- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ പ്രഖ്യാപനങ്ങളൊക്കെ വെറും കൈയടിക്കുവേണ്ടി മാത്രമായിരുന്നോ? ഇന്ത്യയിൽ 60,000 കോടി മുടക്കുന്ന കാര്യം തങ്ങളാരും അറിഞ്ഞില്ലെന്നു ചൈനീസ് കമ്പനികൾ
ബീജിങ്: അധികാരത്തിലെത്തും മുമ്പും അധികാരം കൈയടക്കിയ ശേഷവും നരേന്ദ്ര മോദിയും ബിജെപിയും കൊട്ടിഘോഷിക്കുന്ന കാര്യങ്ങളൊക്കെ വെറും വാചകമടി മാത്രമായിരുന്നോ? പ്രധാനമന്ത്രിയായ ശേഷം പ്രഖ്യാപിച്ച കാര്യങ്ങളൊക്കെ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണോ എന്ന സംശയം നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദർശനത്തിനു ശേഷമാണ് ഉയരുന്നത്. ചൈന സന്ദർശിച്ച നരേന്ദ്
ബീജിങ്: അധികാരത്തിലെത്തും മുമ്പും അധികാരം കൈയടക്കിയ ശേഷവും നരേന്ദ്ര മോദിയും ബിജെപിയും കൊട്ടിഘോഷിക്കുന്ന കാര്യങ്ങളൊക്കെ വെറും വാചകമടി മാത്രമായിരുന്നോ? പ്രധാനമന്ത്രിയായ ശേഷം പ്രഖ്യാപിച്ച കാര്യങ്ങളൊക്കെ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണോ എന്ന സംശയം നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദർശനത്തിനു ശേഷമാണ് ഉയരുന്നത്. ചൈന സന്ദർശിച്ച നരേന്ദ്ര മോദി പറഞ്ഞത് ഇന്ത്യയിലേക്ക് 60,000 കോടി രൂപയുടെ നിക്ഷേപം വരുമെന്നാണ്. എന്നാൽ, ഇക്കാര്യം ചൈനയിലെ സർക്കാർ പോലും അറിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ചൈനയിലെ സർക്കാരിന്റെ ഔദ്യോഗിക മാദ്ധ്യമമായ ഗ്ലോബൽ ടൈംസാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ടു ചെയ്തു.
റിപ്പോർട്ടു പ്രകാരം മോദി പ്രഖ്യാപിച്ച ഇന്ത്യയിലേക്ക് 60,000 കോടി രൂപയുടെ ചൈനീസ് നിക്ഷേപം വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങും. മോദിയുടെ സന്ദർശനം പൂർത്തിയാക്കി രണ്ടു ദിവസത്തിന് ശേഷമാണ് ഗ്ലോബൽ ടൈംസ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ചൈനയുടെ ഭാഗത്തുനിന്ന് ഒരു നീക്കവും നടക്കുന്നില്ലെന്നുള്ള വിവരമാണ് പത്രം റിപ്പോർട്ട് ചെയ്തത്.
ചൈനീസ് കമ്പനികളുമായി 60,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ പ്രധാനമന്ത്രി ധാരണയിലെത്തിയെന്ന അവകാശവാദം പൊള്ളയാണെന്നും ചൈനീസ് കമ്പനികൾ ഇന്ത്യയിൽ നേരിട്ട് വിദേശ നിക്ഷേപം നടത്തുന്നതിനുള്ള ഒരു സൂചനയുമില്ലെന്നും ലേഖനത്തിൽ പറയുന്നു. ഗ്ലോബൽ ടൈംസിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന്റെ ജിഡിപി വളർച്ചയിൽ സ്ഥിരത കൈവരിക്കാനായാൽ മാത്രമേ സ്വകാര്യ കമ്പനികൾക്ക് ഇന്ത്യയോട് താൽപര്യം തോന്നുകയുള്ളുവെന്നാണ് ലേഖനം പറയുന്നത്. ആവശ്യത്തിന് വൈദ്യുതിയും ഗതാഗത സൗകര്യങ്ങളും ഇല്ലാത്ത ഇന്ത്യയിൽ നിക്ഷേപം നടത്തുകയെന്നത് സ്വകാര്യ കമ്പനികളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഗ്ലോബൽ ടൈംസ് പറയുന്നു. ഏതെങ്കിലും വിദേശരാജ്യം ഇന്ത്യയിൽ നിക്ഷേപം നടത്താൻ പോകുന്നുവെങ്കിൽ അത് സർക്കാർ നേരിട്ടുള്ള നിക്ഷേപത്തിന്റെ രൂപത്തിലായിരിക്കുമെന്നും സ്വകാര്യ കമ്പനികൾക്ക് ഇന്ത്യയിലുള്ള നിക്ഷേപത്തിൽ സന്ദേഹം മാത്രമേയുള്ളുവെന്നും ഗ്ലോബൽ ടൈംസ് ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രധാനമന്ത്രി മോദിയും ഇന്ത്യഗവൺമെന്റും ഇന്ത്യയിൽ നിക്ഷേപം നടത്താൻ കമ്പനികളോട് ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് യാഥാർഥ്യമാക്കുന്നത് എങ്ങനെയെന്ന കാര്യത്തിൽ വിശ്വാസ്യമായ ഒന്നും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് പത്രത്തിന്റെ വിലയിരുത്തൽ. മോദിയുടെ വിദേശ പര്യടനത്തിലൂടെ അധികാരനയതന്ത്രത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാക്കുന്നുവെന്ന തോന്നിൽ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും നിക്ഷേപം കൊണ്ടുവരുന്നതിൽ ഇത് പ്രയോജനം ചെയ്യുമെന്ന് ഉറപ്പില്ലെന്നും ഗ്ലോബൽ ടൈംസ് വിലയിരുത്തുന്നു.