- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളുകൂടിയെന്ന് പറഞ്ഞ് അമേരിക്കൻ വിമാനത്തിൽ നിന്ന് ചൈനക്കാരനായ ഡോക്ടറെ വലിച്ചിഴച്ച് പുറത്തിട്ടു; വീഡിയോ വൈറലായതോടെ ചൈനയിൽ അമേരിക്കക്കെതിരെ വൻ പ്രതിഷേധം; ചൈനയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് ബഹിഷ്‌കരിക്കാനും ആഹ്വാനം
വാഷിങ്ടൺ: യാത്രക്കാർ അധികമെന്ന കാരണത്താൽ യുഎസിലെ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽനിന്ന് ചൈനക്കാരനായ ഡോക്ടറെ വലിച്ച് പുറത്തിട്ടതായി പ്രചരിച്ച വീഡിയോയെ ചൊല്ലി ചൈനയിൽ വൻ അമേരിക്കൻ വിരുദ്ധ പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് അമേരിക്കൻ എയർലൈൻസിനെതിരെ പ്രതിഷേധം ഉയരുന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. അധിക ബുക്കിങ് നടന്നതിനാൽ സ്വമേധയാ വിമാനത്തിൽനിന്നു പുറത്തിറങ്ങാൻ നാലു യാത്രക്കാരോട് അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ നിർദ്ദേശം അനുസരിക്കാൻ യാത്രക്കാർ തയാറാകാത്തതിനെ തുടർന്ന് പുറത്താക്കേണ്ടവരെ അധികൃതർ തന്നെ തിരഞ്ഞെടുത്തു. ചൈനീസ് വംശജനായ ഡോക്ടറോടും ഭാര്യയോടും വിമാനത്തിൽനിന്നു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും തിങ്കളാഴ്ച ലൂയിസ് വില്ലയിൽ ജോലിയിൽ പ്രവേശിക്കേണ്ടതിനാൽ പുറത്തുപോകാനാകില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. പിന്നീട് ഡോക്ടറും ഭാര്യയും പ്രതിരോധിച്ചതോടെ ബലംപ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. ദയവായി ഇത്തരമൊരു നടപടി അവസാനിപ്പിക്കാൻ ഡോക്ടർ അപേക്ഷിച്ചതായും അങ്ങേയറ്റം ക്രൂരമായാണ് അധ
വാഷിങ്ടൺ: യാത്രക്കാർ അധികമെന്ന കാരണത്താൽ യുഎസിലെ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽനിന്ന് ചൈനക്കാരനായ ഡോക്ടറെ വലിച്ച് പുറത്തിട്ടതായി പ്രചരിച്ച വീഡിയോയെ ചൊല്ലി ചൈനയിൽ വൻ അമേരിക്കൻ വിരുദ്ധ പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് അമേരിക്കൻ എയർലൈൻസിനെതിരെ പ്രതിഷേധം ഉയരുന്നത്.
ഞായറാഴ്ചയായിരുന്നു സംഭവം. അധിക ബുക്കിങ് നടന്നതിനാൽ സ്വമേധയാ വിമാനത്തിൽനിന്നു പുറത്തിറങ്ങാൻ നാലു യാത്രക്കാരോട് അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ നിർദ്ദേശം അനുസരിക്കാൻ യാത്രക്കാർ തയാറാകാത്തതിനെ തുടർന്ന് പുറത്താക്കേണ്ടവരെ അധികൃതർ തന്നെ തിരഞ്ഞെടുത്തു. ചൈനീസ് വംശജനായ ഡോക്ടറോടും ഭാര്യയോടും വിമാനത്തിൽനിന്നു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും തിങ്കളാഴ്ച ലൂയിസ് വില്ലയിൽ ജോലിയിൽ പ്രവേശിക്കേണ്ടതിനാൽ പുറത്തുപോകാനാകില്ലെന്ന് ഡോക്ടർ വ്യക്തമാക്കി.
