- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ പള്ളിയിൽ ഇനി ദൈവം വന്നിരിക്കുമോ? പള്ളിപണിയാൻ ഒരു മല തന്നെ വെട്ടിപ്പൊളിച്ച് വിശ്വാസികൾ; പ്രകൃതിയുടെ കണ്ണീരു കാണാൻ വയ്യാത്ത ദൈവം അങ്ങോട്ട് തിരിച്ചു നോക്കില്ലെന്ന് മനുഷ്യ സ്നേഹികൾ
ഇടുക്കി: പ്രകൃതിയെ വളരെയേറെ സ്‌നേഹിക്കുകയും പ്രകൃതി സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന വ്യക്തിത്വമാണ് ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പ. എന്നാൽ മാർപ്പാപ്പയുടെ നിർദേശങ്ങൾക്ക് ഘടകവിരുദ്ധമായാണ് പലപ്പോഴും കേരളത്തിലെ കത്തോലിക്കാ സഭകൾ പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി മാർപ്പാപ്പ വാദിക്കുമ്പോഴും കേരളത്തിൽ പശ്ചിമഘട്ട സംരക്ഷണത്തിനായി കൊണ്ടുവന്ന ഗാഡ്ഗിൽ റിപ്പോർട്ടിനെ നഖശിഖാന്തം എതിർക്കുന്ന സമീപനമാണ് കേരളത്തിലെ സഭാ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഇതിനായി നിരന്തരം സമരങ്ങളും ഇവർ സംഘടിപ്പിച്ചു. ഇങ്ങനെ പശ്ചിമഘട്ട സംരക്ഷണത്തെ എതിർത്തുകൊണ്ട് സഭ രംഗത്തു വരുമ്പോൾ പലകാര്യങ്ങളും അതുമായി കൂട്ടിച്ചേർത്ത് വായിക്കേണ്ടതാണ്. സഭാ വിശ്വാസികൾ കൂടുതൽ പശ്ചിമഘട്ടത്തിലാണ് താമസിക്കുന്നതെന്നതാണ് ഒരു കാരണം. അതുകൊണ്ട് തന്നെ പലപ്പോവും പരിസ്ഥിതി പ്രാധാന്യം അർഹിക്കുന്ന മേഖലയിലാണ് ക്രിസ്ത്യൻ പള്ളികളുമുള്ളത്. മുകളിൽ കൊടുത്തിരിക്കുന്ന ഒരു ചിത്രം കണ്ടാൽ പലർക്കും ഞെട്ടലുണ
ഇടുക്കി: പ്രകൃതിയെ വളരെയേറെ സ്‌നേഹിക്കുകയും പ്രകൃതി സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന വ്യക്തിത്വമാണ് ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പ. എന്നാൽ മാർപ്പാപ്പയുടെ നിർദേശങ്ങൾക്ക് ഘടകവിരുദ്ധമായാണ് പലപ്പോഴും കേരളത്തിലെ കത്തോലിക്കാ സഭകൾ പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി മാർപ്പാപ്പ വാദിക്കുമ്പോഴും കേരളത്തിൽ പശ്ചിമഘട്ട സംരക്ഷണത്തിനായി കൊണ്ടുവന്ന ഗാഡ്ഗിൽ റിപ്പോർട്ടിനെ നഖശിഖാന്തം എതിർക്കുന്ന സമീപനമാണ് കേരളത്തിലെ സഭാ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഇതിനായി നിരന്തരം സമരങ്ങളും ഇവർ സംഘടിപ്പിച്ചു.
ഇങ്ങനെ പശ്ചിമഘട്ട സംരക്ഷണത്തെ എതിർത്തുകൊണ്ട് സഭ രംഗത്തു വരുമ്പോൾ പലകാര്യങ്ങളും അതുമായി കൂട്ടിച്ചേർത്ത് വായിക്കേണ്ടതാണ്. സഭാ വിശ്വാസികൾ കൂടുതൽ പശ്ചിമഘട്ടത്തിലാണ് താമസിക്കുന്നതെന്നതാണ് ഒരു കാരണം. അതുകൊണ്ട് തന്നെ പലപ്പോവും പരിസ്ഥിതി പ്രാധാന്യം അർഹിക്കുന്ന മേഖലയിലാണ് ക്രിസ്ത്യൻ പള്ളികളുമുള്ളത്. മുകളിൽ കൊടുത്തിരിക്കുന്ന ഒരു ചിത്രം കണ്ടാൽ പലർക്കും ഞെട്ടലുണ്ടാകുകയും ചെയ്യും.
