- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാഡി സ്വർഗത്തിലാണെന്ന് എനിക്കറിയാം; എങ്കിലും എനിക്ക് കാണാൻ കൊതിയാകുന്നു; ക്രിസ്മസ് വിഷസ് എഴുതി ബലൂണിനോട് ചേർത്തുകെട്ടി സ്വർഗത്തിലേക്ക് അയച്ച കുട്ടിയെത്തേടി സോഷ്യൽ മീഡിയ
മരിച്ചുപോയ അച്ഛന് സ്വർഗത്തിലേക്ക് ക്രിസ്മസ് ആശംസകൾ എഴുതി അയച്ച കുട്ടിയെത്തേടി സോഷ്യൽ മീഡിയ. 'ഡാഡി സ്വർണത്തിലാണെന്ന് എനിക്കറിയാം, എങ്കിലും കാണാൻ തോന്നുന്നു' എന്ന് കുറിപ്പെഴുതി ബലൂണിൽക്കെട്ടി അയക്കുകയായിരുന്നു. ഡൺഫേംലൈനിലെ വയലിൽ സ്റ്റുവർട്ട് മക്കോളാണ് ഈ ബലൂണും കുറിപ്പും കണ്ടെത്തിയത്. ക്രിസ്മസിന് തനിക്ക് സമ്മാനങ്ങളും വേണമെന്ന് കുട്ടി പറഞ്ഞിട്ടുണ്ട്. കുറിപ്പിൽ പഞ്ഞിരിക്കുന്ന സമ്മാനങ്ങൾ കുട്ടിക്ക് എത്തിച്ചുകൊടുക്കുന്നതിനാണ് സ്റ്റുവർട്ട് മക്കോൾ അവനെത്തേടി ഓൺലൈനിൽ അഭ്യർത്ഥിച്ചത്. സോഷ്യൽ മീഡിയയും ഇപ്പോൾ കുട്ടിയെ കണ്ടെത്താനുള്ള തിരക്കിലാണ്. ആരോ ചപ്പുചവറുവലിച്ചെറിഞ്ഞതാണെന്നാണ് മക്കോൾ ആദ്യം കരുതിയത്. പിന്നീടാണ് അതിനോട് ചേർത്ത് കെട്ടിയ കത്തുകണ്ടത്.. കത്ത് വായിച്ചപ്പോൾ വളരെ വേദനതോന്നിയെന്ന് ഫോട്ടോഗ്രാഫർ കൂടിയായ മക്കോൾ പറഞ്ഞു. ആ കത്തുമായി വീട്ടിലെത്തിയ മക്കോളിന് അത് ഉപേക്ഷിക്കുന്നത് ശരിയല്ലെന്നും അത് എഴുതിയ കുട്ടിയെ കണ്ടെത്തണമെന്നും തോന്നി. അതിനുവേണ്ടിയാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതും. ഡിസംബർ ഒന്നിന
മരിച്ചുപോയ അച്ഛന് സ്വർഗത്തിലേക്ക് ക്രിസ്മസ് ആശംസകൾ എഴുതി അയച്ച കുട്ടിയെത്തേടി സോഷ്യൽ മീഡിയ. 'ഡാഡി സ്വർണത്തിലാണെന്ന് എനിക്കറിയാം, എങ്കിലും കാണാൻ തോന്നുന്നു' എന്ന് കുറിപ്പെഴുതി ബലൂണിൽക്കെട്ടി അയക്കുകയായിരുന്നു. ഡൺഫേംലൈനിലെ വയലിൽ സ്റ്റുവർട്ട് മക്കോളാണ് ഈ ബലൂണും കുറിപ്പും കണ്ടെത്തിയത്. ക്രിസ്മസിന് തനിക്ക് സമ്മാനങ്ങളും വേണമെന്ന് കുട്ടി പറഞ്ഞിട്ടുണ്ട്. കുറിപ്പിൽ പഞ്ഞിരിക്കുന്ന സമ്മാനങ്ങൾ കുട്ടിക്ക് എത്തിച്ചുകൊടുക്കുന്നതിനാണ് സ്റ്റുവർട്ട് മക്കോൾ അവനെത്തേടി ഓൺലൈനിൽ അഭ്യർത്ഥിച്ചത്. സോഷ്യൽ മീഡിയയും ഇപ്പോൾ കുട്ടിയെ കണ്ടെത്താനുള്ള തിരക്കിലാണ്.
ആരോ ചപ്പുചവറുവലിച്ചെറിഞ്ഞതാണെന്നാണ് മക്കോൾ ആദ്യം കരുതിയത്. പിന്നീടാണ് അതിനോട് ചേർത്ത് കെട്ടിയ കത്തുകണ്ടത്.. കത്ത് വായിച്ചപ്പോൾ വളരെ വേദനതോന്നിയെന്ന് ഫോട്ടോഗ്രാഫർ കൂടിയായ മക്കോൾ പറഞ്ഞു. ആ കത്തുമായി വീട്ടിലെത്തിയ മക്കോളിന് അത് ഉപേക്ഷിക്കുന്നത് ശരിയല്ലെന്നും അത് എഴുതിയ കുട്ടിയെ കണ്ടെത്തണമെന്നും തോന്നി. അതിനുവേണ്ടിയാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതും. ഡിസംബർ ഒന്നിനാണ് കുട്ടി സ്വർഗത്തിലേക്ക് ഈ കത്തയച്ചത്.
അമ്മയ്ക്ക് വയ്യാതിരിക്കുകയാണെന്നും തന്റെയും ചെവിക്ക് സുഖമില്ലന്നും കുട്ടി കത്തിൽപറയുന്നു. സ്‌കൂളിലും പോകാൻ പറ്റുന്നില്ല. ഡാഡി സ്വർഗത്തിലാണെന്നറിയാം. അവിടെ കുഴപ്പമൊന്നുമില്ലല്ലോ. എന്റെ തലയിണക്കുതാഴെ ഡാഡി ഒരു കുറിപ്പ് എഴുതിവച്ചതായി താൻ സ്വപ്‌നം കണ്ടിരുന്നതായും കത്തിലുണ്ട്. ക്രിസ്മസിന് സമ്മാനമായി വേണ്ട സാധനങ്ങളുടെ പട്ടികയും അതിലുണ്ട്. ബൂട്ടുകൾ, അസ്‌ട്രോസ്, റീബൗണ്ടർ നെറ്റ്, പ്രീമിയർ ലീഗ് ഫുട്‌ബോൾ,, റയൽ മാഡ്രിഡിന്റെ ജേഴ്‌സി, റൂബിക്‌സ് ക്യൂബ്... ഇത്രയുമാണ് അവനുവേണ്ടത്.
ഈ കത്ത് വെറുതെയാകരുതെന്ന് മക്കോൾ പറയുന്നു. അവൻ ആഗ്രഹിച്ച സമ്മാനങ്ങൾ ക്രിസ്മസിന് കിട്ടണം. കത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോട് നിരവധിപേർ സമ്മാനങ്ങൾ വാഗദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഇനി ആ കുട്ടിയെ കണ്ടെത്താനായില്ലെങ്കിലും ഇതുപോലെ നിസ്സഹായരായ കുട്ടികളെ സംരക്ഷിക്കാനുള്ള ജീവകാരുണ്യ പദ്ധതിക്ക് തുടക്കമിടാൻ തനിക്കിത് പ്രചോദനമായെന്ന് മക്കോൾ പറയുന്നു.