പിന്നീട് ഡോക്ടറും ഭാര്യയും പ്രതിരോധിച്ചതോടെ ബലംപ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. ദയവായി ഇത്തരമൊരു നടപടി അവസാനിപ്പിക്കാൻ ഡോക്ടർ അപേക്ഷിച്ചതായും അങ്ങേയറ്റം ക്രൂരമായാണ് അധികൃതർ പെരുമാറിയതെന്നും സഹയാത്രികർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു.
വിമാനത്തിന്റെ വരുമാന നഷ്ടം പരിഹരിക്കാൻ വേണ്ടിയാണ് അധിക ബുക്കിങ് അനുവദിക്കുന്നതെന്നും സാധാരണഗതിയിൽ ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാരും എത്തിച്ചേരാറില്ലെന്നും ഡോകടറും ഭാര്യയും സ്വമേധയാ ഇറങ്ങിപ്പോകാൻ തയാറാകാത്തതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയാണ് ചെയ്തതെന്നുമാണ് യുണൈറ്റെഡ് എയർലൈൻസിന്റെ വിശദീകരണം. പക്ഷേ, യാത്രക്കാരെ തിക്കിക്കയറ്റുന്ന രീതി പരീക്ഷിച്ചതിനെതിരെ വരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ചൈനക്കാരനായതിനാലാണ് തന്നെ വിമാനത്തിൽനിന്ന് പുറത്താക്കാൻ ശ്രമിച്ചതെന്ന് വീഡിയോയിൽ കണ്ടയാൾ പരാതിപ്പെട്ടതായി സഹയാത്രികനെ ഉദ്ധരിച്ച് ചില രാജ്യാന്തര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇയാൾ ചൈനീസ് വംശജനാണെന്ന് അവിടെയുള്ള മാധ്യമങ്ങളിലും വാർത്ത വന്നതോടെ, യാത്രക്കാരന് നേരിട്ട ദുരനുഭവത്തിനെതിരെ ചൈനയിലും പ്രതിഷേധമുയർന്നു. നേരത്തെ, സഹയാത്രികരിലൊരാൾ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സമൂഹമാധ്യമമായ ട്വിറ്ററിന്റെ ചൈനീസ് ബദലായ 'വെയ്‌ബോ'യിൽ മാത്രം ഡോക്ടറിനെ വലിച്ചിഴച്ചു പുറത്താക്കുന്നതിന്റെ വിഡിയോ കണ്ടത് കോടിക്കണക്കിന് ജനങ്ങളാണ്. ഒന്നര ലക്ഷത്തോളം ആളുകൾ ഇക്കാര്യത്തിൽ പ്രതികരണവും രേഖപ്പെടുത്തി. ഡോക്ടറിനും കുടുംബത്തിനും നേരിട്ടത് വംശീയാധിക്ഷേപമാണെന്ന തരത്തിലാണ് ചൈനയിൽ കൂടുതൽ ആളുകളും സംഭവത്തെ കണ്ടത്.
ചൈനയിലേക്ക് ഒട്ടേറെ സർവീസുകൾ നടത്തുന്ന യുണൈറ്റഡ് എയർലൈൻസിനെ ബഹിഷ്‌കരിക്കാനും സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനങ്ങളുണ്ടായി. 1986 മുതൽ ചൈനയിലേക്ക് സർവീസ് നടത്തിവരുന്ന യുണൈറ്റഡ് എയർലൈൻസിന് വൻതോതിൽ യാത്രക്കാരെ നഷ്ടപ്പെടാൻ ഈ സംഭവം ഇടയാക്കിയേക്കുമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ഇതിന് പിന്നാലെ ഓഹരിവിപണിയിലും വിമാനക്കമ്പനിയുടെ മൂല്യമിടിഞ്ഞു.
ഷിക്കാഗോ ഒഹെയ്‌ർ ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് ലൂയിസ്വില്ല കെന്റുക്കിയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസിന്റെ യുഎ 3411 നമ്പർ വിമാനത്തിലാണ് വിവാദം സൃഷ്ടിച്ച സംഭവമുണ്ടായത്. ടിക്കറ്റെടുത്തിട്ടും ഏഷ്യൻ വംശജനായ ഡോകടറെയും ഭാര്യയേയും അധികൃതർ ബലംപ്രയോഗിച്ച് പുറത്താക്കുകയായിരുന്നുവെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.