എല്ലാവരുടെയും വരവേല്പ്പിന് നന്ദി; ദേവദൂതന് ഇരു കയ്യും നീട്ടി സ്വീകരിച്ച മലയാളികള്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍
കൊച്ചി: 24 വര്‍ഷം മുമ്പ് ഇറങ്ങി തിയറ്ററില്‍ പരാജയപ്പെട്ട സിനിമ റീ-റീലിസിലെത്തിയപ്പോള് പ്രക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച അവസ്ഥയാണ് കേരളത്തില്‍. ഇത് അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ്. മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രം ദേവദൂതനാണ് തീയറ്ററില്‍ രണ്ടാമത് ഇറക്കിയപ്പോള്‍ ഹിറ്റായി മാറിയത്. സിനിമ മലയാളികള്‍ ഏറ്റെടുക്കുകയും ചെയ്തു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം ദേവദൂതന് എന്ന സിനിമ റീ റിലീസ് ചെയ്തപ്പോള്‍ മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ആ സ്വീകാര്യതയ്ക്ക്, പ്രേക്ഷകര്‍ നല്കിയ വിജയത്തിന് […]
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: 24 വര്‍ഷം മുമ്പ് ഇറങ്ങി തിയറ്ററില്‍ പരാജയപ്പെട്ട സിനിമ റീ-റീലിസിലെത്തിയപ്പോള് പ്രക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച അവസ്ഥയാണ് കേരളത്തില്‍. ഇത് അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ്. മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രം ദേവദൂതനാണ് തീയറ്ററില്‍ രണ്ടാമത് ഇറക്കിയപ്പോള്‍ ഹിറ്റായി മാറിയത്. സിനിമ മലയാളികള്‍ ഏറ്റെടുക്കുകയും ചെയ്തു.
24 വര്‍ഷങ്ങള്‍ക്ക് ശേഷം ദേവദൂതന് എന്ന സിനിമ റീ റിലീസ് ചെയ്തപ്പോള്‍ മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ആ സ്വീകാര്യതയ്ക്ക്, പ്രേക്ഷകര്‍ നല്കിയ വിജയത്തിന് നന്ദി പറയുകയാണ് മോഹന്‍ലാല്‍.
'നീണ്ട 24 വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ദേവദൂതന്റെ തിരിച്ചുവരവിന് നിങ്ങള്‍ നല്കിയ വരവേല്പ്പിന്, സമാനതകളില്ലാത്ത ചരിത്രവിജയം സമ്മാനിച്ചതിന് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം, നന്ദി. അതിവിസ്മയകരമായ ഒരു തിയേറ്റര്‍ അനുഭവം സാധ്യമാക്കിയ ദേവദൂതന്റെ അണിയറശില്‍പ്പികള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍,' എന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ശബ്ദ മിശ്രണത്തില്‍ കൂടുതല്‍ മികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങള്‍ വെട്ടി ചുരുക്കിയുമൊക്കെ മാറ്റങ്ങള്‍ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് ദേവദൂതന് പുറത്തെത്തിയത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ജയപ്രദ, വിനീത് കുമാര്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരളത്തില്‍ കൂടാതെ ചെന്നൈ. മുംബൈ, കൊയമ്പത്തൂര്, ഹൈദരാബാദ് എന്നിവിടെയെല്ലാം ചിത്രത്തിന് റിലീസുണ്ട്. ജി.സി.സി, യു.എ.ഇ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച തന്നെ ചിത്രം തീയറ്ററിലെത്തി.