തിരുവനന്തപുരം: എട്ട് വർഷം പ്രണയിച്ച ശേഷം വിവാഹം ചെയ്ത യുവതി മധുവിധുവിന് പോയി വന്ന ശേഷം ഭർത്താവിന്റെ ആത്മാർത സുഹൃത്തുമൊത്ത് ഒളിച്ചോടി. കായംകുളം ചിങ്ങോലി സ്വദശേിയായ യുവാവിന് ഇപ്പോൾ നാണക്കേട് കാരണം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ബാല്യകാലം മുതലുള്ള സുഹൃത്തായ അയൽവാസി തന്നോട് ഇപ്രകാരം ഒരു ചതി ചെയ്യുമെന്ന് കരുതിയില്ലെന്ന് യുവാവും സുഹൃത്തുക്കളും മറുനാടൻ മലയാളിയോട് പറഞ്ഞു. സ്വകാര്യ കോളേജ് അദ്ധ്യാപിക കൂടിയായ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഇപ്പോൾ ഹരിപ്പാട് സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്.

ഗൾഫിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു ചിങ്ങോലി സ്വദേശിയായ യുവാവ്. എട്ട് വർഷങ്ങൾക്ക് മുൻപാണ് ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ പോയപ്പോൾ പെൺകുട്ടിയെ ആദ്യമായി നേരിൽ കാണുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ചെയ്തു. പെൺകുട്ടി എംഎഡ് പാസ്സായ ശേഷം ഒരു സ്വകാര്യ ട്യൂഷൻ സെന്ററിലും പിന്നീട് ഒരു കോളേജിലും കരാർ അടിസ്ഥാനത്തിൽ പഠിപ്പിക്കുകയായിരുന്നു. രണ്ട് വർഷം മുൻപാണ് യുവാവ് നഴ്സായി വിദേശത്ത് ജോലിക്ക് പോയത്.

കഴിഞ്ഞ മാസം 20നായിരുന്നു ഇരുവരടേയും വിവാഹം. പെൺകുട്ടിയുടെ വീട്ടുകാർക്ക് ആദ്യം വിവാഹത്തിൽ ചെറിയ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും പിന്നീട് പെൺകുട്ടിയുടെ നിർബന്ധത്തിന് വീട്ടുകാർ വഴങ്ങുകയായിരുന്നു. വലിയ ആർഭാടത്തോടെയാണ് ഇരുവരുടേയും വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം ഇരുവരും വാഗമൺ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ യാത്രയും പോയിരുന്നു. എന്നാൽ വിവാഹത്തിന് ശേഷവും രാത്രികാലങ്ങളിൽ സ്ഥിരമായി പെൺകുട്ടിക്ക് ഫോണിൽ മെസേജുകൾ സ്ഥിരമായി വരുന്നതും പെൺകുട്ടി വിഷാദഭാവത്തിലിരിക്കുന്നതും യുവാവിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.

എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് പലപ്പോഴും ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഒന്നാം തീയതി രാവിലെ പെൺകുട്ടിയെ അവൾ പഠിപ്പിക്കുന്ന ട്യൂഷൻ സെന്ററിൽ ആക്കിയ ശേഷം യുവാവ് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് വീട്ടിലെത്തി കുളി കഴിഞ്ഞ് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയുടെ മെസ്സേജ് കണ്ടത്. നിങ്ങളോടൊപ്പം ജീവിക്കാൻ എനിക്ക് താൽപര്യമില്ലെന്നും നിങ്ങളുടെ സുഹൃത്തായ അയൽവാസിക്കൊപ്പം പോകുന്നുവെന്നുമായിരുന്നു സന്ദേശം.

യുവാവ് ഉടൻ തന്നെ പെൺകുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയും ഇരുവരും ഹരിപ്പാട് ഉൾപ്പടെ പോയി നേരിട്ട് അന്വേഷിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഇരുവരും പൊലീസിൽ പരാതി നൽകി. വൈകുന്നേരം വരെ ഇരുവരേയും അന്വേഷിച്ചെങ്കിലും ഇപ്പോൾ മൂന്ന് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യാനൊരുങ്ങുകയാണ് പെൺകുട്ടിയുടെ വീട്ടുകാർ. യുവിവിന്റെ സുഹൃത്തിൽ നിന്നും ഇത്തരമൊരു ചതി ആരും പ്രതീക്ഷിച്ചിരുന്നില്ല.ചെറുപ്പം മുതൽ യുവാവിന്റെ സുഹൃത്തായിരുന്ന അയൽവാസി ഇരുവരുടേയും പ്രണയത്തിനും പിന്നീട് വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും മുന്നിൽ നിന്ന് നടത്തിയ ആളായിരുന്നു.

യുവാവ് ഗൾഫിൽ ജോലി ചെയ്യുന്ന സമയത്ത് നാട്ടിലേക്ക് പെൺകുട്ടിക്ക് സമ്മാനങ്ങൾ കൊടുത്ത് വിട്ടത് അയൽവാസിയുടെ മേൽ വിലാസത്തിലേക്കാണ്. പിന്നീട് ഇയാളാണ് സമ്മാനങ്ങൾ പെൺകുട്ടിക്ക് എത്തിച്ച് കൊടുത്തിരുന്നത്. കല്ല്യാണത്തിന് ഉൾപ്പടെ എല്ലാ കാര്യങ്ങൾക്കും ഓടി നടന്നതും ഈ യുവാവ് തന്നെയായിരുന്നു. കല്യാണത്തിന് ആഭരണവും വസ്ത്രങ്ങളുമെടുക്കുന്നതിനും മറ്റുമെല്ലാം രണ്ട് വീട്ടുകാർക്കൊപ്പവും യുവാവ് ഉണ്ടായിരുന്നു.

പിന്നീട് വിവാഹ സമ്മാനമായി വരനും വധുവിനും ഇയാൾ ഒരോ സ്വർണ്ണമോതിരവും സമ്മാനിച്ചിരുന്നു. മണിയറയൊരുക്കാനും മറ്റുമെല്ലാം മുന്നിട്ട് നിന്നതും വിവാഹം ആഘോഷമാക്കാനും മുന്നിൽ നി്നനയാൾ തന്നെയാണ് ഇപ്പോൾ ആത്മാർഥ സുഹൃത്തിനോട് ഇത്തരം ഒരു പ്രവർത്തി ചെയ്തതും.