- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യേശുക്രിസ്തു ദൈവപുത്രൻ ആയിരുന്നില്ല; കുരിശിൽ തറയ്ക്കപ്പെട്ടുമില്ല; നിരവധി സഹോദരന്മാരും സഹോദരിമാരും ഉണ്ടായിരുന്നു; യേശുവിന്റെ ബന്ധുക്കൾ എഴുതിയതെന്ന് കരുതുന്ന കത്തുകൾ കണ്ടെത്തി
യേശുവിനെ അപാരമായ സിദ്ധികളുള്ള ദൈവപുത്രനായിട്ടാണ് ലോകമാകമാനം ആരാധിക്കുന്നത്. എന്നാൽ യേശുക്രിസ്തു ദൈവപുത്രൻ ആയിരുന്നില്ലെന്നും കുരിശിൽ തറയ്ക്കപ്പെട്ടിരുന്നില്ലന്നെും നിരവധി സഹോദരന്മാരും സഹോദരിമാരുമുണ്ടായിരുന്നുവെന്നുമാണ് ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ചുമ്മാ പറയുന്നതല്ല യേശുവിന്റെ ബന്ധുക്കൾ എഴുതിയതെന്ന് കരുതുന്ന കത്തുകളിലാണ് ഈ വിവാദ വെളിപ്പെടുത്തലുകളുണ്ടായിരിക്കുന്നത്. യേശുവിന്റെ മരണ ശേഷം ഏതാനും വർഷങ്ങൾക്കുള്ളിൽ എഴുതിയ കത്തുകളാണിവയെന്നാണ് കരുതുന്നത്. അതായത് ഇത് എഡി 30കളിൽ എഴുതിയ കത്തുകളാണെന്നാണ് വിവിധ പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു മനുഷ്യനായിട്ട് മാത്രമാണ് ഈ കത്തുകളിലൂടെ യേശുവിനെ അനാവരണം ചെയ്തിരിക്കുന്നത്. യേശുവിന് നിരവധി സഹോദരങ്ങൾ ഉണ്ടായിരുന്നുവെന്നത് നിരവധി ഇടങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. മാർക്കിന്റെ സുവിശേഷം , മാത്യുവിന്റെ സുവിശേഷം തുടങ്ങിയവയിൽ ജീസസിന് നാല് സഹോദരന്മാരുണ്ടെന്ന് പരാമർശമുണ്ട്. ജെയിംസ്, ജോസസ് അല്ലെങ്കിൽ ജോസഫ്, ജൂഡ് അല്ലെങ്കിൽ ജൂ
യേശുവിനെ അപാരമായ സിദ്ധികളുള്ള ദൈവപുത്രനായിട്ടാണ് ലോകമാകമാനം ആരാധിക്കുന്നത്. എന്നാൽ യേശുക്രിസ്തു ദൈവപുത്രൻ ആയിരുന്നില്ലെന്നും കുരിശിൽ തറയ്ക്കപ്പെട്ടിരുന്നില്ലന്നെും നിരവധി സഹോദരന്മാരും സഹോദരിമാരുമുണ്ടായിരുന്നുവെന്നുമാണ് ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ചുമ്മാ പറയുന്നതല്ല യേശുവിന്റെ ബന്ധുക്കൾ എഴുതിയതെന്ന് കരുതുന്ന കത്തുകളിലാണ് ഈ വിവാദ വെളിപ്പെടുത്തലുകളുണ്ടായിരിക്കുന്നത്. യേശുവിന്റെ മരണ ശേഷം ഏതാനും വർഷങ്ങൾക്കുള്ളിൽ എഴുതിയ കത്തുകളാണിവയെന്നാണ് കരുതുന്നത്. അതായത് ഇത് എഡി 30കളിൽ എഴുതിയ കത്തുകളാണെന്നാണ് വിവിധ പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു മനുഷ്യനായിട്ട് മാത്രമാണ് ഈ കത്തുകളിലൂടെ യേശുവിനെ അനാവരണം ചെയ്തിരിക്കുന്നത്.
