ഒരാഴ്ചയിൽ അവരെന്റെ കല്യാണം നടത്തും; വിവാഹ വാർത്തയിൽ പ്രതികരിച്ച് ജാൻവി കപൂർ
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: ഗോസിപ്പ് കോളങ്ങളിലെ നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് ജാൻവി കപൂർ. അടുത്തിടെ ശിഖർ പഹരിയയുമായി താരം പ്രണയത്തിലാണെന്നും ഉടൻ വിവാഹമുണ്ടാകുമെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരാഴ്ചയിൽ പാപ്പരാസികൾ തന്റെ വിവാഹം നടത്തുമെന്നാണ് ജാൻവി പറഞ്ഞത്.
അടുത്തിടെ ഞാനൊരു മണ്ടത്തരം വായിച്ചു. ഞാൻ റിലേഷൻഷിപ്പിനെക്കുറിച്ച് സ്ഥിരീകരിച്ചെന്നും വിവാഹ ഇങ്ങനെ നടക്കുമെന്നും പറഞ്ഞുകൊണ്ടുള്ളതായിരുന്നു അത്. അവർ എന്നെ ഒരാഴ്ചയിൽ വിവാഹം കഴിപ്പിക്കാൻ പോവുകയാണ്. എന്നാൽ ഞാൻ അതിൽ ഓകെ അല്ല. ഇപ്പോൾ ജോലി ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. - ജാൻവി പറഞ്ഞു.
തിരുപ്പതിയിൽ വച്ച് താരം വിവാഹം കഴിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. ആദ്യമായല്ല 27കാരിയായ നടിയെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ശശികുമാർ ഷിന്റെയുടെ ചെറുമകനായ ശിഖർ പഹരിയയുമായി താരം പ്രണയത്തിലാണെന്ന് ഏറെനാളായി റിപ്പോർട്ടുകളുണ്ട്. പൊതുവേദികളിൽ ഇരുവരും ഒന്നിച്ച് പങ്കെടുക്കാറുണ്ട്. രാജ് കുമാർ റാവു നായകനായി എത്തിയ മിസ്റ്റർ ആൻഡ് മിസിസ് മഹിയാണ് ജാൻവിയുടെ പുതിയ ചിത്രം.