- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർപ്രൈസ് ആയി വിവാഹ ആൽബം റിസപ്ഷൻ വേദിയിൽ
പാലക്കാട്: മകളുടെ വിവാഹ റിസപ്ഷൻ നടക്കുന്നതിനിടെ വേദിയിൽ ജയറാമിനും പാർവതിക്കും സർപ്രൈസ് ആയി മാളവികയുടെ വിവാഹ ആൽബം. ഗുരുവായൂരിൽ വെച്ച് നടന്ന മാളവികയുടെയും നവനീതിന്റെയും വിവാഹത്തിന്റെയും തുടർന്ന് നടന്ന വിരുന്നിന്റെയും ചിത്രങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഒരു മിനി ആൽബമാണ് പാലക്കാട് നടന്ന റിസപ്ഷനിടെ വൈറ്റ്‌ലൈൻ ഫോട്ടോഗ്രഫി സർപ്രൈസ് ആണ് ജയറാമിന് കൈമാറിയത്.
റിസപ്ഷൻ നടക്കുന്ന വേദിയിൽ തന്നെ തലേന്നു നടന്ന കല്യാണ ആൽബം കിട്ടിയപ്പോൾ എല്ലാവരിലും ആദ്യം ഞെട്ടലാണ് ഉണ്ടായത്. വേദിയിൽ വെച്ചു തന്നെ ജയറാമും പാർവതിയും വധൂവരന്മാരും മറ്റു ബന്ധുക്കളും ആൽബം മറിച്ചു നോക്കി സന്തോഷം പങ്കിട്ടു. വൈറ്റ് ലൈൻ ഫോട്ടോഗ്രഫിയിലെ സൈനു വൈറ്റ്ലൈൻ ആണ് മാളവികയുടെയും നവനീതിന്റേയും വിവാഹ ഫോട്ടോഗ്രാഫർ. മാളവികയുടെയും നവനീതിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വൈറ്റ്ർലൈൻ ഫോട്ടോഗ്രഫി അറിയിച്ചു.
മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും പൃഥ്വിരാജും ശോഭനയും മുതൽ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. ബോളിവുഡിൽ നിന്ന് ജാക്കി ഷ്രോഫും തമിഴിൽ നിന്ന് ഖുശ്‌ബു, പൂർണിമ, സുഹാസിനി എന്നിവരും വിവാഹത്തിൽ പങ്കെടുത്തു. ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങുകൾക്കു ശേഷം താരങ്ങൾ ഉൾപ്പെടെയുള്ള ക്ഷണിതാക്കൾക്ക് പങ്കെടുക്കാൻ മൂന്നു സ്വീകരണ ചടങ്ങുകൾ ഉണ്ടായിരുന്നു.
താലികെട്ടിനു ശേഷം തൃശൂരിലെ നക്ഷത്ര ഹോട്ടലിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കു വിരുന്ന്. അതിനു പിന്നാലെ കൊച്ചിയിൽ സിനിമാക്കാർക്കായി ഗ്രാൻഡ് റിസപ്ഷൻ. അതും കഴിഞ്ഞ് നവനീത് ഗിരീഷിന്റെ നാടായ പാലക്കാട് വരന്റെ വീട്ടുകാർ പ്ലാൻ ചെയ്ത റിസപ്ഷനും നടന്നിരുന്നു.