'വർഷങ്ങൾക്കു ശേഷം' സിനിമ തകർത്തോടുമ്പോൾ പ്രണവ് ഊട്ടിയിൽ
- Share
- Tweet
- Telegram
- LinkedIniiiii
ഊട്ടി: താൻ അഭിനയിച്ച സിനിമ സൂപ്പർഹിറ്റായി തിയറ്ററുകളിൽ ഓടുമ്പോൾ അതിലെ നായകൻ ഇതൊന്നും കാര്യമാക്കാതെ തന്റെ യാത്രയിലാണ്. പ്രമോഷന് പോലും എത്താതിരുന്ന പ്രണവ് സിനിമ തകർത്തോടുമ്പോഴും യാത്രയിലാണ്.
വർഷങ്ങൾക്കു ശേഷം' സിനിമ ബോക്സ്ഓഫിസിൽ വിജയക്കൊടി പാറിക്കുമ്പോൾ പ്രണവ് മോഹൻലാൽ ഊട്ടിയിലാണ്. ഒരു സാധാരണക്കാരനെപ്പോലെ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്ന പ്രണവിനെ അവിടെയെത്തിയ മലയാളികൾ കണ്ടുപിടിച്ചു. ആ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.
സിനിമ കാണാനെത്തിയ പ്രണവിന്റെ അമ്മ സുചിത്ര മോഹൻലാൽ ആണ്, മകൻ ഇപ്പോൾ ഊട്ടിയിലാണെന്ന കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ബൈക്കിൽ സ്ഥലങ്ങൾ ചുറ്റുന്ന സോളമൻ ഡാനിയലും സംഘവുമാണ് ഊട്ടിയിൽ വച്ച് അപ്രതീക്ഷിതമായി താരത്തെ കണ്ടത്.
പരിചയപ്പെടാനെത്തിയ ഇവരെ നിരാശരാക്കാതെ വിശേഷങ്ങൾ പങ്കിടുകയും ഒരുമിച്ച് ചിത്രത്തിനു പോസ് ചെയ്യുകയും ചെയ്ത ശേഷമാണ് പ്രണവ് ഇവരുടെ അരികിൽ നിന്നും മടങ്ങിയത്. രസകരമായ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്. "കൊല്ലത്തിൽ ഒരു തവണ വരുന്നു ഒരു പടം ചെയ്യുന്നു, പടം ഹിറ്റ് അടിക്കുന്നു പോകുന്നു.", "എടോ ആ ചങ്ങായിനോട് പ,റ മൂപ്പരാണ് ഈ പടത്തിലെ നായകനും ഈ പടം ഹിറ്റ് ആണെന്നും...എജ്ജാധി മനുസനെടൊ.."...ഇങ്ങനെ പോകുന്നു കമന്റുകൾ.