യേശുവിന് നിരവധി സഹോദരങ്ങൾ ഉണ്ടായിരുന്നുവെന്നത് നിരവധി ഇടങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. മാർക്കിന്റെ സുവിശേഷം , മാത്യുവിന്റെ സുവിശേഷം തുടങ്ങിയവയിൽ ജീസസിന് നാല് സഹോദരന്മാരുണ്ടെന്ന് പരാമർശമുണ്ട്. ജെയിംസ്, ജോസസ് അല്ലെങ്കിൽ ജോസഫ്, ജൂഡ് അല്ലെങ്കിൽ ജൂഡാസ് , സൈമൺ എന്നിവരാണവർ. അദ്ദേഹത്തിന് പേര് വെളിപ്പെടുത്താത്ത നിരവധി സഹോദരിരമാരുണ്ടെന്നും പ്രസ്തുത സുവിശേഷങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഇതിൽ ജെയിംസും ജൂഡും എഴുതിയവയാണെന്ന് കരുതുന്ന കത്തുകളിൽ യേശു ദൈവപുത്രനാണെന്നോ അത്ഭുത കഴിവുകളുള്ള ആളാണെന്നോ വിവരിക്കപ്പെടുന്നില്ലെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
ഒന്നാം നൂറ്റാണ്ടിൽ ജെയിംസ് എഴുതിയിരിക്കുന്ന പുസ്തകത്തിൽ യേശുവിനെ നല്ലൊരു നേതാവായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന് അമാനുഷികമായ കഴിവുകളില്ലെന്നും ഇതിൽ പരാമർശമുണ്ട്. ഏറ്റവും പുരാതനായ ക്രിസ്ത്യൻ ഗ്രന്ഥങ്ങളിലൊന്നാണിത്. ജീസസിനെ കുരിശിലേറ്റിയെന്ന് ഇതിലെവിടെയും പരാമർശിക്കപ്പെടുന്നുമില്ല. ക്രിസ്തുവിന്റെ ഇളയസഹോദരനായ ജെയിംസ് എഴുതിയ കത്തുകൾ ക്രിസ്ത്യൻ വിശ്വാസത്തെ വ്യാപകമായി പ്രഹരമേൽപ്പിക്കുന്നതാണെന്നാണ് യുണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിനയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് റിലീജിയസ് സ്റ്റഡീസിലെ പ്രഫസറായ ജെയിംസ് ടാബർ അഭിപ്രായപ്പെടുന്നത്. ഡോ. റോബർട്ട് ബെക്ക്ഫോർഡിന്റെ ഡോക്യുമെന്ററിയായയ ദി സീക്രട്ട് ഓഫ് ജീസസിലാണ് ടാബർ ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.
12 അപ്പോസ്തലന്മാരുടെ ഉപദേശങ്ങൾ എന്നത് ക്രിസ്ത്യാനികളുടെ ഏറ്റവും പഴയ ഗ്രന്ഥങ്ങളിലൊന്നാണ്. ക്രിസ്തുവിന് ശേഷം അതിജീവിച്ച അദ്ദേഹത്തിന്റെ ചില കുടുംബാംഗങ്ങൾ രചിച്ചവയാണിവയെന്ന് സൂചനയുണ്ട്. ഇതിലും ക്രിസ്തുവിനെ മനുഷ്യനായിട്ടാ ണ് ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തെ ഒരു മനുഷ്യനെന്ന നിലിയിൽ പിന്തുടരാനല്ല മറിച്ച് അദ്ദേഹത്തിന്റെ ഉപദേശങ്ങളെ പിന്തുടർന്ന് ജീവിക്കാനാണീ ഗ്രന്ഥം അനുശാസിക്കുന്നത്. വെർജിൻ ബെർത്ത്, ഉയിർത്തെഴുന്നേൽപ്പ് തുടങ്ങിയ ക്രിസ്ത്യൻ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ സംഭവങ്ങളൊന്നും ഇത്തരം പുസ്തകങ്ങളില്ലെന്നും ചില ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പിന്നീട് വന്ന ക്രിസ്ത്യൻ സഭ ഈ യഥാർത്ഥ കഥകൾ നൂറ്റാണ്ടുകളോളം മറച്ച് വയ്ക്കുകയും ക്രിസ്തുവിനെ പറ്റി വ്യത്യസ്തമായ കഥകൾ പ്രചിരിപ്പിക്കുകയുമായിരുന്നുവെന്നും ചില ദൈവശാസ്ത്ര ഗവേഷകർ അഭിപ്രായപ്പെടുന്നു.