- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദന്തഡോക്ടറോട് കാക്കിയിട്ട കാപാലികൻ ചെയ്തത് പൾസർ സുനി മോഡൽ ക്രൂരത; നടിയെ ഫിലിം ഫെസ്റ്റിവൽ വേദിയിലെത്തിച്ച് കൈയടി നേടുന്ന സർക്കാർ മലയിൻകീഴ് സിഐയ്ക്ക് നൽകിയത് വെറും സ്ഥലം മാറ്റം; ദിലീപിനെ കാണാൻ അബദ്ധത്തിൽ ജയിലിൽ പോയ സംവിധായകൻ രഞ്ജിത്ത് അറിയാൻ; സിഐ സൈജു അഴിക്കുള്ളിലാകുമോ?
തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ദന്ത ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത മലയിൻകീഴ് സി ഐ, എ വി സൈജുവിനോട് പൊലീസ് ആസ്ഥാനത്ത് എത്തി ചുമതല ഏറ്റെടുക്കാൻ നിർദ്ദേശിച്ച് സർക്കാർ. ജാമ്യമില്ലാ കേസെടുത്തതോടെ ഒളിവിൽ പോയ സിഐയോടാണ് പൊലീസ് ആസ്ഥാനത്തേക്ക് എത്താൻ നിർദ്ദേശിക്കുന്നത്. അതും ജോലി ചെയ്യാൻ.
ഗുരുതരമായ കേസാണ് ഇത്. എന്നാൽ സിഐയെ സർക്കാർ സസ്‌പെന്റ് ചെയ്തില്ല. പകരം സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. കേസിൽ പ്രതിയും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റുമായ സൈജു ഇപ്പോൾ അവധിയിലാണ്. ഒളിവിൽ കഴിയനാണ് ഇത്. എന്നിട്ടും ഇയാളെ സംരക്ഷിക്കുകയാണ് സർക്കാർ. നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ ഉയർത്തി കാട്ടി സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെ ഇല്ലായ്മ ചെയ്യുമെന്ന സന്ദേശമാണ് പിണറായി സർക്കാർ നൽകുന്നത്.
ചലച്ചിത്ര അക്കാദമി ചെയർമാൻ അടക്കമുള്ളവരുടെ നീക്കമായിരുന്നു ഫിലിം ഫെസ്റ്റിവലിൽ നടിയെ എത്തിച്ചത്. സർക്കാരിന്റെ പീഡകരോടുള്ള എതിർപ്പ് സൈബർ സഖാക്കളും വാനോളം പുകഴ്‌ത്തി. ഇതിനിടെയാണ് മലയിൻകീഴിയിലെ കേസ് ചർച്ചയായത്. കേരളത്തിലെ ഒരു സാംസ്‌കാരിക പ്രവർത്തകരും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ചലച്ചിത്ര അക്കാഡമി ചെയർമാനും മലയിൻകീഴിലെ പീഡനം അറിഞ്ഞില്ല. രഞ്ജിത്തിന് അടുത്ത സിനിമയ്ക്ക് വേണ്ടത്ര ക്രൂരത ഈ പൊലീസുകാരൻ കാട്ടിയിട്ടുണ്ടെന്നാണ് പരാതിയിലുള്ളത്.
മുൻപ് ഭർത്താവുമൊത്ത് വിദേശത്തായിരുന്ന യുവതിയായ വനിതാ ഡോക്ടർ ഇവരുടെ പേരിലെ കടമുറി വാടകയ്ക്ക് നൽകിയ പ്രശ്‌നം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്ഐയായ സൈജുവിനെ പരിചയപ്പെട്ടത്. പിന്നീട് 2019ൽ ഒരു ശസ്ത്രക്രിയയെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്ന തന്നെ സൈജു അന്ന് പീഡിപ്പിച്ചതായാണ് ഡോക്ടർ പരാതിപ്പെട്ടത്. പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം കടംവാങ്ങിക്കുകയും ചെയ്തു. സൈജുമായുള്ള ബന്ധമറിഞ്ഞപ്പോൾ ഇവരുടെ വിവാഹ ബന്ധം വേർപ്പെട്ടു.
പിന്നീട് അവർക്ക് വിദേശത്തേക്ക് തിരിച്ചു പോകാനും കഴിഞ്ഞില്ല.ഭാര്യയുമായി ബന്ധം ഉപേക്ഷിച്ചെന്ന് കാട്ടി ബന്ധം തുടരാൻ സൈജു ശ്രമിച്ചു. ഇതിന്റെ പേരിൽ സൈജുവിന്റെ ബന്ധുക്കൾ അപവാദപ്രചാരണം നടത്തിയതോടെയാണ് പരാതി നൽകിയതെന്ന് യുവതി പറയുന്നു. ഇയാൾക്കെതിരെ റൂറൽ എസ്‌പിക്ക് പരാതിനൽകാൻ ശ്രമിച്ചെങ്കിലും സ്വീകരിച്ചില്ല.ശനിയാഴ്ച രാത്രി ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി മലയിൻകീഴ് പൊലീസ് കേസെടുത്തു. ഡിവൈഎപ് പി അന്വേഷിക്കും.
കേസെടുത്തതോടെ തന്നെ പ്രതിയായി സിഐ മാറി. അതിന് ശേഷമാണ് നിയമം അറിയാവുന്ന ആഭ്യന്തര വകുപ്പ് സൈജുവിനെ സസ്‌പെന്റ് ചെയ്യാതെ സ്ഥലം മാറ്റിയത്. ഇരയെ സമ്മർദ്ദത്തിലാക്കി കേസ് പിൻവലിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. മുമ്പൊരു അഴിമതി കേസിലെ പ്രതിക്ക് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് സ്ഥലം മാറ്റം നൽകിയതും ഒളിവിലുള്ള ആൾ ജോലിക്കെത്തിയതും ചർച്ചയായിരുന്നു. മാധ്യമ ഇടപെടലിന് ശേഷം സ്ഥലം മാറ്റി. എന്നാൽ സൈജുവിനെ എന്തുവന്നാലും സസ്‌പെന്റ് ചെയ്യില്ലെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്.
പൊലീസ് അസോസിയേഷനെ നിയന്ത്രിക്കുന്ന സിപിഎം അനുകൂലികളാണ്. അതിൽ തിരുവനന്തപുരത്തെ പ്രധാനിയാണ് സൈജു. ഈ സാഹചര്യത്തിലാണ് സൈജുവിന് ആഭ്യന്തര വകുപ്പ് സംരക്ഷണം നൽകുന്നത്. ഈ പീഡന പരാതി എല്ലാ അ്ർത്ഥത്തിലും അട്ടിമറിക്കാനും നീക്കം നടന്നു. ഫോട്ടോ പുറത്തു വരാതിരിക്കാൻ ഫെസ് ബുക്ക് പേജ് അടക്കം ഡി ആക്ടിവേറ്റ് ചെയ്തായിരുന്നു സൈജു മുങ്ങിയത്. എന്നിട്ടും സസ്‌പെന്റ് ചെയ്യാതെ സ്ഥലം മാറ്റുകയാണ് സർക്കാർ ചെയ്തത്.
നടിയോട് പൾസർ സുനി ചെയ്തതിലും വലിയ ക്രൂരതയാണ് ദന്ത ഡോക്ടറോട് ഈ സിഐ ചെയ്തത്. എന്നിട്ടും സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് ഇരയെ സമ്മർദ്ദത്തിലാക്കാനാണ് നീക്കമെന്നതാണ് വസ്തുത. പരാതി നൽകിയിട്ടും കേസെടുക്കാത്ത പൊലീസ് ഇരയുടെ വേദന കണ്ടില്ലെന്ന് നടിച്ചു. മറുനാടൻ വാർത്ത നൽകിയ ശേഷം മാത്രമാണ് ഈ വിഷയത്തിൽ കേസെടുക്കാൻ പോലും തയ്യാറായത്.
മറുനാടന് മലയാളി ബ്യൂറോ