- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയിൽ അംഗത്വമുള്ളത് സാന്ദ്രാ ശേഖറിന് മാത്രം; സംഘടനയുടെ പേര് അനാവശ്യമായി ഉപയോഗിച്ചതിൽ സിനിമാക്കാർക്ക് കടുത്ത അതൃപ്തി; നാട്ടുകാർ ഇടപെട്ടത് എംപിയുടെ മകളാണെന്ന കള്ളം പറഞ്ഞ് ഹുങ്കു കാട്ടിയപ്പോൾ; നടുറോഡിൽ ദമ്പതിമാരെ കൈയേറ്റം ചെയ്ത സിനിമാ നടിമാർക്ക് ജാമ്യം
കൊച്ചി: കൊച്ചിയിൽ കാർ സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് ബൈക്കിൽ സഞ്ചരിച്ചത്തിയ സിനിമാ-സീരിയൽ നടിമാർ കൈകുഞ്ഞുമായി യാത്ര ചെയ്ത ദമ്പതിമാരെ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതികളായ യുവതികൾക്ക് ജാമ്യം. സംഭവത്തെ തുടർന്ന് അറസ്റ്റിലായ സിനിമ-സീരിയൽ താരങ്ങൾക്കാണ് ജാമ്യം അനുവദിച്ചത്. കൊച്ചിയിലെ കതൃക്കടവ് പമ്പ് ജംഗ്ഷന് സമീപം ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ഇവരെ ഇന്നലെ വൈകീട്ട് ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു. ഇവരുടെ താമസ സ്ഥലത്തെത്തി പൊലീസ് തെളിവെടുത്ത ശേഷമാണ് വിട്ടയച്ചത്. കടവന്ത്ര കുമാരനാശാൻ നഗർ സെന്റ് സെബാസ്റ്റ്യൻ റോഡ് ഗാലക്‌സി വിൻസ്റ്ററിൽ സാന്ദ്ര ശേഖർ (26), തൃശ്ശൂർ മുളങ്കുന്നത്തുകാവ് നങ്ങേത്തിൽ എം. അജിത (25), കോട്ടയം അയ്യർകുളങ്ങര വല്ലകം മഠത്തിൽപറമ്പിൽ ശ്രീല പത്മനാഭൻ (30) എന്നിവരാണ് കേസിലെ പ്രതികൾ. സീരിയൽ താരങ്ങളാണെന്നും താരസംഘടനയായ അമ്മയിൽ അംഗങ്ങളാണെന്നുമാണ് പ്രതികൾ അറസ്റ്റ് സമയത്ത് പറഞ്ഞത്. എംപിയുടെ മകളാണെന്നാണ് ഇവരിൽ ഒരാൾ പറഞ്ഞത്. ഇതോടെയാണ് നാട്ടുകാർ ഇടപെട്ടത്. എംപിയുടെ പേര് പ
കൊച്ചി: കൊച്ചിയിൽ കാർ സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് ബൈക്കിൽ സഞ്ചരിച്ചത്തിയ സിനിമാ-സീരിയൽ നടിമാർ കൈകുഞ്ഞുമായി യാത്ര ചെയ്ത ദമ്പതിമാരെ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതികളായ യുവതികൾക്ക് ജാമ്യം. സംഭവത്തെ തുടർന്ന് അറസ്റ്റിലായ സിനിമ-സീരിയൽ താരങ്ങൾക്കാണ് ജാമ്യം അനുവദിച്ചത്. കൊച്ചിയിലെ കതൃക്കടവ് പമ്പ് ജംഗ്ഷന് സമീപം ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ഇവരെ ഇന്നലെ വൈകീട്ട് ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു. ഇവരുടെ താമസ സ്ഥലത്തെത്തി പൊലീസ് തെളിവെടുത്ത ശേഷമാണ് വിട്ടയച്ചത്.
