ആറ്റിങ്ങൽ: ചിറയിൻ കീഴിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ഇതിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ അനന്തുവിനെയാണ് ആറ്റിങ്ങൽ സിഐയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ 13ന് ചിറയിൻകീഴിലെ മുടപുരം എസ്എൻ ജംഗ്ഷനിൽ സുധീർ എന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഞായറാഴ്ചയാണ് പൊലീസ് ശേഖരിച്ചത്.

ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. രണ്ടംഗ സംഘം യുവാവിനെ മർദ്ദിച്ച് അവശനാക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം സംഭവത്തിൽ ആരും പരാതി നൽകാത്തതിനെ തുടർന്ന് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അനന്തു, ശ്രീക്കുട്ടൻ എന്നിവരാണ് ആക്രമത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വിശദമായ റിപ്പോർട്ട് നൽകാൻ ഡിവൈഎസ്‌പി ആറ്റിങ്ങൾ സിഐക്ക് നിർദ്ദേശം നൽകിയിരുന്നു.

വഴി തടസ്സപ്പെടുത്തി റോഡിനു കുറുകെ ബൈക്കോടിച്ചത് ചോദ്യം ചെയ്തതിനാണ് കൊല്ലം കൊച്ചാലും മൂട് സ്വദേശി എ സുധീറിന് മർദ്ദനമേറ്റത്. രണ്ടു പേർ ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൽ സോഷ്യൽ മീഡിയാകളിലൂടെയാണ് പ്രചരിച്ചത്. ചിറയിൻകീഴ് മുടപുരം എസ്എം ജംഗ്ഷനിലാണ് സംഭവുമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസും ശേഖരിച്ചു. അനന്തു, ശ്രീക്കുട്ടൻ എന്നീ രണ്ടു പേർ ചേർന്നാണ് ബൈക്ക് യാത്രികനെ തടഞ്ഞു നിർത്തി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇതിൽ അനന്തു പല ക്രിമിനൽ കേസുകളിൽ പ്രതിയാണ്

സെപ്റ്റംബർ 13നാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേർ ജംഗ്ഷനിൽ അഭ്യാസ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ഗതാഗത തടസ്സമുണ്ടാക്കി ഇവർ് ഇതു തുടരുന്നതിനിടെ മറ്റൊരു ബൈക്കിൽ ഇതുവഴിയെത്തിയ രണ്ട് പേരുമായി തർക്കമുണ്ടാകുന്നു. ഇവർ തർക്കം നിർത്തി മുന്നോട്ടു പോയെങ്കിലും സംഘം തടയുന്നു. വാക്കുതർക്കത്തിന് പിന്നാലെ രണ്ടംഗ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കുന്നത് കാണാം. നിലത്തു വീണ ഇയാളെ ചവിട്ടുകയും ചെയ്യുന്നുണ്ട്. സ്ഥലത്ത് ആളുകൾ കൂടിയെങ്കിലും ആരും സംഭവത്തിൽ ആരും ഇടപെടുന്നില്ല. സംഭവ സമയത്ത് പൊലീസ് സാന്നിധ്യവും ജംഗ്ഷനിൽ ഉണ്ടായിരുന്നില്ല.