- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു വിമാനത്താവളങ്ങളിലും കൂടി ആകെ 1.6 കോടി യാത്രക്കാർ; കൊച്ചി വഴി മാത്രം കഴിഞ്ഞ വർഷം യാത്ര ചെയ്തത് 96.63 ലക്ഷം പേർ; നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സർവ്വകാല നേട്ടം; ഒരു കോടി ക്ലബ്ബ് ലക്ഷ്യമിട്ട് സിയാൽ
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് യാത്രക്കാരുടെ എണ്ണത്തിൽ സർവ്വകാല നേട്ടം. കൊച്ചിയിലെ വിമാനത്താവളത്തിലൂടെ (സിയാൽ) കഴിഞ്ഞ വർഷം യാത്ര ചെയ്തത് 96.63 ലക്ഷം പേരാണ്. സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളിലും കൂടി ആകെ 1.6 കോടി യാത്രക്കാരാണുണ്ടായിരുന്നത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തെക്കാൾ 20.28 ശതമാനമാണ് വർധന. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 3.29% വർധന രേഖപ്പെടുത്തി. സാമ്പത്തികവർഷാവസാനത്തോടെ കൊച്ചിയിൽ യാത്രക്കാരുടെ എണ്ണം ഒരു കോടി കവിയുമെന്നാണ് പ്രതീക്ഷ. 2016ൽ കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തത് 87.36 ലക്ഷം പേരാണ്. വളർച്ചാനിരക്ക് 10.62%. 96.63 ലക്ഷത്തിൽ 45.28 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരാണ്. 51.35 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരും. കഴിഞ്ഞ വർഷം ഇവിടെ ആകെ 67590 വിമാന സർവീസുകളാണുണ്ടായിരുന്നത്. മുൻ വർഷം ഇത് 61463 ആയിരുന്നു. പത്തു ശതമാനമാണ് വർധന. ആകെ 24 വിമാനക്കമ്പനികളാണ് ഇവിടെനിന്നു സർവീസ് നടത്തുന്നത്. ഈ വർഷം രണ്ടു വിമാനക്കമ്പനികൾ കൂടി സർവീസിന് എത്തുന്നുണ്ട്. കുവൈത്
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് യാത്രക്കാരുടെ എണ്ണത്തിൽ സർവ്വകാല നേട്ടം. കൊച്ചിയിലെ വിമാനത്താവളത്തിലൂടെ (സിയാൽ) കഴിഞ്ഞ വർഷം യാത്ര ചെയ്തത് 96.63 ലക്ഷം പേരാണ്.
സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളിലും കൂടി ആകെ 1.6 കോടി യാത്രക്കാരാണുണ്ടായിരുന്നത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തെക്കാൾ 20.28 ശതമാനമാണ് വർധന. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 3.29% വർധന രേഖപ്പെടുത്തി.
സാമ്പത്തികവർഷാവസാനത്തോടെ കൊച്ചിയിൽ യാത്രക്കാരുടെ എണ്ണം ഒരു കോടി കവിയുമെന്നാണ് പ്രതീക്ഷ. 2016ൽ കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തത് 87.36 ലക്ഷം പേരാണ്. വളർച്ചാനിരക്ക് 10.62%. 96.63 ലക്ഷത്തിൽ 45.28 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരാണ്. 51.35 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരും.
കഴിഞ്ഞ വർഷം ഇവിടെ ആകെ 67590 വിമാന സർവീസുകളാണുണ്ടായിരുന്നത്. മുൻ വർഷം ഇത് 61463 ആയിരുന്നു. പത്തു ശതമാനമാണ് വർധന. ആകെ 24 വിമാനക്കമ്പനികളാണ് ഇവിടെനിന്നു സർവീസ് നടത്തുന്നത്. ഈ വർഷം രണ്ടു വിമാനക്കമ്പനികൾ കൂടി സർവീസിന് എത്തുന്നുണ്ട്. കുവൈത്തിലേക്കുള്ള ജസീറ എയർലൈൻസ് സർവീസ് പതിനെട്ടിനാരംഭിക്കും. തായ് ലയൺ എയർ മാർച്ച് ഒന്നു മുതൽ സർവീസ് ആരംഭിക്കും.