കടവന്ത്ര കുമാരനാശാൻ നഗർ സെന്റ് സെബാസ്റ്റ്യൻ റോഡ് ഗാലക്‌സി വിൻസ്റ്ററിൽ സാന്ദ്ര ശേഖർ (26), തൃശ്ശൂർ മുളങ്കുന്നത്തുകാവ് നങ്ങേത്തിൽ എം. അജിത (25), കോട്ടയം അയ്യർകുളങ്ങര വല്ലകം മഠത്തിൽപറമ്പിൽ ശ്രീല പത്മനാഭൻ (30) എന്നിവരാണ് കേസിലെ പ്രതികൾ. സീരിയൽ താരങ്ങളാണെന്നും താരസംഘടനയായ അമ്മയിൽ അംഗങ്ങളാണെന്നുമാണ് പ്രതികൾ അറസ്റ്റ് സമയത്ത് പറഞ്ഞത്. എംപിയുടെ മകളാണെന്നാണ് ഇവരിൽ ഒരാൾ പറഞ്ഞത്. ഇതോടെയാണ് നാട്ടുകാർ ഇടപെട്ടത്. എംപിയുടെ പേര് പറഞ്ഞു നാട്ടുകാർക്കെതിരെ തിരഞ്ഞപ്പോൾ നാട്ടുകാർ ഇടപെടുകയായിരുന്നു.
വൈറ്റില സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ പി പ്രജിത്ത്, ഭാര്യ ശ്രീജ എന്നിവരെയാണ് യുവതികൾ കൈയേറ്റം ചെയ്തത്. ഇവരുടെ മൊഴി പൊലീസ് സംഭവദിവസം രാത്രി തന്നെ പൊലീസ് രേഖപ്പെടുത്തി. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതികൾക്കെതിരെ കേസെടുത്തത്. അതേസമയം യുവിതികളിൽ സാന്ദ്രാ ശേഖറിന് താരസംഘടനയായ അമ്മയിൽ അംഗമാണ്. ഈ അംഗത്വത്തിന്റെ ബലത്തിലാണ് യുവതികൾ അഭിഭാഷകനും കുടുംബത്തിനും എതിരെ തിരിഞ്ഞത്.
അതേസയം സംഘടനയ്ക്ക് ദുഷ്‌പേരുണ്ടാക്കുന്ന വിധത്തിൽ സംഭവത്തിൽ താരസംഘടനയുടെ പേര് വലിച്ചിഴച്ചതിൽ അമ്മ ഭാരവാഹികൾക്കും കടുത്ത എതിർപ്പുണ്ട്. സാന്ദ്ര ശേഖർ സിനിമകളിൽ ചെറിയ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എങ്കിലും ഇത്തരമൊരു സംഭവത്തിൽ അമ്മയുടെ പേര് പരാമർശിക്കപ്പെട്ടതിനാൽ മറുനാടൻ മലയാളി പ്രതികരണം ആരാഞ്ഞ് ഭാരവാഹികളെ വിളിച്ചെങ്കിലും ആരും പ്രതികരിക്കാൻ തയ്യാറായില്ല.
കാർ സഡൻ ബ്രേക്കിട്ടതു കൊണ്ട് യുവതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. ഇതിനെ ചൊല്ലി വാക്കുതർക്കം ഉണ്ടായതോടെയാണ് യുവിതകൾ പ്രജിത്തിന്റെ ഭാര്യയുടെ മുഖത്തടിച്ചത്. ഇതോടെയാണ് താരസംഘടനയുടെയും എംപിയുടെ മകളാണെന്നും പറഞ്ഞത്. ഇതോടെയാണ് വിഷയത്തിൽ നാട്ടുകാർ ഇടപെട്ടതും യുവതികൾ പൊലീസ് സ്‌റ്റേഷനിൽ എത്തിയതും. യുവതികളുടെ പക്കൽ മദ്യവും ഉണ്ടായിരുന്നു. അമ്മയിൽ അംഗത്വമുള്ള സാന്ദ്ര തന്നെയാണ് കൈവീശി ശ്രീജയുടെ മുഖത്തടിച്ചത്. പ്രിജിത്തിന്റെ മകൾ നിലവിളിച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ മൂവരെയും തടഞ്ഞുവച്ചു. ലഹരിമരുന്ന് ഉപയോഗിച്ചുവെന്ന സംശയത്തിൽ പൊലീസ് മൂന്നുപേരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.