമങ്ങൾ ലംഘിക്കപ്പെടാനുള്ളതാണെന്ന് എന്ന മനോഭാവം പുലർത്തുന്ന നമ്മൾക്ക് ചൈനയിലെ ഈ വിമാനസഞ്ചാരികൾക്ക് ജയിലിൽ കഴിയേണ്ടി വന്ന വാർത്ത കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം. ടേക്ക് ഓഫ് സമയത്ത് ഫോണിൽ സംസാരിച്ചതിനും പാട്ടുകേട്ടതിനും യാത്രക്കാരെ അഞ്ചു ദിവസമാണ് ജയിലിൽ അടച്ചത്. ബീജിംഗിൽ നിന്നുള്ള യാത്രക്കിടയിലും ഇവിടേയ്ക്കുള്ള യാത്രക്കിടയിലും ഇത്തരത്തിൽ വിമാനനിയമം പാലിക്കാത്ത യാത്രക്കാർക്കാണ് അഞ്ചു ദിവസം ജയിലിൽ കിടക്കേണ്ടി വന്നത്. മൂന്നു വിമാനയാത്രികർക്കാണ് നിയമം ലംഘിച്ചതിന്റെ പേരിൽ ജയിലിൽ പോകേണ്ടി വന്നത്. ഫെബ്രുവരി ആറിന് ഹീലോംഗ്ജിയാംഗ് പ്രവിശ്യയിൽ നിന്ന് ബീജിംഗിലേക്കുള്ള യാത്രക്കിടയിൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ പാട്ടു കേട്ടതിനാൽ ഒരു യാത്രക്കാരെ സിവിൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ ജയിൽ ശിക്ഷ നൽകിയത്. വാംഗ് എന്നു പേരുള്ള ഇയാളെ അഞ്ചു ദിവസത്തേക്ക് ജയിൽ അടയ്ക്കുകയായിരുന്നു. ഇതേ രീതിയിലുള്ള കുറ്റം ചെയ്തതിന്റെ പേരിലാണ് മറ്റു രണ്ടു യാത്രക്കാർക്കും ജയിൽ ശിക്ഷ നൽകിയത്. ഷാംഗ് എന്ന മറ്റൊരു യാത്രക്കാരൻ വിമാനത്തിനുള്ളിൽ
നിയമങ്ങൾ ലംഘിക്കപ്പെടാനുള്ളതാണെന്ന് എന്ന മനോഭാവം പുലർത്തുന്ന നമ്മൾക്ക് ചൈനയിലെ ഈ വിമാനസഞ്ചാരികൾക്ക് ജയിലിൽ കഴിയേണ്ടി വന്ന വാർത്ത കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം. ടേക്ക് ഓഫ് സമയത്ത് ഫോണിൽ സംസാരിച്ചതിനും പാട്ടുകേട്ടതിനും യാത്രക്കാരെ അഞ്ചു ദിവസമാണ് ജയിലിൽ അടച്ചത്. ബീജിംഗിൽ നിന്നുള്ള യാത്രക്കിടയിലും ഇവിടേയ്ക്കുള്ള യാത്രക്കിടയിലും ഇത്തരത്തിൽ വിമാനനിയമം പാലിക്കാത്ത യാത്രക്കാർക്കാണ് അഞ്ചു ദിവസം ജയിലിൽ കിടക്കേണ്ടി വന്നത്.
മൂന്നു വിമാനയാത്രികർക്കാണ് നിയമം ലംഘിച്ചതിന്റെ പേരിൽ ജയിലിൽ പോകേണ്ടി വന്നത്. ഫെബ്രുവരി ആറിന് ഹീലോംഗ്ജിയാംഗ് പ്രവിശ്യയിൽ നിന്ന് ബീജിംഗിലേക്കുള്ള യാത്രക്കിടയിൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ പാട്ടു കേട്ടതിനാൽ ഒരു യാത്രക്കാരെ സിവിൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ ജയിൽ ശിക്ഷ നൽകിയത്. വാംഗ് എന്നു പേരുള്ള ഇയാളെ അഞ്ചു ദിവസത്തേക്ക് ജയിൽ അടയ്ക്കുകയായിരുന്നു. ഇതേ രീതിയിലുള്ള കുറ്റം ചെയ്തതിന്റെ പേരിലാണ് മറ്റു രണ്ടു യാത്രക്കാർക്കും ജയിൽ ശിക്ഷ നൽകിയത്.
ഷാംഗ് എന്ന മറ്റൊരു യാത്രക്കാരൻ വിമാനത്തിനുള്ളിൽ വച്ച് ഫോൺ ഓഫ് ചെയ്യാൻ കൂട്ടാക്കാത്തതിനാണ് ജയിലിൽ അടച്ചത്. വിമാനയാത്രക്കിടെ അയാൾ ഫോൺ വിളിക്കാനും ശ്രമിച്ചുവെന്ന് വിമാനകമ്പനി അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി എട്ടിന് നിയൂ എന്ന മറ്റൊരു യാത്രക്കാരെയും മൂന്നു ദിവസത്തേക്ക് ജയിലിലേക്ക് അയച്ചിരുന്നു. ഇയാൾ ചെയ്ത കുറ്റം എന്താണെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഫോൺ സംബന്ധമായ നിബന്ധനകൾ പാലിക്കാത്തതിനാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.
വിമാനനിയമങ്ങൾ പാലിക്കുന്നതിൽ ചൈന വിട്ടുവീഴ്ച ചെയ്യാറില്ല എന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിൽ കയറുന്നവർ ഫോൺ ഓഫ് ചെയ്യണമെന്ന് ചൈന നിർബന്ധിക്കാറുണ്ട്. അതേസമയം ഇതേ നിബന്ധന ടാബ്ലറ്റുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും അവർ ബാധകമാക്കാറില്ല.