ഇടുക്കി അതിരൂപതയ്ക്ക് കീഴിലു കല്ലാർകുറ്റിയിൽ പണി കഴിപ്പിച്ചിരിക്കുന്ന സെന്റ് ജോസഫ് കത്തീഡ്രൽ പള്ളിയിയുടെ വിദൂര ചിത്രമാണിത്. ഈ ചിത്രത്തിൽ നിന്നും നോക്കിയാൽ ഒരു മലതന്നെ പള്ളിയുടെ നിർമ്മാണത്തിനായി ഇടിച്ചു നിരത്തിയെന്ന് തോന്നും. പള്ളി നിർമ്മാണത്തിനായി വൻതോതിലുള്ളമണ്ണെടുപ്പാണ് ഇവിടെ നടന്നത്. അതുകൊണ്ട് തന്നെ പള്ളിയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ നിർമ്മാണ രീതിയും വിവാദത്തിന് വഴിവച്ചു. പശ്ചിമഘട്ടത്തിന്റെയൊക്കെ പേരിൽ ഒരുപാട് സമരങ്ങൾ അരങ്ങേറുകയും ഇടുക്കി ജില്ലയിൽ പ്രകൃതിയെ വൻതോതിൽ ചൂഷണം ചെയ്യുന്നു എന്ന ആക്ഷേപങ്ങൾക്കാണ് ഈ പള്ളി നിർമ്മാണം ഇടയാക്കിയത്.
ചുറ്റും പച്ചവിരിച്ച് ഞെളിഞ്ഞു നിൽക്കുന്ന കുന്നിനിടയിൽ പണി കഴിപ്പിച്ചിരിക്കുന്ന പള്ളി ഇതുപോലെയാക്കി തീർക്കാൻ ഭീമമായ അളവിൽ മല ഇടിച്ചിട്ടുണ്ടെന്ന കാര്യം ചിത്രത്തിൽ പകൽ പോലെ വ്യക്തം. പരിസ്ഥിതി ലോല പ്രദേശങ്ങൾ അനവധിയുള്ള ഇടുക്കിയിൽ എത്രയൊക്കെ സമരങ്ങൾ അരങ്ങേറിയാലും പ്രകൃതിയോടുള്ള ചൂഷണം പലരീതിയിൽ തുടർകൊണ്ടേയിരിക്കും. ഇങ്ങനെ പ്രകൃതിയെ നശിപ്പിക്കുന്ന പള്ളിയിൽ ദൈവം വന്നിരിക്കുമോ എന്ന ചോദ്യമാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ ഉയർത്തിയത്. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് വാചാലനാകുന്ന സഭാനാഥൻ ഉള്ളപ്പോഴാണ് വിശ്വാസികൾ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.
ദൈവത്തിന്റെ പേരിലാകുമ്പോൾ പലപ്പോഴും വിവാദങ്ങൾ വഴിമാറിപ്പോകും. ആരും തന്നെ പ്രതികരിക്കാറുമില്ല. അതുകൊണ്ട് തന്നെ ദൈവം അങ്ങോട്ട് തിരുഞ്ഞു നോക്കുന്നില്ലെന്നാണ് വിശ്വാസികൾ പോലും പറയുന്നത്. എന്തായാലും ഒരു പള്ളിയുടെ കാര്യത്തിലോ മതത്തിന്റെ കാര്യത്തിലോ മാത്രം ഒതുങ്ങുന്നതല്ല, ഈ പ്രകൃതി ചൂഷണം. മറ്റ് സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ പോലും വൻ മലകൾ പോലും ഇടിച്ചു നിരത്തുന്ന സംഭവം ഹൈറേഞ്ചിൽ പതിവാണ്. ഒരു ചർച്ചയ്ക്ക് അപ്പുറത്തേക്ക് ഒന്നു നടക്കില്ലെന്ന് ബോധ്യവും എല്ലാവർക്കും ഉണ്ടെന്നതാണ് പ്രകൃതി ചൂഷണത്തിന് വഴിവെക്കുന്നതും.