- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിച്ച് ജോലി നേടി എനിക്ക് കെവിന്റെ കുടുംബത്തെ നോക്കണം; നീനുവിന്റെ കണ്ണീരിൽ കുതിർന്ന വാക്കു കേട്ട് വികാരഭരിതയായി ചിന്താ ജെറോം; ബിരുദം പൂർത്തിയാക്കാനും തുടർപഠനത്തിനുമുള്ള ചെലവ് മുഴുവൻ വഹിക്കാമെന്ന് യുവജന കമ്മീഷൻ; ആർക്കും തോറ്റുകൊടുക്കാത്ത തുടർജീവിതം നയിക്കാൻ നീനുവിനെ ചേർത്തുപിടിച്ച് കെവിന്റെ കുടുംബവും
കോട്ടയം: ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ കുടുംബത്തെ സന്ദർശിച്ച് യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം. കമ്മീഷൻ അംഗങ്ങളായ ജനീഷ് കുമാർ, വിനിൽ, ദീപു രാധാകൃഷ്ണൻ എന്നിവരും എനിക്കൊപ്പമാണ് ചിന്ത കെവിന്റെ വീട് സന്ദർശിച്ചത്. പ്രിയതമന്റെ വേദനയിൽ മുഴുകി കഴിയുന്ന നീനുവിനെ ചേർത്തു നിർത്തി ആശ്വസിപ്പിക്കാനും യുവജന കമ്മീഷൻ ചെയർപേഴ്‌സ്ൺ മുന്നിൽ നിന്നും. ജീവിതത്തിൽ എല്ലം നഷ്ടമായ നീനുവിന് ഇനി അവശേഷിക്കുന്നത് പഠനം മാത്രമാണ്. കോട്ടയം അമലഗിരി കോളേജിലെ ബിഎസ് സി ജിയോളജി അവസാന വർഷ വിദ്യാർത്ഥിയാണ് അവൾ. നീനുവിന്റെ ക്ലാസ് ഒരാഴ്ചക്കുള്ളിൽ ആരംഭിക്കും. പതിയെ പഠനം തുടരാനാണ് ഉദ്ദേശിക്കുന്നത്. നീനുവിന് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുമെന്നും ചിന്ത അറിയിച്ചു. പഠിച്ച് ജോലി നേടി എനിക്ക് കെവിന്റെ കുടുംബത്തെ നോക്കണം എന്നായിരുന്നു നീനു കണ്ണീർ തുടച്ചുകൊണ്ട് യുവജന കമ്മീഷൻ അധ്യക്ഷയോട് പറഞ്ഞത്. ഇതു കണ്ട് ചിന്തയും വികാരഭരിതയായി. നീനുവിനെ ചേർത്തു പിടിച്ചു കൊണ്ടു തന്നെ തുടർപഠനത്തിനുള്ള പണം കമ്മീഷൻ വഹിക്കുമെന്ന് നീനുവിനെ അറിയിച്
കോട്ടയം: ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ കുടുംബത്തെ സന്ദർശിച്ച് യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം. കമ്മീഷൻ അംഗങ്ങളായ ജനീഷ് കുമാർ, വിനിൽ, ദീപു രാധാകൃഷ്ണൻ എന്നിവരും എനിക്കൊപ്പമാണ് ചിന്ത കെവിന്റെ വീട് സന്ദർശിച്ചത്. പ്രിയതമന്റെ വേദനയിൽ മുഴുകി കഴിയുന്ന നീനുവിനെ ചേർത്തു നിർത്തി ആശ്വസിപ്പിക്കാനും യുവജന കമ്മീഷൻ ചെയർപേഴ്‌സ്ൺ മുന്നിൽ നിന്നും. ജീവിതത്തിൽ എല്ലം നഷ്ടമായ നീനുവിന് ഇനി അവശേഷിക്കുന്നത് പഠനം മാത്രമാണ്. കോട്ടയം അമലഗിരി കോളേജിലെ ബിഎസ് സി ജിയോളജി അവസാന വർഷ വിദ്യാർത്ഥിയാണ് അവൾ. നീനുവിന്റെ ക്ലാസ് ഒരാഴ്ചക്കുള്ളിൽ ആരംഭിക്കും. പതിയെ പഠനം തുടരാനാണ് ഉദ്ദേശിക്കുന്നത്. നീനുവിന് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുമെന്നും ചിന്ത അറിയിച്ചു.
പഠിച്ച് ജോലി നേടി എനിക്ക് കെവിന്റെ കുടുംബത്തെ നോക്കണം എന്നായിരുന്നു നീനു കണ്ണീർ തുടച്ചുകൊണ്ട് യുവജന കമ്മീഷൻ അധ്യക്ഷയോട് പറഞ്ഞത്. ഇതു കണ്ട് ചിന്തയും വികാരഭരിതയായി. നീനുവിനെ ചേർത്തു പിടിച്ചു കൊണ്ടു തന്നെ തുടർപഠനത്തിനുള്ള പണം കമ്മീഷൻ വഹിക്കുമെന്ന് നീനുവിനെ അറിയിച്ചു.
കെവിന്റെ ഭാര്യയ്ക്ക് പുറമേ അച്ഛൻ ജോസഫ്, അമ്മ, സഹോദരി, കെവിനൊപ്പം അക്രമികൾ തട്ടിക്കൊണ്ടുപോയ കെവിന്റെ ബന്ധുകൂടിയായ അനീഷ് എന്നിവരെ നേരിൽ കണ്ട് സംസാരിക്കുകയും ചെയ്തു ചിന്താ ജെറോം. നിനു നീനുവിന്റെ തുടർന്നുള്ള പഠനം ഏറ്റെടുക്കണം എന്നാണ് സംസ്ഥാന യുവജന കമ്മീഷൻ ആലോചിക്കുന്നത്. നിനു എത്രത്തോളം പഠിക്കാൻ ആഗ്രഹിക്കുന്നുവോ, അതിനുവേണ്ട സഹായവും പിന്തുണയും സംസ്ഥാന യുവജന കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നു ചിന്ത പീന്നീട് വ്യക്തമാക്കി.
കെവിനൊപ്പം അക്രമികൾ തട്ടിക്കൊണ്ടുപോയ അനീഷിന്റെ ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കെവിന്റെ കുടുംബങ്ങൾക്ക് സംരക്ഷണം ഏർപ്പെടുത്താൻ എസ്‌പിക്ക് നിർദ്ദേശം നൽകുമെന്നും ചിന്താ ജെറോം പറഞ്ഞു. ഒറ്റപ്പെട്ടതാണെങ്കിലും ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. കുറ്റക്കാർക്കെതിരെ കർശനവും, മാതൃകാപരവുമായ ശിക്ഷ ഉറപ്പുവരുത്താൻ വേണ്ട ഇടപെടീലുകൾ നടത്തും. കെവിന്റെ മരണത്തിനു ഉത്തരവാദികളായി ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ച മുഴുവൻ പേരെയും നിയമത്തിന് മുന്നിൽകൊണ്ടുവന്ന് കർശന നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും യുവജന കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി.