- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണ എയർ അറേബ്യ വിമാനത്തിന് പറക്കുന്നതിനിടെ യന്ത്രത്തകരാറ്; 7.13ന് ഇറങ്ങേണ്ട വിമാനം പിന്നെയും പത്ത് മിനിറ്റിലേറെ വിമാനത്താവളത്തിന് മേലെ വട്ടം കറങ്ങിയത് ആശങ്കയായി; റൺവേ 32 സിനിമയെ അനുസ്മരിപ്പിച്ച ആശങ്കകൾ; ഒടുവിൽ സുരക്ഷിത ലാൻഡിങ്; നെടുമ്പാശ്ശേരിയിൽ എല്ലാം പെർഫക്ട്; അന്വേഷണവുമായി ഡിജിസിഎ; സിയാലിൽ നടന്നത് അതിവേഗ രക്ഷാപ്രവർത്തനം
കൊച്ചി; റൺവേ 32... കൊച്ചയിലേക്ക് വന്ന വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്യുന്നു. തലനാരിഴയക്ക് അപകടം ഒഴിവാകുന്നു. കരിപ്പൂരിലെ പഴയ വിമാന അപകടത്തെ ചർച്ചകളിലാക്കി ബോളിവുഡ് താരം അജയ് ദേവഗൺ സംവിധാനം ചെയ്ത സിനിമ. അമിതാഭ് ബച്ചൻ തകർത്ത അഭിനയിച്ച് വിസ്മയിപ്പിച്ച ഹിന്ദി സിനിമ. പൈലറ്റിന്റെ ഇടപെടലുകൾ പ്രേക്ഷകർക്ക് നെഞ്ചിടിപ്പോടെ കാണേണ്ടി വന്നു. ഇതെല്ലാം ഇന്നലെ യഥാർത്ഥത്തിൽ വീണ്ടും സംഭവിച്ചു. എന്നാൽ വിമാനം കൊച്ചിയിൽ തന്നെ ഇറക്കി. വലിയൊരു ദുരന്തം വിമാനക്കമ്പനി പ്രതീക്ഷിച്ചിരുന്നു. എന്നാൽ നെടുമ്പാശ്ശേരിയിലെ കരുതൽ എല്ലാവർക്കും രക്ഷയായി.
യാത്രയ്ക്കിടെ സാങ്കേതിക തകരാർ റിപ്പോർട്ടു ചെയ്ത എയർ അറേബ്യ വിമാനം കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്താവള അധികൃതരെയും ജീവനക്കാരെയും മുൾമുനയിൽ നിർത്തിയ ശേഷമായിരുന്നു വിമാനം ലാൻഡ് ചെയ്തത്. ഷാർജയിൽനിന്നു 222 യാത്രക്കാരും ഏഴു ജീവനക്കാരുമായി പുറപ്പെട്ട എയർ അറേബ്യ ജി9 426 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതായി തിരിച്ചറിയുകയായിരുന്നു. ഇതോടെ കൊച്ചി വിമാനത്താവളത്തിൽ വൈകിട്ട് 6.41നു സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
7.13നു ലാൻഡ് ചെയ്യേണ്ട വിമാനം 7.29നാണ് ലാൻഡ് ചെയ്യാനായത്. വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചു. വിമാന സർവീസുകൾ സാധാരണ നിലയിലായി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നു വിമാനത്താവള അധികൃതർ അറിയിച്ചു. എട്ടരയോടെ വിമാനത്താവളത്തിലെ അടിയന്തര നടപടികൾ പിൻവലിച്ചു.ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറയെന്നും അടിയന്തര ലാൻഡിങ് വേണമെന്നും ആവശ്യപ്പെട്ടതിതെ തുടർന്ന് കൊച്ചിയിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു.
വൈകിട്ട് 6.41ന് തന്നെ വിമാനത്താവളത്തിലെ എയർ ട്രാഫിക്ക് കൺട്രോളുമായി പൈലറ്റ് ബന്ധപ്പെട്ടു എമർജൻസി ലാൻഡിങ് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.വിമാനത്താവളത്തിൽ വിവരം എത്തിയ ഉടൻ തന്നെ അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനം വിമാനത്താവളത്തിൽ ഒരുങ്ങി. അഗ്‌നിശമന സേന, ആംബുലൻസ്, സിഐഎസ്എഫ് സംവിധാനങ്ങൾ സജ്ജമായി. വിമാനത്താവള മേഖലയാകെ സമ്പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
7.13ന് ഇറങ്ങേണ്ട വിമാനം പിന്നെയും പത്ത് മിനിറ്റിലേറെ വിമാനത്താവളത്തിന് മേലെ വട്ടം കറങ്ങി. രാത്രി 7.29ന് പൈലറ്റ് നെടുമ്പാശേരിയിൽ വിമാനമിറക്കി. ഹൈട്രോളിക്ക് സംവിധാനം തകരാറിലായിട്ടും ലാൻഡിങ് സുരക്ഷിതമായി. എമർജൻസി ലാൻഡിങ് വേണ്ടി വന്നതിനാൽ കൃത്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നു. റൺവേയിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ വഴിത്തിരിച്ചു വിട്ടു .എയർഅറേബ്യ വിമാനം നിലംതൊട്ടതോടെ വളരെ വേഗം യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.
ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലായിരുന്നു യാത്രക്കാർ. പിന്നാലെ റൺവേയിൽ നിന്ന് എയർഅറേബ്യ വിമാനം ഉപകരണങ്ങൾ ഉപയോഗിച്ച് പാർക്കിങ് ബേയിലേക്ക് തള്ളിനീക്കി. രാത്രി എട്ടെകാലോടെ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചു. സർവീസുകൾ സാധാരണ നിലയിലായി. ഇത്തരത്തിലൊരു സാഹചര്യം കൊച്ചി വിമാനത്താവളത്തിന് സ്വീകരിക്കേണ്ടി വന്നിട്ട് കാലമേറെയായി. എ്ന്നാലും പഴുതുകളടച്ച സംവിധാനം കൊച്ചി വിമാനത്താവളത്തിലുണ്ടെന്ന് ഇന്നലത്തെ സംഭവത്തോടെ തെളിഞ്ഞു.
എയർ അറേബ്യ ജി 9-426 വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കിയ സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് എയർ അറേബ്യ വിമാനത്തിന് എഞ്ചിൻ തകരാർ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാസം ചിറ്റഗോയിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രയ്ക്കിടെ എയർ അറേബ്യ എഞ്ചിൻ തകരാറിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കിയിരുന്നു. തുടരെ എഞ്ചിൻ തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതോടെയാണ് ഡിസിജിഐ അന്വേഷണം ആരംഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